scorecardresearch

അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ

Parvez Rasool Retirement: പുണെ വാരിയേഴ്സ്,, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികൾക്കൊപ്പമായിരുന്നു റസൂലിന്റെ ഐപിഎൽ യാത്ര

Parvez Rasool Retirement: പുണെ വാരിയേഴ്സ്,, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികൾക്കൊപ്പമായിരുന്നു റസൂലിന്റെ ഐപിഎൽ യാത്ര

author-image
Sports Desk
New Update
Virat Kohli and Parvez Rasool

Source: X

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം പർവേസ് റസൂൽ. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് പർവേസ് റസൂൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ജമ്മു കശ്‌മീരിൽ നിന്ന് ഇടം നേടിയ ആദ്യതാരമായി പർവേസ് റസൂൽ മാറിയിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ രണ്ട് മത്സരങ്ങൾ ആണ് റസൂൽ കളിച്ചത്.

Advertisment

2014ൽ ഇന്ത്യക്കായി ഒരു ഏകദിനവും 2017ൽ ഒരു ട്വന്റി20യും റസൂൽ കളിച്ചു. അത് മാത്രമല്ല, കശ്‌മീരിൽ നിന്ന് ഐപിഎല്ലിൽ കളിക്കുന്ന ആദ്യ താരവും റസൂലാണ്. മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു റസൂൽ. പുണെ വാരിയേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികൾക്കൊപ്പമായിരുന്നു റസൂലിന്റെ ഐപിഎൽ യാത്ര.

Also Read: ആദ്യ ദിനം കത്തി കയറി; പിന്നെ നനഞ്ഞ പടക്കമായി; ലീഡെടുക്കാതെ 3 പോയിന്റ് കളഞ്ഞ് കേരളം

2014ൽ ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ ഏകദിനത്തിൽ ആണ് റസൂൽ കളിച്ചത്. സുരേഷ് റെയ്നയായിരുന്നു ആ മത്സരത്തിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. പത്ത് ഓവർ എറിഞ്ഞ റസൂൽ 60 റൺസ് വഴങ്ങി.എന്നാൽ 2 വിക്കറ്റ് വീഴ്ത്താൻ റസൂലിനായി. 2017 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് റസൂൽഇന്ത്യക്കായി ഒരു ട്വന്റി20 മത്സരം കളിച്ചത്. നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് ആണ് ഈ കളിയിൽ റസൂൽ വീഴ്ത്തിയത്.

Advertisment

Also Read: ഡക്കായി കോഹ്ലി; 8 റൺസിന് വീണ് രോഹിത്; 2027 ലോകകപ്പ് സ്വപ്നം തകരുന്നു? india Vs Australia

ഐപിഎലിൽ കരിയറിലേക്ക് വന്നാൽ 11 മത്സരങ്ങളാണ് താരം കളിച്ചത്.11 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് നാല് വിക്കറ്റ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജമ്മുകശ്മീരിനായി 96 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ നിന്ന് 5648 റൺസും 352 വിക്കറ്റും റസൂൽ കണ്ടെത്തി.

Also Read: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?

ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികവിനെ തുടർന്നാണ് റസൂലിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ആണ് ആദ്യം ഇടം നേടിയത്. എന്നാൽ ഈ പരമ്പരയിൽ ഒരു കളിയിലും അവസരം ലഭിച്ചില്ല. അന്ന് ഇന്ത്യൻ ഇന്ത്യൻ സ്ക്വാഡിലെ 15 പേരിൽ14 പേർക്കും പരമ്പരയിൽ അവസരം ലഭിച്ചു. എന്നാൽ റസൂലിന് മാത്രം വഴി തെളിഞ്ഞില്ല.

Read More: ഇന്ത്യക്കായി ചരിത്രമെഴുതി അഭിഷേകും സ്മൃതി മന്ഥാനയും; മറ്റൊരു രാജ്യത്തിനും തൊടാനാവാത്ത നേട്ടം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: