scorecardresearch

മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?

India Vs Australia ODI: മിച്ചൽ സ്റ്റാർക് രോഹിത് ശർമയ്ക് നേരെ എറിഞ്ഞ ആദ്യ ഡെലിവറിയുടെ വേഗത മണിക്കൂറിൽ 176കിമീ ആണെന്നാണ് സ്പീഡ് ഗൺ ഗ്രാഫിക്കിൽ കാണിച്ചത്

India Vs Australia ODI: മിച്ചൽ സ്റ്റാർക് രോഹിത് ശർമയ്ക് നേരെ എറിഞ്ഞ ആദ്യ ഡെലിവറിയുടെ വേഗത മണിക്കൂറിൽ 176കിമീ ആണെന്നാണ് സ്പീഡ് ഗൺ ഗ്രാഫിക്കിൽ കാണിച്ചത്

author-image
Sports Desk
New Update
Rohit Sharma Mitchell Starc Bowling Speed

Source: X

india Vs Australia ODI: ആറ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യാന്തര മത്സരം കളിക്കാൻ വിരാട് കോഹ്ലി ഇറങ്ങിയത്. സ്ക്വാഡിൽ സ്ഥാനം നിലനിർത്താൻ റൺസ് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നിരിക്കെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ എട്ട് പന്തിൽ ഡക്കായാണ് കോഹ്ലി മടങ്ങിയത്. മിച്ചൽ സ്റ്റാർക്ക് ആണ് കോഹ്ലിയെ വീഴ്ത്തിയത്. ഇവിടെ കോഹ്ലിയുടെ വിക്കറ്റ് സ്റ്റാർക്ക് വീഴ്ത്തിയതിനേക്കാൾ ആരാധകരുടെ ശ്രദ്ധ പോകുന്നത് രോഹിത് ശർമയ്ക്ക് എതിരെ സ്റ്റാർക്ക് എറിഞ്ഞ ഒരു ഡെലിവറിയിലേക്കാണ്. 

Advertisment

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്താണോ പെർത്തിൽ രോഹിത്ത് ശർമയ്ക്ക് നേരെ മിച്ചൽ സ്റ്റാർക്കിൽ നിന്ന് വന്നത്? മിച്ചൽ സ്റ്റാർക് രോഹിത് ശർമയ്ക് നേരെ എറിഞ്ഞ ആദ്യ ഡെലിവറിയുടെ വേഗത മണിക്കൂറിൽ 176കിമീ ആണെന്നാണ് സ്പീഡ് ഗൺ ഗ്രാഫിക്കിൽ കാണിച്ചത്. നിലവിൽ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയുടെ റെക്കോർഡ് പാക്കിസ്ഥാന്റെ അക്തറിന്റെ പേരിലാണ്.

Also Read: ഡക്കായി കോഹ്ലി; 8 റൺസിന് വീണ് രോഹിത്; 2027 ലോകകപ്പ് സ്വപ്നം തകരുന്നു? India Vs Australia

മണിക്കൂറിൽ 176.5 കിലോമീറ്ററിലെ ഡെലിവറി എന്നത് കണ്ട് ആരാധകരെല്ലാം ഞെട്ടി. എന്നാൽ ആ ഡെലിവറിയുടെ വേഗത യഥാർഥത്തിൽ മണിക്കൂറിൽ 140 കിമീ ആയിരുന്നു. ഗ്രാഫിക് ടീമിന് വന്ന പിഴവ് ബ്രോഡ്കാസ്റ്റേഴ്സ് ഉടനെ തന്നെ തിരുത്തി. ആറ് ഓവർ എറിഞ്ഞ സ്റ്റാർക്ക് 22 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് പിഴുതത്. ഇതിൽ ഒരു മെയ്ഡൻ ഓവറും ഉൾപ്പെടുന്നു.

Advertisment

Also Read: ആദ്യ ദിനം കത്തി കയറി; പിന്നെ നനഞ്ഞ പടക്കമായി; ലീഡെടുക്കാതെ 3 പോയിന്റ് കളഞ്ഞ് കേരളം

മത്സരത്തിൽ കോഹ്ലിയെ പോലെ രോഹിത് ശർമയും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എട്ട് റൺസ് മാത്രമാണ് രോഹിത് എടുത്തത്. ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർമാരുടെ പേസും ബൗൺസും ഇന്ത്യൻ ടോപ് ഓർഡറിന്റെ താളം തെറ്റിച്ചു. പെർത്തിലെ പിച്ചിൽ നിന്ന് കൂടുതൽ ബൗൺസ് പ്രതീക്ഷിക്കണം എന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ വന്നിരുന്നു.

Also Read: 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്

മഴ ഇടയ്ക്കിടയിൽ രസംകൊല്ലിയായ മത്സരം 26 ഓവറായി ചുരുക്കിയിരുന്നു. 26 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് ആണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ടീമിനെ തന്റെ ബാറ്റിങ്ങിലൂടെ കരകയറ്റാൻ ശുഭ്മാൻ​ ഗില്ലിനുമായില്ല. 10 റൺസ് മാത്രമാണ് ഗില്ലിന് കണ്ടെത്താനായത്. അക്ഷർ പട്ടേലിന്റെ 31 റൺസും രാഹുലിന്റെ 38 റൺസും ആണ് ഇന്ത്യയെ 136 എന്ന സ്കോറിലേക്ക് എത്തിച്ചത്.

Read More: ഇന്ത്യക്കായി ചരിത്രമെഴുതി അഭിഷേകും സ്മൃതി മന്ഥാനയും; മറ്റൊരു രാജ്യത്തിനും തൊടാനാവാത്ത നേട്ടം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: