scorecardresearch

എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി? ബിസിസിഐയുടെ വിശദീകരണം

Rohit Sharma ODI Captaincy: ചാംപ്യൻസ് ട്രോഫി വിജയിച്ചില്ലെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത്തിന മാറ്റുന്നത് ബുദ്ധിമുട്ടുള്ള തീരുമാനം തന്നെയാകുമായിരുന്നു

Rohit Sharma ODI Captaincy: ചാംപ്യൻസ് ട്രോഫി വിജയിച്ചില്ലെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത്തിന മാറ്റുന്നത് ബുദ്ധിമുട്ടുള്ള തീരുമാനം തന്നെയാകുമായിരുന്നു

author-image
Sports Desk
New Update
rohit sharma new

Rohit Sharma During Practice Photograph: (Rohit Sharma, Instagram)

എന്തുകൊണ്ട് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി? 2027 ലോകകപ്പിന് ഇനിയും സമയം ഉണ്ടെന്നിരിക്കെ സെലക്ടർമാർ തിടുക്കപ്പെട്ട് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തിന് മാറ്റിയതിന് പിന്നിലെന്ത്? ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് സെലക്ഷണ കമ്മറ്റി തലവൻ അജിത് അഗാർക്കർ. 

Advertisment

ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം രോഹിത് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനിച്ചത് എന്ന് അഗാർക്കർ പറഞ്ഞു. ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമിന് ഇനി അധികം ഏകദിനങ്ങൾ മുൻപിലില്ല. അതുകൊണ്ട് പുതിയ ക്യാപ്റ്റന് വേണ്ടത്ര സമയം നൽകണം, ഇന്ത്യൻ സെലക്ഷൻ കമ്മറ്റി തലവൻ പറഞ്ഞു.

Also Read: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

ഈ വർഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടി. രോഹിത് ശർമയുടെ ഏകദിന ക്യാപ്റ്റൻ എന്ന നിലയിലെ അവസാന ദൗത്യമായിരുന്നു അത്. ചാംപ്യൻസ് ട്രോഫി വിജയിച്ചില്ലെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത്തിന മാറ്റുന്നത് ബുദ്ധിമുട്ടുള്ള തീരുമാനം തന്നെയാകുമായിരുന്നു. പക്ഷേ പലപ്പോഴും ടീമിന്റെ താൽപര്യം മുൻനിർത്തി മുന്നോട്ട് പോകേണ്ടി വരും. കഠിനമായ വെല്ലുവിളിയാണ് അത് എന്നും അഗാർക്കർ പറഞ്ഞു.

Advertisment

Also Read: 600 റൺസ്; ബാറ്റിങ് ശരാശരി 50; 2025 രാഹുലിന്റെ വർഷം; വമ്പൻ നേട്ടങ്ങൾ മുൻപിൽ

നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് രോഹിത് ശർമയുടെ കൈകളിൽ നിന്ന് ടെസ്റ്റ് ക്യാപ്റ്റൻസി മാറ്റിയതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ട് പര്യടനം കളിച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കാൻ രോഹിത്തിനെ അനുവദിക്കണം എന്ന നിലയിലും ആരാധകർ ആവശ്യപ്പെട്ടിരുന്നു. 

Also Read: രാഷ്ട്രീയം മാറ്റിവെക്കൂ; കാണുമ്പോൾ സങ്കടം തോന്നുന്നു; ഡിവില്ലിയേഴ്സ്

എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് തന്നെ രോഹിത്തും കോഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കോഹ്ലിയേയും രോഹിത്തിനേയും ബിസിസിഐ നല്ല രീതിയിൽ അല്ല ട്രീറ്റ് ചെയ്തത് എന്ന വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നുണ്ട്. 

Read More: ഇന്ത്യൻ താരങ്ങളുടെ തൂക്കിയടി; 413 റൺസ് ചെയ്സ് ചെയ്ത ഓസ്ട്രേലിയ എയ്ക്ക് കൂറ്റൻ തോൽവി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: