scorecardresearch

ഓസീസ് പര്യടനം അല്ലെങ്കിൽ രോഹിത്തും കോഹ്ലിയും കളിക്കുമായിരുന്നോ? കാരണം പറഞ്ഞ് ഗാവസ്കർ

Virat Kohli and Rohit Sharma India Tour of Australia: ഇപ്പോൾ ഇന്ത്യ ഓസ്ട്രേലിയയിലേക്കാണ് പോകുന്നത്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു

Virat Kohli and Rohit Sharma India Tour of Australia: ഇപ്പോൾ ഇന്ത്യ ഓസ്ട്രേലിയയിലേക്കാണ് പോകുന്നത്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു

author-image
Sports Desk
New Update
Virat Kohli | Rohit Sharma

File Photo

വിരാട് കോഹ്ലിയും രോഹിത് ശർമയും എന്തുകൊണ്ട് ഇന്ത്യൻ ഏകദിന ടീമിൽ തുടരാൻ തീരുമാനിച്ചു എന്നതിൽ പ്രതികരണവുമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. ഓസ്ട്രേലിയൻ പര്യടനം അല്ലായിരുന്നു എങ്കിൽ രോഹിത്തും കോഹ്ലിയും ഇതിൽ നിന്നും മാറി നിൽക്കുമായിരുന്നു എന്നാണ് സുനിൽ ഗാവസ്കർ പറയുന്നത്. 

Advertisment

"വെസ്റ്റ് ഇൻഡീസിലേക്കോ സിംബാബ്വെയിലേക്കോ ആയിരുന്നു ഇന്ത്യൻ ടീമിന്റെ പര്യടനം എങ്കിൽ എനിക്ക് ഉറപ്പുണ്ട് രോഹിത്തും കോഹ്ലിയും ടീമിനൊപ്പം ചേരാൻ തയ്യാറാവില്ല. ഇപ്പോൾ ഇന്ത്യ ഓസ്ട്രേലിയയിലേക്കാണ് പോകുന്നത്."

Also Read: എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം

"ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. ചിലപ്പോൾ ഇത് കാരണമായിരിക്കും ഇരുവരും ഓസ്ട്രേലിയയിലേക്ക് പോകാൻ തീരുമാനിച്ചത്, ഇന്ത്യാ ടുഡേയോട് സുനിൽ ഗാവസ്കർ പറഞ്ഞു. 

Advertisment

Also Read: ഇത്ര തിടുക്കത്തിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയിട്ട് എന്താണ് നേട്ടം? രോഹിത്തിനോടുള്ള അനീതി ചൂണ്ടി ഹർഭജൻ

"2027 ലോകകപ്പിന്റെ സമയമാവുമ്പോൾ രോഹിത്തിന്റെ പ്രായം 40 വയസാവും. കോഹ്ലിയുടേത് 37. "രോഹിത്തിന്റേയും കോഹ്ലിയുടേയും ടീമിൽ തുടരാനുള്ള സാധ്യതകൾ എത്രമാത്രം ഏകദിനങ്ങൾ അടുത്ത വർഷങ്ങളിൽ ഇവർ കളിക്കുന്നു എന്നത് ആശ്രയിച്ചിരിക്കും. ലോകകപ്പ് പോലൊരു ടൂർണമെന്റിന് ഒരുങ്ങാൻ ഏതാനും ഏകദിനങ്ങൾ മാത്രം കളിച്ചാൽ പോര. കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന രോഹിത്തിനും കോഹ്ലിക്കും കൂടുതൽ മത്സര സമയം ലഭിക്കണം."

Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ

"രോഹിത്തും വിരാട് കോഹ്ലിയും വിജയ് ഹസാരെ ട്രോഫി കളിക്കണം. ഇന്ത്യക്ക് ഏകദിന മത്സരങ്ങൾ ഇല്ലാത്ത സമയം ഇരുവർക്കും വിജയ് ഹസാരെ ട്രോഫി കളിക്കുന്നതിന് എന്താണ് തടസം. കോഹ്ലിക്കും രോഹിത്തിനും മാച്ച് പ്രാക്ടീസ് ലഭിക്കുക ഇതിലൂടെ മാത്രമാണ്," ഗാവസ്കർ പറഞ്ഞു.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: