/indian-express-malayalam/media/media_files/2024/11/30/dU5ttKvHGxs4knSMZeaB.jpg)
Virat Kohli (File Photo)
Virat Kohli Test Retirement: ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിക്കുമോ? കോഹ്ലിയോട് അതിനായി ആവശ്യപ്പെടുകയാണ് ബിസിസിഐ മുൻ ട്രഷററും ഇപ്പോഴത്തെ ഐപിഎൽ ചെയർമാനുമായ അരുൺ ധുമാൽ. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുമ്പോഴാണ് റെഡ് ബോൾ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ച് കോഹ്ലി തിരികെ വരണം എന്ന് അരുൺ ധുമാൽ ആവശ്യപ്പെട്ടത്.
ഐപിഎൽ 18ാം സീസണോടെ വിരാട് കോഹ്ലി ഐപിഎല്ലിൽ നിന്നും വിരമിക്കുമോ എന്നാണ് അരുൺ ധുമാലിന് നേർക്ക് ചോദ്യം എത്തിയത്. "വിരാടിന്റെ ഫിറ്റ്നസ്, ഐപിഎൽ ആദ്യ സീസൺ കളിച്ചപ്പോൾ ഉള്ളതിനേക്കാൾ നല്ല ഫിറ്റ്നസ് ഇപ്പോൾ കോഹ്ലിക്കുണ്ട്. ആർസിബി ഈ സീസണിൽ കിരീടം നേടിയാലും കോഹ്ലി കളി തുടരണം എന്നാണ് എന്റെ ആഗ്രഹം," അരുൺ ധുമാൽ പറഞ്ഞു.
Also Read: കോഹ്ലിയുടെ 'വാട്ടർ ബോയ്' സ്ലെഡ്ജ്; മകനൊപ്പം കളിക്കുമ്പോഴും ഇങ്ങനെയാവും; ന്യായീകരിച്ച് മുൻ താരം
"കോഹ്ലി ഐപിഎല്ലിൽ തുടരണം എന്ന് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം കോഹ്ലി പുനപരിശോധിക്കണം എന്നും ഞാൻ ആവശ്യപ്പെടുന്നു. ക്രിക്കറ്റിന്റെ അംബാസിഡറാണ് കോഹ്ലി. ടെന്നീസിൽ റോജർ ഫെഡറർക്കും ജോക്കോവിച്ചിനും ഉള്ളത് പോലുള്ള ആത്മസമർപ്പണം ആണ് കോഹ്ലിക്ക് ക്രിക്കറ്റിനോടുള്ളത്. അതിനാൽ കോഹ്ലി കളി തുടരുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്," ഐപിഎൽ ചെയർമാൻ പറഞ്ഞു.
ബിസിസിഐയുടെ ഭാഗമായ ഒരു വ്യക്തിയിൽ നിന്ന് കോഹ്ലിയോട് വിരമിക്കലിൽ പുനരാലോചന നടത്തണം എന്ന ആവശ്യം വന്നത് പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. എന്നാൽ തീരുമാനം മാറ്റി കോഹ്ലി റെഡ് ബോളിലേക്ക് തിരികെ വരാനള്ള സാധ്യത വിരളമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടാൽ ഒരുപക്ഷേ കോഹ്ലിയോട് ടെസ്റ്റിലേക്ക് മടങ്ങി വരാനുള്ള ആവശ്യപ്പെടൽ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ട്.
Also Read: കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ
ഇപ്പോൾ ഐപിഎൽ കിരീടം ഒരു ജയം അകലെ കോഹ്ലിക്ക് മുൻപിൽ നിൽക്കുകയാണ്. ഈ സീസണിൽ ആർസിബിക്കായി ഓപ്പണിങ്ങിൽ ഫിൽ സോൾട്ടിനൊപ്പം മികവ് കാണിക്കാൻ കോഹ്ലിക്കായി. 14 കളിയിൽ നിന്ന് 614 റൺസ് ആണ് കോഹ്ലി കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 146. ബാറ്റിങ് ശരാശരി 55.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.