scorecardresearch

Champions Trophy: പാക്കിസ്ഥാനും ബംഗ്ലാദേശും പുറത്ത്; ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ

പാക്കിസ്ഥാന് സെമിയിൽ പ്രവേശിക്കണമായിരുന്നു എങ്കിൽ ഇന്ന് ന്യൂസിലൻഡിനെ ബംഗ്ലാദേശ് തോൽപ്പിക്കണമായിരുന്നു. ന്യൂസിലൻഡും ഇന്ത്യയും രണ്ട് ജയം വീതം നേടിയതോടെ ഇരുവരും സെമി ഉറപ്പിച്ചു

പാക്കിസ്ഥാന് സെമിയിൽ പ്രവേശിക്കണമായിരുന്നു എങ്കിൽ ഇന്ന് ന്യൂസിലൻഡിനെ ബംഗ്ലാദേശ് തോൽപ്പിക്കണമായിരുന്നു. ന്യൂസിലൻഡും ഇന്ത്യയും രണ്ട് ജയം വീതം നേടിയതോടെ ഇരുവരും സെമി ഉറപ്പിച്ചു

author-image
Sports Desk
New Update
rachin ravindra new

രചിൻ രവീന്ദ്ര Photograph: (ന്യൂസിലൻഡ് ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

232 റൺസ് പിന്തുടർന്ന ന്യൂസിലൻഡിനെ തുടക്കത്തിൽ 15-2 എന്ന നിലയിലേക്ക് വീഴ്ത്തിയെങ്കിലും ടൂർണമെന്റിലെ രണ്ടാമത്തെ ജയം തൊട്ട് കീവിസ് പട. അഞ്ച് വിക്കറ്റ് നഷടത്തിൽ 23 പന്തുകൾ ശേഷിക്കെയാണ് ന്യൂസിലൻഡ് ജയം പിടിച്ചത്. രചിൻ രവീന്ദ്രയുടെ സെഞ്ചുറിയാണ് ന്യൂസിലൻഡിനെ ജയിപ്പിച്ചത്.

Advertisment

രണ്ട് കളിയിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലൻഡ് സെമി  ഉറപ്പിക്കുന്നു. ബംഗ്ലാദേശിനും പാക്കിസ്ഥാനും ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയും തുറക്കുന്നു. ബംഗ്ലാദേശിനെ ന്യൂസിലൻഡ് തോൽപ്പിച്ചതോടെ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലൻഡുമാണ് സെമിയിലേക്ക് എത്തുന്നത്. 

72-3 എന്ന നിലയിലേക്ക് ചെയ്സിങ്ങിൽ ന്യൂസിലൻഡ് വീണെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാതമിനെ കൂട്ടുപിടിച്ച് രചിൻ രവീന്ദ്ര സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. 129 റൺസ് ആണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 76 പന്തിൽ നിന്ന് 55 റൺസ് എടുത്താണ് രചിന് ടോം ലാതം പിന്തുണ നൽകിയത്. 

ഏകദിന ക്രിക്കറ്റിലെ തന്റെ നാലാമത്തെ സെഞ്ചുറിയാണ് രചിൻ രവീന്ദ്ര കണ്ടെത്തിയത്. 105 പന്തിൽ നിന്ന് 12 ഫോറും ഒരു സിക്സും പറത്തിയാണ് രചിൻ 112 റൺസ് അടിച്ചെടുത്തത്. ത്രിരാഷ്ട്ര പരമ്പരയിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റതിന് ശേഷമുള്ള തിരിച്ചുവരവ് രചിൻ സെഞ്ചുറിയോടെ ആഘോഷമാക്കി. 

Advertisment

ന്യൂസിലൻഡ് സ്കോർ 201ൽ നിൽക്കെ രചിൻ രവീന്ദ്രയെ റിഷാദ് ഹൊസെയ്ൻ പുറത്താക്കുകയായിരുന്നു. രചിൻ മടങ്ങി ന്യൂസിലൻഡ് സ്കോർ ബോർഡിലേക്ക് 13 റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും ടോം ലാതമും മടങ്ങി. ടോം ലാതത്തെ മഹ്മദുള്ള റൺഔട്ടാക്കുകയായിരുന്നു. 

രചിൻ രവീന്ദ്രയും ടോം ലാതവും മടങ്ങിയെങ്കിലും ഗ്ലെൻ ഫിലിപ്സും ബ്രേസ്വെല്ലും ചേർന്ന് ന്യൂസിലൻഡിനെ ജയിപ്പിച്ചു കയറ്റി. നേരത്തെ ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലൻഡിനെ സ്കോർ ബോർഡിലേക്ക് റൺസ് കൂട്ടുച്ചേർക്കുന്നതിന് മുനപ് തന്നെ ഓപ്പണർ വിൽ യങ്ങിനെ നഷ്ടമായി. 

ആറ് പന്തിൽ നിന്നാണ് വിൽ യങ് ഡക്കായത്. തസ്കിൻ അഹ്മദ് ആണ് വിൽ യങ്ങിനെ ബൗൾഡാക്കിയത്.നാലാമത്തെ ഓവറിൽ കെയിൻ വില്യംസണിനേയും ബംഗ്ലാദേശ് മടക്കി. പാക്കിസ്ഥാന് എതിരായ ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിലും കെയിൻ വില്യംസൺ സ്കോർ രണ്ടക്കം കടത്താനാവാതെയാണ് പുറത്തായത്. ബംഗ്ലാദേശിന് എതിരെ നാല് പന്തിൽ വില്യംസണിന് നേടാനായത് അഞ്ച് റൺസ് മാത്രം. നഹിത് റാണയുടെ  പന്തിൽ മുഷ്താഫിഖൂർ റഹീമിന് ക്യാച്ച് നൽകിയാണ് വില്യംസൺ വീണ്ടും നിരാശപ്പെടുത്തി മടങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 236 റൺസ് ആണ് കണ്ടെത്തിയത്.ക്യാപ്റ്റൻ ഷാന്റോയുടെ അർധ ശതകവും ജാകർ അലിയുടെ ഇന്നിങ്സുമാണ് ബംഗ്ലാദേശിനെ 200 കടത്താൻ സഹായിച്ചത്. ഷാന്റോ 110 പന്തിൽ നിന്ന് ഒൻപത് ബൗണ്ടറിയോടെ 77 റൺസ് നേടി. ജാകർ അലി 55 പന്തിൽ നിന്നാണ് 44 റൺസ് കണ്ടെത്തിയത്. റിഷാദ് ഹൊസെയ്ൻ കണ്ടെത്തിയ 26 റൺസും ബംഗ്ലാദേശ് സ്കോർ 236ലേക്ക് എത്താൻ സഹായിച്ചു. 

196-7 എന്ന നിലയിൽ നിൽക്കുമ്പോൾ റിഷാദ് ഹൊസെയ്ൻ മടങ്ങി. ജാകർ അലി ക്രീസിൽ നിന്നാണ് ബംഗ്ലാദേശിനെ 200 കടത്താൻ സഹായിച്ചത്. ബംഗ്ലാദേശ് സ്കോർ 231ൽ നിൽക്കെയാണ് ജാകർ പുറത്തായത്. കീവിസ് ബോളർമാരിൽ ബ്രേസ്വെൽ  നാല് വിക്കറ്റ് പിഴുതു. 

New Zealand Cricket Team Bangladesh Cricket Team Pakistan Cricket Team Rachin Ravindra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: