/indian-express-malayalam/media/media_files/2025/10/23/smriti-mandhana-century-2025-10-23-18-39-35.jpg)
Source: Indian Cricket Team, Instagram
2025ലെ തന്റെ അഞ്ചാം സെഞ്ചുറിയുമായി റെക്കോർഡിട്ട് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാന. വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറി തികച്ചതോടെയാണ് ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പം മന്ഥാന തന്റെ പേരും എഴുതി ചേർത്തത്. 95 പന്തില്‍ 109 റണ്‍സ് നേടിയാണ് മന്ദാന പുറത്തായത്.
ന്യൂസിലൻഡിനെതിരെ മന്ഥാനയുടെ ബാറ്റിൽ നിന്ന് നാല് സിക്‌സും പത്ത് ഫോറും വന്നു. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ സ്മൃതി മന്ഥാന രണ്ടാം സ്ഥാനത്ത് എത്തി. മന്ഥാനയുടെ 14-ാം സെഞ്ചുറിയാണ് ഇന്ന് ന്യൂസിലൻഡിനെതിരെ പിറന്നത്.
Also Read: 'എന്നെ പഴിക്കരുത്'; സിംഗിളിനെ ചൊല്ലി രോഹിത്തും ശ്രേയസും തമ്മിൽ വാക്പോര്
15 സെഞ്ചുറികളുള്ള ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗ് മാത്രം ആണ് ഇനി മന്ഥാനയുടെ മുൻപിലുള്ളത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് 13 സെഞ്ചുറിയും ഇംഗ്ലണ്ടിന്റെ താമി ബ്യൂമോണ്ട് 12 സെഞ്ചുറിയും നതാലി സ്‌കിവര്‍ ബ്രന്റ് 10 സെഞ്ചുറിയും ഏകദിനത്തിൽ നേടിയിട്ടുണ്ട്.
Also Read: "നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5,000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു"
മന്ഥാന സെഞ്ചുറി നേടിയതിന് പുറമെ ഓപ്പണർ പ്രതിക റവാളും സ്കോർ മൂന്നക്കം കടത്തി. 134 പന്തിൽ നിന്ന് 13 ഫോറും രണ്ട് സിക്സും പറത്തിയാണ് പ്രതിക 122 റൺസ് നേടിയത്. ഇന്ത്യൻ സ്കോർ 212ൽ എത്തിച്ചാണ് ഓപ്പണർമാർ പിരിഞ്ഞത്.
View this post on InstagramA post shared by Team india (@indiancricketteam)
Also Read: അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ
പ്രതികയ്ക്കൊപ്പമുള്ള കൂട്ടുകെട്ട് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. രണ്ട് തവണ 200ലധികം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്ന വനിതാ ഓപ്പണിങ് സഖ്യമായി ഇവർ മാറി.
Read More: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us