scorecardresearch

സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ

കേരളം മഹാപ്രളയത്തെ നേരിടേണ്ടി വന്നപ്പോഴും സഹായഹസ്തം നീട്ടി വിജയകാന്ത് എത്തിയിരുന്നു. ഒരു കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്

കേരളം മഹാപ്രളയത്തെ നേരിടേണ്ടി വന്നപ്പോഴും സഹായഹസ്തം നീട്ടി വിജയകാന്ത് എത്തിയിരുന്നു. ഒരു കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്

author-image
Entertainment Desk
New Update
Vijayakanth

തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗവാർത്ത കേട്ട വേദനയിലാണ് സിനിമാലോകവും ആരാധകരും. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന വിജയകാന്ത് ഇന്ന് രാവിലെയാണ് വിട വാങ്ങിയത്. ആരാധകരെ ത്രസിപ്പിച്ച ആക്ഷൻ ഹീറോ എന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തിലെയും അതികായന്മാരിൽ ഒരാളായിരുന്നു വിജയകാന്ത്.

Advertisment

"നമുക്ക് ഒരു രത്നത്തെ നഷ്ടപ്പെട്ടു. സുവർണ്ണ ഹൃദയമുള്ള മനുഷ്യൻ. ശരിക്കും ഒരുപാട് അർഹതയുള്ള ഒരു മനുഷ്യൻ. ഞങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ, നമ്മുടെ വിജയകാന്ത്," എന്നാണ് വിജയ് കാന്തിനു അനുശോചനം രേഖപ്പെടുത്തി നടി ഖുശ്ബു കുറിച്ചത്. ഖുശ്ബുവിന്റെ വാക്കുകൾ സൂചിപ്പിക്കും പോലെ, സിനിമാലോകത്തും വിപ്ലവകരമായ പലവിധ മാറ്റങ്ങളും കൊണ്ടുവരാനും സഹപ്രവർത്തകരെ സഹായിക്കാനുമൊക്കെ എന്നും മുൻപന്തിയിൽ ആയിരുന്നു വിജയകാന്ത്.

വളരെ ക്ലാസ് മനോഭാവം നിലനിന്നിരുന്ന തമിഴ് സിനിമാഷൂട്ടുകളുടെ ലൊക്കേഷനിൽ നായകൻ മുതൽ സെറ്റിലെ ലൈറ്റ് ബോയ്സിനു വരെ ഒരേ ഫുഡ് എന്ന  പോളിസി നടപ്പിലാക്കിയത് വിജയകാന്താണ് എന്നും കഥകളുണ്ട്. ഷൂട്ട് കഴിഞ്ഞാൽ ഉടനെ മടങ്ങാതെ സെറ്റിലുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനും അവയ്ക്കു തന്നാലാവുന്ന പരിഹാരങ്ങൾ കാണാനുമൊക്കെ വിജയ് കാന്ത് എന്നും ശ്രമിച്ചിരുന്നു. പ്രതിഫലത്തിന്റെ പേരിൽ വാശിയില്ലാത്ത സൂപ്പർസ്റ്റാർ കൂടിയായിരുന്നു വിജയകാന്ത്. 

2020ൽ കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ, കോവിഡ് 19 ബാധിതരുടെ മൃതദേഹം സംസ്‌കരിക്കാൻ  തന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം സംഭാവന ചെയ്തുകൊണ്ട് വിജയകാന്ത് മുന്നോട്ട് വന്നിരുന്നു. ചെന്നൈയ്ക്ക് സമീപം ശ്രീ ആണ്ടാൾ അളഗർ കോളേജ് ഓഫ് എഞ്ചിനീയറിംഗിന് സമീപത്തുള്ള സ്ഥലമാണ് വിജയകാന്ത് ഇതിനായി നൽകിയത്. അതുപോലെ, കേരളം മഹാപ്രളയത്തെ നേരിടേണ്ടി വന്നപ്പോഴും സഹായഹസ്തം നീട്ടി വിജയകാന്ത് എത്തിയിരുന്നു. ഒരു കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്. 

Advertisment

മധുരയിൽ ആയിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. ശക്തമായ ആക്ഷൻ സീക്വൻസുകളും ഡയലോഗുകളും വിജയകാന്തിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കി.   1979-ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ്  സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സെന്തൂര പൂവേ, പുലൻ വിസാരണൈ, ചത്രിയൻ, ക്യാപ്റ്റൻ പ്രഭാകരൻ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, ഹോണസ്റ്റ് രാജ്, വനത്തൈ പോള, രമണ തുടങ്ങിയവയാണ് വിജയകാന്തിന്റെ  ജനപ്രിയ സിനിമകൾ.

2005ൽ ആണ് വിജയകാന്ത് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിരുദാചലം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുമായി കൈകോർത്തുകൊണ്ടാണ് അദ്ദേഹം കളം മാറ്റിയത്. അദ്ദേഹത്തിന്റെ പാർട്ടി 29 സീറ്റുകൾ നേടി, ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി സംസ്ഥാനത്തിന്റെ പ്രധാന പ്രതിപക്ഷമായി. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ തോൽവികൾ അനുഭവിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ട് വിഹിതം നഷ്ടപ്പെടാൻ തുടങ്ങി, കൂടാതെ വിജയകാന്തിന്റെ ആരോഗ്യവും തിരിച്ചടി നേരിട്ടു, പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

Death Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: