scorecardresearch

ഒരു മുൻ താരമുണ്ടായി; സ്വയം കുഴിയിൽ ചാടിയിരുന്നു; കോഹ്ലിയെ പരിഹസിച്ച് മഞ്ജരേക്കർ

India Vs England Test: ഇവിടെ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകൾ കളിക്കുന്നതിൽ കോഹ്ലിക്കുള്ള ദൗർബല്യത്തെ സഞ്ജയ് മഞ്ജരേക്കർ പേര് പറയാതെ പരിഹസിച്ചു

India Vs England Test: ഇവിടെ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകൾ കളിക്കുന്നതിൽ കോഹ്ലിക്കുള്ള ദൗർബല്യത്തെ സഞ്ജയ് മഞ്ജരേക്കർ പേര് പറയാതെ പരിഹസിച്ചു

author-image
Sports Desk
New Update
Virat Kohli | ind vs Eng

Virat Kohli (File Photo)

india Vs England Test: ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നതോടെ ഇംഗ്ലണ്ട് പേസർമാർക്ക് മുൻപിൽ ഇന്ത്യ വിറയ്ക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ബോളിങ് തിരഞ്ഞെടുത്ത സ്റ്റോക്ക്സിന്റെ തീരുമാനം തെറ്റി എന്ന് തെളിയിച്ചാണ് ഇന്ത്യ ബാറ്റ് വീശിയത്. ഓപ്പണിങ്ങിൽ രാഹുലും യശസ്വിയും ചേർന്ന് അച്ചടക്കത്തോടെ ബാറ്റ് വീശി 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ കോഹ്ലിയുടെ നാലാം സ്ഥാനത്ത് ഇറങ്ങി ക്യാപ്റ്റനായി ആദ്യ മത്സരം കളിച്ച ഗിൽ അനായാസം റൺസ് കണ്ടെത്തി. ഇതോടെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പരിഹസിച്ച് സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ കമന്റ് ബോക്സിൽ നിന്ന് വന്നു. 

Advertisment

കെ എൽ രാഹുൽ ഇംഗ്ലണ്ട് പേസർമാരുടെ ഓഫ് സ്റ്റംപിന് പുറത്തായുള്ള ഫുൾ ലെങ്ത് ഡെലിവറികൾ നേരിടുന്ന തന്ത്രത്തെ പ്രശംസിച്ചാണ് സഞ്ജയ് മഞ്ജരേക്കർ കമന്റ് ബോക്സിൽ നിന്ന് സംസാരിച്ചത്. ഇവിടെ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകൾ കളിക്കുന്നതിൽ കോഹ്ലിക്കുള്ള ദൗർബല്യത്തെ സഞ്ജയ് മഞ്ജരേക്കർ പേര് പറയാതെ പരിഹസിച്ചു.

Also Read: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത്

"ഓഫ് സ്റ്റംപിന് പുറത്തായി വന്ന ഫുൾ ലെങ്ത് ഡെലിവറികളിൽ ഒന്നിൽ പോലും രാഹുൽ ബാറ്റ് വെച്ചില്ല. ഇങ്ങനെയുള്ള ഡെലിവറികൾ കളിച്ച് സ്വയം കുഴിയിൽ ചാടുന്ന ഒരു മുൻ താരത്തെ നമുക്ക് അറിയാം," കമന്ററി ബോക്സിലിരുന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ. 

Advertisment

Also Read: ജൂൺ 20; ഗാംഗുലിയും ദ്രാവിഡും കോഹ്ലിയും അരങ്ങേറ്റം കുറിച്ച ദിവസം; തന്റെ പേര് കൂടി ചേർത്ത് സായ്

മഞ്ജരേക്കർ ഉദ്ധേശിച്ചത് വിരാട് കോഹ്ലിയെ തന്നെയാണെന്ന പ്രതികരണവുമായി ആരാധകർ സമൂഹമാധ്യമങ്ങളിൽ എത്തി. ബോർഡർ ഗാവസ്കർ ട്രോഫിയിൽ 10 ഇന്നിങ്സിൽ ഏഴ് വട്ടവും സ്ലിപ്പിൽ ക്യാച്ച് നൽകിയോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകിയോ ആണ് ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകളിൽ കളിച്ച് കോഹ്ലി വിക്കറ്റ് കളഞ്ഞത്. 

Also Read: സ്ത്രീകളുടേതിന് സമാനമാണ് എന്റെ ശാരീരിക പ്രത്യേകതകളും; ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണം: അനായ

എന്നാൽ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകളെ നേരിടുന്നതിൽ രാഹുലിനെ മഞ്ജരേക്കർ പ്രശംസിച്ചതിന് പിന്നാലെ രാഹുൽ ഈ രീതിയിൽ തന്നെ വിക്കറ്റ് കളഞ്ഞു. കവർ ഡ്രൈവിനുള്ള രാഹുലിന്റെ ശ്രമം പാളിയതോടെയാണ് ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ച് നൽകി രാഹുൽ മടങ്ങിയത്. 

Read More:Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര

india vs england Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: