scorecardresearch

കിങ് കോഹ്ലിക്ക് മറ്റൊരു അത്യപൂർവ്വ റെക്കോർഡ്

ഇടക്കാലത്ത് ഫോമില്ലാതെ വലഞ്ഞെങ്കിലും, മടങ്ങിവരവിൽ കോഹ്ലി കൂടുതൽ റെക്കോർഡുകൾ തകർക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സച്ചിന്റെ 49 സെഞ്ചുറികൾ എന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിൽ പുതുക്കിയെഴുതി.

ഇടക്കാലത്ത് ഫോമില്ലാതെ വലഞ്ഞെങ്കിലും, മടങ്ങിവരവിൽ കോഹ്ലി കൂടുതൽ റെക്കോർഡുകൾ തകർക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സച്ചിന്റെ 49 സെഞ്ചുറികൾ എന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിൽ പുതുക്കിയെഴുതി.

author-image
Sports Desk
New Update
Virat Kohli | New Records

ഫൊട്ടോ: എക്സ്/ Johns.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയെങ്കിലും ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലുമായി വിരാട് കോഹ്ലി നടത്തിയ ചെറുത്തുനിൽപ്പ് ശ്രദ്ധേയമായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 38 റൺസെടുത്ത കോഹ്ലി രണ്ടാമിന്നിംഗ്സിൽ 76 റൺസെടുത്ത് പുറത്താവുകയായിരുന്നു. അനിവാര്യമായ ഇന്ത്യൻ തോൽവി ഒഴിവാക്കാൻ ഈ പ്രകടനങ്ങൾ മതിയായിരുന്നില്ല.

Advertisment

എന്നിരുന്നാലും സെഞ്ചൂറിയനിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടയിൽ മറ്റൊരു അപൂർവ്വ റെക്കോർഡ് കൂടി വിരാട് കോഹ്ലി സ്വന്തം പേരിലാക്കി. ലോക ക്രിക്കറ്റിൽ ആദ്യമായി ഏഴ് സീസണുകളിൽ രണ്ടായിരത്തിന് മുകളിൽ റൺസ് സ്വന്തമാക്കുന്ന അത്യപൂർവ്വമായ നേട്ടമാണ് കിങ് കോഹ്ലി സ്വന്തമാക്കിയത്.

2012ൽ 2186 റൺസ്, 2014ൽ 2286 റൺസ്, 2016ൽ 2595 റൺസ്, 2017ൽ 2818 റൺസ്, 2018ൽ 2735 റൺസ്, 2019ൽ 2455 റൺസ്, 2023ൽ 2048 റൺസ് എന്നിങ്ങനെയാണ് വിരാടിന്റെ സമ്പാദ്യം. ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ് വിരാട് കോഹ്ലി എന്നതിനുള്ള തെളിവാണിത്. ഇടക്കാലത്ത് ഫോമില്ലാതെ വലഞ്ഞെങ്കിലും, മടങ്ങിവരവിൽ കോഹ്ലി കൂടുതൽ റെക്കോർഡുകൾ തകർക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സച്ചിന്റെ 49 സെഞ്ചുറികൾ എന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിൽ പുതുക്കിയെഴുതി. 

Advertisment

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാമത്തെ ലീഡിങ്ങ് റൺ സ്കോററുമായി കോഹ്ലി ഇന്നലെ മാറി. 8781 റൺസ് നേടിയ വിവിഎസ് ലക്ഷ്മണിനെയാണ് വിരാട് ഇന്നലെ പിന്നിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിന് നിലവിൽ 8790 റൺസ് സ്വന്തമാണ്. സച്ചിൻ 15,921, രാഹുൽ ദ്രാവിഡ് 13,265, സുനിൽ ഗവാസ്കർ 10,122 എന്നിവരാണ് ഇനി കിങ് കോഹ്ലിക്ക് മുന്നിലുള്ളത്.

In Other News:

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: