/indian-express-malayalam/media/media_files/i3kj5t3tNPHsiLQMBPPW.jpg)
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും വിരാട് കോഹ്ലി ഡക്കായതോടെ ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങൾ ശക്തമായി കഴിഞ്ഞു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ അഡ്ലെയ്ഡിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ കോഹ്ലി കാണികൾക്ക് നേരെ ചൂണ്ടി കൈവീശി ഗുഡ്ബൈ പറഞ്ഞിരുന്നു. കോഹ്ലിയുടെ വിരമിക്കൽ ഉടൻ ഉണ്ടാവുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉയർന്നു. ഈ സമയം കോഹ്ലിക്ക് മേൽ സമ്മർദം കൂട്ടിയാണ് രവി ശാസ്ത്രിയുടെ വാക്കുകൾ വരുന്നത്.
എത്രയും പെട്ടെന്ന് കോഹ്ലി ഫോം വീണ്ടെടുക്കേണ്ടതുണ്ട് എന്നും അല്ലെങ്കിൽ പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവും എന്നുമാണ് രവി ശാസ്ത്രി പറയുന്നത്. "കോഹ്ലിക്ക് വേഗത്തിൽ ഫോം കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ ഇടം പിടിക്കാനുള്ള മത്സരം കടുത്തതാണ്. കോഹ്ലിക്കായാലും രോഹിത്തിനായാലും ടീമിലെ മറ്റ് ആർക്കായാലും ആശ്വസിച്ച് ഇരിക്കാൻ സാധിക്കില്ല. കാര്യങ്ങൾ കോഹ്ലിക്ക് എളുപ്പമല്ല. കോഹ്ലിക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും," രവി ശാസ്ത്രി പറഞ്ഞു.
Also Read: 2025ലെ അഞ്ചാമത്തെ സെഞ്ചുറി; റെക്കോർഡിട്ട് സ്മൃതി മന്ഥാന; തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടും
"അഡ്ലെയ്ഡിലും കോഹ്ലി നിരാശപ്പെടുത്തി. കോഹ്ലിയുടെ ഫൂട്ട് വർക്കിൽ പിഴവ് വരുന്നു.അത് എല്ലായ്പ്പോഴും സംഭവിക്കുന്നത് അല്ല. ഏകദിനത്തിലെ കോഹ്ലിയുടെ റെക്കോർഡുകൾ അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ തുടരെ രണ്ട് വട്ടം പൂജ്യത്തിന് പുറത്തായത് കോഹ്ലിയെ നിരാശനാക്കും," ഫോക്സ് സ്പോർട്സിന്റെ കമന്ററി ബോക്സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞു.
Also Read: പരമ്പര 2-0ന് തോറ്റ് ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം ; india Vs Australia
ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ കളിക്കാരൻ മൂന്നാമതാണ് കോഹ്ലിയുടെ സ്ഥാനം. 14,181 റൺസ് ആണ് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്. രണ്ടാം ഏകദിനത്തിൽ കോഹ്ലി പൂജ്യത്തിന് പുറത്തായ അഡ്ലെയ്ഡ് താരത്തിന്റെ ഇഷ്ട സ്റ്റേഡിയങ്ങളിൽ ഒന്നായിരുന്നു. ഇവിടെ മൂന്ന് ഫോർമാറ്റിലുമായി 975 റൺസ് ആണ് കോഹ്ലി അടിച്ചു കൂട്ടിയത്. അഡ്ലെയ്ഡിൽ ഒരു വിദേശ താരം സ്കോർ ചെയ്യുന്ന ഉയർന്ന റൺസ് ആണ് ഇത്.
Also Read: 'എന്നെ പഴിക്കരുത്'; സിംഗിളിനെ ചൊല്ലി രോഹിത്തും ശ്രേയസും തമ്മിൽ വാക്പോര്
രണ്ട് ഏകദിന സെഞ്ചുറികൾ അഡ്ലെയ്ഡിൽ കോഹ്ലി നേടിയിട്ടുണ്ട്. 2015ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെയായിരുന്നു ഒരു സെഞ്ചുറി. 2019ൽ ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലും ഇവിടെ കോഹ്ലി സെഞ്ചുറി നേടി. 65 ആണ് അഡ്ലെയ്ഡിലെ കോഹ്ലിയുടെ ബാറ്റിങ് ശരാശരി.
Read More: തുടരെ രണ്ടാം വട്ടവും ഡക്ക്; ഗുഡ്ബൈ പറഞ്ഞ് കോഹ്ലി; വിരമിക്കൽ പ്രഖ്യാപനം ഉടൻ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us