/indian-express-malayalam/media/media_files/2025/02/22/Vtalq0deble4mnIV0kir.jpg)
കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ : (കേരള ബ്ലാസ്റ്റേഴ്സ്, ഫെയ്സ്ബുക്ക്)
Kerala Blasters Vs FC Goa: ഇന്ന് എഫ്സി ഗോവയ്ക്ക് എതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. പരുക്കേറ്റതിനെ തുടർന്ന് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് എഫ്സി ഗോവയ്ക്ക് എതിരായ മത്സരം നഷ്ടമാവും എന്നാണ് റിപ്പോർട്ടുകൾ. സസ്പെഷനെ തുടർന്ന് സെൻട്രൽ ഡിഫൻഡർ ഹോർമിപാമിനും ഗോവയ്ക്ക് എതിരെ കളിക്കാനാവില്ല. ഇതോടെ പ്ലേഓഫ് സ്ഥാനത്തിനായി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഗോവയ്ക്ക് എതിരെ പൂർണ ആത്മവിശ്വാസത്തിൽ ഇറങ്ങാനാവുന്നില്ല.
സീസണിലെ ഏഴാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ഹോർമിപാമിന് എഫ്സി ഗോവയ്ക്ക് എതിരായ മത്സരത്തിൽ നിന്ന് സസ്പെൻഷൻ നേരിടുന്നത്. ഹോർമിപാമിന്റെ അഭാവത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവയ്ക്ക് എതിരായ സ്റ്റാർട്ടിങ് ലൈനപ്പിലും മാറ്റങ്ങൾ ഉണ്ടാവും.
സച്ചിൻ സുരേഷ് പരുക്കിന്റെ പിടിയിലേക്ക് വീണു എന്ന റിപ്പോർട്ടുകളെ തുടർന്ന് കമൽജിത് ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാൻ എത്തിയേക്കാനാണ് സാധ്യതകൾ. അങ്ങനെയെങ്കിൽ കമൽജിത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള അരങ്ങേറ്റമാവും ഇന്ന്. ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കമൽജിത് സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.
സീസണിന്റെ തുടക്കത്തിൽ സച്ചിൻ സുരേഷിൽ നിന്ന് വന്ന ഗുരുതര പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ പുതുവർഷം പഞ്ചാബിന് എതിരായ മത്സരത്തിൽ ഉൾപ്പെടെ രണ്ട് വീതം സേവുകളും ക്ലിയറൻസുകളുമായി തിളങ്ങിയ സച്ചിൻ പിന്നെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു.
സദൂയി ഫിറ്റ്നസ് വീണ്ടെടുത്തോ?
സ്ട്രൈക്കർ നോവ സദൂയി ഫിറ്റ്നസ് വീണ്ടെടുത്തോ എന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നോവ, സച്ചിൻ, ഹോർമിപാം എന്നിവരുടെ അഭാവത്തിലാവും ഗോവയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
ഡ്രിനിച്ചിനൊപ്പം സെൻട്രൽ ഡിഫൻസിൽ ആര്?
ഹോർമിപാമിന് ഗോവയ്ക്ക് എതിരെ ഇറങ്ങാൻ സാധിക്കാത്തതിനാൽ പ്രതിരോധനിരയിൽ ഡ്രിനിച്ചിനൊപ്പം പരിശീലകൻ പുരുഷോത്തമൻ ആരെയാവും ഇറക്കുക എന്ന ചോദ്യവും ഉയരുന്നത്. ബികാഷ് യമ്നം സെന്റർ ബാക്കായി സ്റ്റാർട്ടിങ് ലൈനപ്പിലേക്ക് എത്താൻ സാധ്യതയുണ്ട്. ഡ്രിനിച്ചിനൊപ്പം മറ്റൊരു വിദേശ താരത്തെ കൂടിയാണ് സെൻട്രൽ മിഡ് ഫീൽഡിലേക്ക് കൊണ്ടുവരാൻ ഉദ്ധേശിക്കുന്നത് എങ്കിൽ ബികാഷിന് പകരം ദുസാൻ ലഗാറ്റോർ സ്റ്റാർട്ടങ് ലൈനപ്പിലേക്ക് വന്നേക്കും.
സെൻട്രൽ ഡിഫൻസിൽ വിദേശ കളിക്കാരെ ഇറക്കുമ്പോൾ മുന്നേറ്റ നിരയിൽ പെപ്രയ്ക്ക് പകരം ഇഷാൻ പണ്ഡിത സ്റ്റാർട്ടിങ് ലൈനപ്പിലേക്ക് വരാനും സാധ്യതയുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ലൈനപ്പ് 4-2-3-1
കമൽജിത് സിങ്(ഗോൾകീപ്പർ), നവോച്ച സിങ്, ഡ്രിനിച്ച്, ദുസാൻ ലഗാറ്റോർ, സന്ദീപ് സിങ്, ഡാനിഷ് ഫറൂഖ്, വിബിൻ മോഹൻ, മുഹമ്മദ് എയ്മൻ, കൊറൂ സിങ്, ലൂണ, ഹിമനെസ്.
Read More
- Women Premier League: ഹർമന്റേയും നാറ്റിന്റേയും വെടിക്കെട്ട്; ആർസിബിയെ വീഴ്ത്തി മുംബൈ
- South Africa Vs Afghanistan: അട്ടിമറി മോഹം വിലപ്പോയില്ല; ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസ് ജയം; ഒറ്റയ്ക്ക് പൊരുതി റഹ്മത്
- Kerala Blasters: സദൂയിയുടെ പരുക്ക് മാത്രമല്ല; തിരിച്ചടികളുടെ ഘോഷയാത്രയിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
- Kerala Ranji Trophy Final: അഹമ്മദാബാദിൽ കേരളത്തിന്റെ വീരേതിഹാസം; ഫൈനലിൽ വിദർഭ എതിരാളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.