scorecardresearch

Virat Kohli IPL: നെറ്റ്സിൽ കോഹ്ലിയുടെ ബാറ്റിങ്; നോക്കി നിന്ന് റസലും വരുണും

Virat Kohli Royal Challengers Banglore IPL: ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും റൺ മെഷീൻ വിരാട് കോഹ്ലിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നാളത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം

Virat Kohli Royal Challengers Banglore IPL: ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും റൺ മെഷീൻ വിരാട് കോഹ്ലിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നാളത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം

author-image
Sports Desk
New Update
Royal Challengers Banglore Players new

Royal Challengers Banglore Players Photograph: (Royal Challengers Banglore, Instagram)

Virat Kohli Royal Challengers Banglore IPL: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി കളിക്കാൻ വിരാട് കോഹ്ലി എത്തിയപ്പോഴുള്ള ആരാധകരുടെ കുത്തൊഴുക്ക് കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടിയതാണ്. ഐപിഎൽ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുമ്പോൾ 13 വേദികളിലും കോഹ്ലിയുടെ ബാറ്റിങ്ങിലേക്ക് കണ്ണുകൂർപ്പിച്ച് ആരാധകരുണ്ടാവും. ആരാധകർ മാത്രമല്ല, എതിർനിര താരങ്ങളും. 

Advertisment

നാളെ ആർസിബിയെ നേരിടാൻ ഇറങ്ങുന്നതിന് മുൻപിലുള്ള തയ്യാറെടുപ്പിലായിരുന്നു കൊൽക്കത്ത താരങ്ങൾ. ഇതിന് ഇടയിലാണ് കോഹ്ലി നെറ്റ്സിലെ ബാറ്റിങ് പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ നെറ്റ്സിലെ പരിശീലനം കാണാൻ കൊൽക്കത്ത താരം ആന്ദ്ര റസലും വരുൺ ചക്രവർത്തിയും തങ്ങളുടെ പരിശീലനം നിർത്തി. 

വരുണും റസലും പരിശീലനം നിർത്തി കോഹ്ലിയുടെ ബാറ്റിങ് നിരീക്ഷിക്കുകയായിരുന്നു. നാളെ ഇവരുടെ മുൻപിലെത്തുന്ന പ്രധാന വില്ലൻ കോഹ്ലിയാണ്. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലെ കെ, എൽ ബ്ലോക്കുകൾ പരിശീലനം കാണുന്നതിന് ആരാധകർക്കായി തുറന്ന് കൊടുത്തിരുന്നു. ഇവരിൽ എല്ലാവർക്കും കോഹ്ലിയെയാണ് കാണേണ്ടിയിരുന്നത്. 
കോഹ്ലിയുടെ ഓരോ ഷോട്ടിനും ഫീൽഡിങ് ഡ്രില്ലിൽ കോഹ്ലി എടുക്കുന്ന ഓരോ ക്യാച്ചിനും വലിയ ആരവം ആണ് ആരാധകരിൽ നിന്ന് ഉയർന്നത്. 

കോഹ്ലി-വരുൺ ഏറ്റുമുട്ടൽ 

Advertisment

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും റൺ മെഷീൻ വിരാട് കോഹ്ലിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നാളത്തെ മത്സരത്തിന്റെ പ്രധാന ആകർഷണം. പുതിയ ക്യാപ്റ്റൻ രഹാനെയ്ക്കും മെന്റർ ഡ്വെയ്ൻ ബ്രാവോയ്ക്കും കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്. സീസണിന്റെ തുടക്കത്തിൽ തന്നെ ശരിയായ കോംപിനേഷൻ കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്ന് വരുൺ പറഞ്ഞു.

Read More

IPL 2025 Virat Kohli varun chakravarthy Ipl Royal Challengers Bangalore Kolkata Knight Riders

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: