/indian-express-malayalam/media/media_files/zGwrzAQOmaIRK0tyAwSa.jpg)
india Vs Australia ODI: രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 2027 ഏകദിന ലോകകപ്പ് കളിക്കുക എന്ന ലക്ഷ്യമാണ് രോഹിത്തിനും കോഹ്ലിക്കുമുള്ളത്. 2027 ലോകകപ്പിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്നതാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദി രോഹിത്തിനും കോഹ്ലിക്കും തിരിച്ചടിയാവും എന്നാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര പറയുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലെ രോഹിത്തിന്റേയും കോഹ്ലിയുടേയും പ്രകടനം ഇവർക്ക് ഇന്ത്യൻ സ്ക്വാഡിൽ സ്ഥാനം നിലനിർത്താൻ നിർണാകമാണ്. രോഹിത്തിന്റേയും കോഹ്ലിയുടേയും ഫോം നോക്കിയാവും ഇവരുടെ ഭാവിയിൽ തീരുമാനമെടുക്കുക എന്ന് സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്
"ഒരു കാര്യം ഉറപ്പാണ്. ഓസ്ട്രേലിയയിലെ മൂന്ന് മത്സരങ്ങൾ അല്ല അവരുടെ ഭാവി തീരുമാനിക്കുക. കാരണം അത്രയും മഹത്തായ കരിയറാണ് രോഹിത്തിന്റേയും കോഹ്ലിയുടേയും. അവരുടെ ഫിറ്റ്നസ് അതിശയിപ്പിക്കുന്നതാണ്. അങ്ങനെ വരുമ്പോൾ മൂന്ന് മത്സരങ്ങൾ മാത്രം നോക്കി എങ്ങനെ നിങ്ങൾക്ക് അവരെ ടീമിൽ നിന്ന് ഒഴിവാക്കാനാവും?' ആകാശ് ചോപ്ര ചോദിച്ചു.
Also Read: രഞ്ജിയിൽ ആദ്യ ദിനം ഗംഭീരമാക്കി കേരളം; 18-5ലേക്ക് വീണ മഹാരാഷ്ട്ര പൊരുതുന്നു
"വൈറ്റ്ബോൾ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് കോഹ്ലിയും രോഹിത്തും. എന്നാൽ പെർത്തിലെ ഇവരുടെ തുടക്കം മികച്ചതാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പെർത്തിലെ പിച്ചിൽ നല്ല ബൗൺസ് ലഭിക്കും. രോഹിത്തും കോഹ്ലിയും ഏറെ നാളുകൾക്ക് ശേഷമാണ് കളിക്കുന്നത്. അതിനാൽ ഈ ബൗൺസ് അവരുടെ വിക്കറ്റ് വീഴാൻ ഇടയാക്കിയേക്കും. അങ്ങനെ സംഭവിച്ചാൽ അങ്ങനെയാവട്ടെ. അതിന് ശേഷം അഡ്ലെയ്ഡും സിഡ്നിയും വരുന്നുണ്ട്."
Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ
"ഓസ്ട്രേലിയയിൽ റൺസ് സ്കോർ ചെയ്യാൻ സാധിച്ചില്ല എങ്കിലും കോഹ്ലിയുടേയും രോഹിത്തിന്റേയും ജീവിതത്തിൽ പെട്ടെന്ന് എന്തെങ്കിലും മാറ്റമുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലാൻഡിനും എതിരെ ഇരുവരും കളിക്കും. മൂന്നാമത്തെ പരമ്പരയിലും ഇരുവർക്കും റൺസ് സ്കോർ ചെയ്യാൻ സാധിച്ചില്ല എങ്കിൽ അപ്പോൾ നമുക്ക് 2027 ലോകകപ്പ് വരെ ഇവർക്ക് എത്താനാവുമോ എന്ന് ചർച്ച ചെയ്യാം," ആകാശ് ചോപ്ര പറഞ്ഞു.
Read More: 20 പന്തിനിടയിൽ 4 പേർ ഡക്കായി; കേരള ബോളർമാർ എന്നാ സുമ്മാവാ! സംപൂജ്യരായവരിൽ പൃഥ്വിയും ; Kerala Vs Maharashtra
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.