/indian-express-malayalam/media/media_files/2025/10/15/kerala-vs-maharashtra-ranji-trophy-match-first-day-2025-10-15-18-32-29.jpg)
Source: Kerala Cricket Association
രഞ്ജി ട്രോഫിയുടെ പുതിയ സീസണിന്റെ ആദ്യ ദിനം ഗംഭീരമാക്കി കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് അദ്യ ദിനം കളിയവസാനിപ്പിച്ചത്. പേസ് ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ആദ്യ ദിനം ആധിപത്യം ഉറപ്പിക്കാൻ കേരളത്തെ തുണച്ചത്. മഹാരാഷ്ട്രയുടെ നാല് മുൻനിര ബാറ്റർമാരാണ് 20 പന്തിനിടയിൽ ഡക്കായി മടങ്ങിയത്.
മഹാരാഷ്ട്ര ഇന്നിങ്സിലെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ അപകടകാരിയായ പൃഥ്വീ ഷാ പുറത്തായി. മനോഹരമായ ഇൻസ്വിങ്ങറിലൂട പൃഥ്വീ ഷായെ നിധീഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സിദ്ദേഷ് വീറിനെ നിധീഷ് മൊഹമ്മദ് അസറുദ്ദീൻ്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിൻ്റെ ആദ്യ പന്തിൽ തന്നെ ആർഷിൻ കുൽക്കർണ്ണിയെ പുറത്താക്കി ബേസിൽ എൻ പിയും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ സ്ലിപ്പിൽ നിന്ന് അതിമനോഹരമായി കയ്യിലൊതുക്കുകയായിരുന്നു.സ്വപ്നതുല്യമായ തുടക്കമാണ് കേരളത്തിന് ലഭിച്ചത്.
Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ
ക്യാപ്റ്റൻ അങ്കിത് ബാവ്നയേയും സംപുജ്യനാക്കി മടക്കി ബേസിൽ മഹാരാഷ്ട്രയ്ക്ക് വീണ്ടും പ്രഹരമേല്പിച്ചു. സൌരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റൺസെന്ന നിലയിൽ വമ്പൻ തകർച്ചയാണ് മഹാരാഷ്ട്ര മുൻപിൽ കണ്ടത്. പുറത്തായ അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനായിരുന്നു മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തു.
Also Read: 20 പന്തിനിടയിൽ 4 പേർ ഡക്കായി; കേരള ബോളർമാർ എന്നാ സുമ്മാവാ! സംപൂജ്യരായവരിൽ പൃഥ്വിയും ; Kerala Vs Maharashtra
49 റൺസെടുത്ത ജലജ് സക്സേനയെ പുറത്താക്കി നിധീഷ് കേരളത്തെ അലോസരപ്പെടുത്തിയിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ചു. നിധീഷിൻ്റെ പന്തിൽ ജലജ് എൽബിഡബ്ല്യുവിൽ കുടുങ്ങിയാണ് അർധ ശതകം തികയ്ക്കാനാവാതെ മടങ്ങിയത്.
Also Read: വെസ്റ്റ് ഇൻഡീസിനെ വൈറ്റ് വാഷ് ചെയ്തത് ഗുണം ചെയ്തോ? ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റിലെ മാറ്റം ഇങ്ങനെ
സെഞ്ച്വറിക്കരികെ നിൽക്കെ ഋതുരാജ് ഗെയ്ക്വാദിനേയും കേരളം വീഴ്ത്തി. 91 റൺസെടുത്ത ഗെയ്ക്വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. 151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിൻ്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.