scorecardresearch

Virat Kohli Ranji Trophy: 'മനോഹരമായ പന്തായിരുന്നു അത്'; ഹിമാൻഷുവിന്റെ ഹൃദയം തൊട്ട് കോഹ്ലി

റെയിൽവേസിന്റെ പേസർ ഹിമാൻഷുവിന്റെ ഇൻസ്വിങ്ങറിൽ കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളകുകയായിരുന്നു. ആറ് റൺസ് മാത്രമാണ് കളിയിൽ കോഹ്ലിക്ക് ഡൽഹിക്കായി നേടാനായത്

റെയിൽവേസിന്റെ പേസർ ഹിമാൻഷുവിന്റെ ഇൻസ്വിങ്ങറിൽ കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളകുകയായിരുന്നു. ആറ് റൺസ് മാത്രമാണ് കളിയിൽ കോഹ്ലിക്ക് ഡൽഹിക്കായി നേടാനായത്

author-image
Sports Desk
New Update
kohli give autograph to himanshu sangwan

ഹിമാൻഷുവിന് ഓട്ടോഗ്രാഫ് നൽകി കോഹ്ലി : (എക്സ്പ്രസ് ഫോട്ടോ: അഭിനവ് സാഹ)

12 വർഷത്തിന് ശേഷം ഡൽഹിക്കായി രഞ്ജി ട്രോഫി കളിക്കാൻ ഇറങ്ങുകയായിരുന്നു കോഹ്ലി. എന്നാൽ റെയിൽവേസിന്റെ പേസർ ഹിമാൻഷു സാങ് വാന്റെ പന്ത് കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളക്കി. 15 പന്തുകൾ നേരിട്ട കോഹ്ലിക്ക് നേടാനായത് ആറ് റൺസ് മാത്രം. ഇപ്പോൾ ആ ഡെലിവറിയെ കുറിച്ച് കോഹ്ലി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണ് ഹിമാൻഷു. 

Advertisment

കോഹ്ലിയുടെ ബാറ്റിങ് കാണാനായി പതിനായിരത്തിലധികം കാണികളാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്. എന്നാൽ കോഹ്ലി ക്രീസിൽ നിന്നത് 23 മിനിറ്റ് മാത്രം. കോഹ്ലി പുറത്തായതിന് പിന്നാലെ ഗ്യാലറിയും കാലിയായി. ആദ്യം ഹിമാൻഷുവിന് എതിരെ കോഹ്ലിയുടെ മനോഹരമായ കവർ ഡ്രൈവ് വന്നു. സമാനമായ ഷോട്ട് ആവർത്തിക്കാൻ കോഹ്ലി ശ്രമിച്ചപ്പോഴാണ് ഹിമാൻഷു ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ ഓഫ് സ്റ്റംപ് ഇളക്കിയത്. 

ഹിമാൻഷുവിന്റെ ഇൻസ്വിങ്ങറിന് മുൻപിൽ കോഹ്ലി വീഴുകയായിരുന്നു. പിന്നാലെ ഹിമാൻഷുവിന് എതിരെ കോഹ്ലി ആരാധകർ അധിക്ഷേപകരമായ കമന്റുകളുമായി എത്തിയിരുന്നു. എന്നാൽ കോഹ്ലിയാവട്ടെ ഹിമാൻഷുവിന് തന്റെ വിക്കറ്റ് വീഴ്ത്തിയ പന്തിൽ കയ്യൊപ്പിട്ട് നൽകി. ഇത് മാത്രമല്ല. എത്ര മനോഹരമായ ഡെലിവറിയായിരുന്നു അതെന്നാണ് ഹിമാൻഷുവിനോട് കോഹ്ലി പറഞ്ഞത്. 

Advertisment

"പന്തിൽ ഓട്ടോഗ്രാഫ് നൽകുമോ എന്ന് ഞാൻ കോഹ്ലിയോട് ചോദിച്ചു. എന്നെ പുറത്താക്കിയ അതേ പന്ത് തന്നെയാണോ ഇത് എന്നാണ് കോഹ്ലി എന്നോട് തിരികെ ചോദിച്ചത്. എന്ത് മനോഹരമായ ഡെലിവറിയായിരുന്നു അത് എന്നും കോഹ്ലി പറഞ്ഞു," ഹിമാൻഷു സാങ് വാൻ പറയുന്നു. 

"നീയൊരു നല്ല ബോളറാണ്. കൂടുതൽ കഠിനാധ്വാനം ചെയ്യൂ. ഭാവിക്കായി എല്ലാ ആശംസകളും," റെയിൽവേസിന്റെ പേസർ ഹിമാൻഷുവിനോട് കോഹ്ലി പറഞ്ഞു. ബോർഡർ ഗാവസ്കർ ട്രോഫിയിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്നാണ് രഞ്ജി ട്രോഫി കളിക്കണം എന്ന അന്ത്യശാസനം കളിക്കാർക്ക് ബിസിസിഐ നൽകിയത്. 

ബോർഡർ ഗാവസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയെങ്കിലും പിന്നെ വന്ന ഇന്നിങ്സുകളിൽ എല്ലാം കോഹ്ലി നിരാശപ്പെടുത്തി. ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകളിൽ ആണ് കോഹ്ലി തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തി മടങ്ങിയത്.

Read More

Delhi vs Railways Ranji Trophy Himanshu Sangwan Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: