scorecardresearch

ധോണിക്കൊപ്പം ബാറ്റിൽ ഒപ്പിടാൻ ഞാൻ ആയെന്ന് തോന്നിയില്ല: വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി സഞ്ജു സാംസൺ

ക്രിക്കറ്റ് ബാറ്റിൽ​ ഒപ്പിടുന്ന ധോണിയുടെയും സഞ്ജുവിന്റെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു

ക്രിക്കറ്റ് ബാറ്റിൽ​ ഒപ്പിടുന്ന ധോണിയുടെയും സഞ്ജുവിന്റെയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു

author-image
Sports Desk
New Update
Sanju Samson, Dhoni

ചിത്രം: എക്സ്/ജോൺസ്

മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെയും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണന്റെയും ഹൃദയസ്പർശിയായ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മുംബൈയിൽവച്ച് ഇരുവരും പങ്കെടുത്ത പരിപാടിക്കിടെ വേദിയിൽവച്ച് താൻ ഒപ്പിട്ട ബാറ്റിൽ സഞ്ജുവിനോടും ഒപ്പിടാൻ ധോണി ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ.

Advertisment

ബാറ്റിൽ ഒപ്പിടാൻ ആദ്യം മടിച്ച സഞ്ജുവിനെ ധോണി നിർബന്ധിച്ചാണ് ബാറ്റിൽ ഒപ്പു വയ്പ്പിച്ചത്. ഇരുവരുടെയും വീഡിയോ വളരെപ്പെട്ടന്നാണ് വൈറലായത്. ഇപ്പോഴിതാ രസകരമായ സംഭവത്തെ കുറിച്ചുള്ള സഞ്ജുവിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ധോണിക്ക് ഒപ്പം ബാറ്റിൽ ഒപ്പിടാൻ താൻ ആയെന്ന് തോന്നുന്നില്ല അതുകൊണ്ടാണ് ബാറ്റിൽ ഒപ്പുവയ്ക്കാൻ ആദ്യം മടിച്ചതെന്ന് സഞ്ജു പറഞ്ഞു. കൈവിരലിൽ പരിക്ക് ഉണ്ടായിരുന്നത് കൊണ്ടാണോ അതോ ധോണിയോടുള്ള ബഹുമാനം കൊണ്ടാണോ ബാറ്റിൽ ഒപ്പിടാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സഞ്ജുവിന്റെ മറുപടി.

Advertisment

'ബാറ്റ് തരുമ്പോൾ കൈയ്യിൽ പത്തുവിരൽ ഇല്ലെങ്കിലും കൈയ്യിൽ മേടിച്ച് സൈൻ ചെയ്യും. പക്ഷെ, നമുക്ക് വളരെയധികം സ്നേഹവും ബഹുമാനവുമുള്ള ആളാണ് ധോണി. ധോണിയുടെ കൂടെ ബാറ്റിൽ സൈൻ ചെയ്യാൻ ഞാൻ ആയെന്ന് തോന്നയില്ല. അതാണ് അങ്ങനെ ചെയ്തത്,' കേരളത്തിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവേ സഞ്ജു സാംസൺ പറഞ്ഞു.

Read More

Sanju Samson Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: