scorecardresearch

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്

ഇന്ത്യയ്ക്ക് പുറമെ നൈജീരിയയിലെ അബൂജയെ ഗെയിംസ് വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ, സൗകര്യങ്ങൾ വിലയിരുത്തിയാണ് അഹമ്മദാബാദിനെ തിരഞ്ഞെടുത്തത്

ഇന്ത്യയ്ക്ക് പുറമെ നൈജീരിയയിലെ അബൂജയെ ഗെയിംസ് വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ, സൗകര്യങ്ങൾ വിലയിരുത്തിയാണ് അഹമ്മദാബാദിനെ തിരഞ്ഞെടുത്തത്

author-image
Sports Desk
New Update
Commonwealth Games India Host

Photograph: (Source: Facebook)

2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകും. കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് നവംബർ 26ന് ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തും. ഇന്ത്യയ്ക്ക് പുറമെ നൈജീരിയയിലെ അബൂജയെ ഗെയിംസ് വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ, സൗകര്യങ്ങൾ വിലയിരുത്തിയാണ് അഹമ്മദാബാദിനെ തിരഞ്ഞെടുത്തത്. 2034ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാൻ അബൂജയെ പരിഗണിക്കാം എന്ന നിലപാടാണ് കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് സ്വീകരിച്ചത്. 

Advertisment

Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ

 കോമൺ‌വെൽത്ത് സ്‌പോർട്‌സിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെ ആതിഥേയ നഗരമായി ശുപാർശ ചെയ്തു. നവംബർ 26 ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

2010ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് 101 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 2022ൽ 61 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബിർമിങ്ഹാമിലെ മെഡൽ വേട്ടയിൽ ഇന്ത്യ നാലാമതെത്തി. 

Advertisment

Also Read: 20 പന്തിനിടയിൽ 4 പേർ ഡക്കായി; കേരള ബോളർമാർ എന്നാ സുമ്മാവാ! സംപൂജ്യരായവരിൽ പൃഥ്വിയും ; Kerala Vs Maharashtra

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഇതുവരെ 564 മെഡലുകൾ നേടിയതായാണ് കണക്ക്. 203 സ്വർണവും 190 വെള്ളിയും 171 വെങ്കലവും ഇതിൽ ഉൾപ്പെടുന്നു. ഷൂട്ടിങ്ങും ഭാരോദ്വഹനവും റെസ്ലിങ്ങുമാണ് മെഡൽ നേടാൻ ഇന്ത്യയെ കൂടുതൽ സഹായിക്കുന്നത്. 

Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: