/indian-express-malayalam/media/media_files/2025/10/16/abhishek-sharma-and-smriti-mandhana-2025-10-16-19-36-31.jpg)
ഐസിസിയുടെ 2025 സെപ്തംബറിലെ മികച്ച താരങ്ങൾക്കുള്ള അവാർഡ് ഇന്ത്യയുടെ സ്മൃതി മന്ഥാനയ്ക്കും അഭിഷേക് ശർമയ്ക്കും. ഇന്ത്യൻ വനിതാ ടീമിന്റേയും പുരുഷ ടീമിന്റേയും ഓപ്പണിങ് ബാറ്റേഴ്സ് ആയ ഇവർ മിന്നും പ്രകടനം ആണ് പുറത്തെടുത്തത്. ഐസിസിയുടെ വുമൺ പ്ലേയർ ഓഫ് ദ് മന്തും മെൻസ് പ്ലേയർ ഓഫ് ദ് മന്തും ആയി ഒരേ സമയം ഇന്ത്യൻ താരങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാം വട്ടമാണ്. അങ്ങനെ മന്ഥാനയിലൂടെയും അഭിഷേകിലൂടെയും ഇന്ത്യ മറ്റൊരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത ചരിത്ര നേട്ടത്തിലേക്ക് എത്തി.
ഇതിന് മുൻപ് മന്ഥാനയും ബുമ്രയും ഒരേ സമയം ഐസിസിയുടെ വുമൺ, മെൻ പ്ലേയർ ഓഫ് ദ് മന്തായി ഒരേസമയം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇന്ത്യയുടെ വനിതാ, പുരുഷ താരങ്ങൾ ഒരേ മാസം ഈ നേട്ടം തൊടുന്നത്. അങ്ങനെ രണ്ട് വട്ടം ഇന്ത്യൻ താരങ്ങൾ ഒരേസമയം വുമൺ, മെൻ പ്ലേയർ ഓഫ് ദ് മന്തായി. മറ്റൊരു രാജ്യത്തിനും രണ്ട് വട്ടം ഈ നേട്ടത്തിലെത്താനായിട്ടില്ല.
ഏഷ്യാ കപ്പിൽ തകർപ്പൻ ബാറ്റിങ് ആണ് അഭിഷേക് ശർമയിൽ നിന്ന് വന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് അഭിഷേക് 314 റൺസ് കണ്ടെത്തി. 200 ആണ് ഏഷ്യാ കപ്പിലെ അഭിഷേകിന്റെ സ്ട്രൈക്ക്റേറ്റ്. ഏഷ്യാ കപ്പ് ടൂർണമെന്റിലെ താരമായും അഭിഷേക് തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി പ്ലേയർ ഓഫ് ദ് മന്തായുള്ള ഇത്തവണത്തെ മത്സരത്തിൽ അഭിഷേകിനൊപ്പം കുൽദീപ് യാദവും ഉണ്ടായിരുന്നു.
Also Read: 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ചുറിയാണ് സ്മൃതി മന്ഥാന നേടിയത്. ചണ്ഡീഗഡിൽ 91 പന്തിൽ നിന്ന് 117 റൺസ് ആണ് മന്ഥാന കണ്ടെത്തിയത്. ഡൽഹി ഏകദിനത്തിൽ 63 പന്തിൽ നിന്ന് മന്ഥാന 125 റൺസ് അടിച്ചെടുത്തു. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഓപ്പണറായി മന്ഥാന മാറി.
Also Read: രഞ്ജിയിൽ ആദ്യ ദിനം ഗംഭീരമാക്കി കേരളം; 18-5ലേക്ക് വീണ മഹാരാഷ്ട്ര പൊരുതുന്നു
15 ഏകദിന സെഞ്ചുറിയോടെ നിൽക്കുന്ന മെഗ് ലാനിങ്ങിനെ മറികടന്നാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വനിതാ താരമായി മന്ഥാന മാറും. അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പ്. ഏകദിനത്തിൽ 50ന് മുകളിൽ മന്ഥാന സ്കോർ ഉയർത്തിയത് 45 തവണയാണ്. ഈ പട്ടികയിൽ അഞ്ചാമതാണ് മന്ഥാനയുടെ സ്ഥാനം.
Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ
ഏകദിനത്തിൽ ഒരു ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി മന്ഥാനയുടെ പേരിലാണ്. ഈ കലണ്ടർ വർഷത്തിൽ ഇതുവരെ നാല് ഏകദിന സെഞ്ചുറിയാണ് മന്ഥാന നേടിയത്. 2024ലും മന്ഥാന ഈ നേട്ടം തൊട്ടിരുന്നു.
Read More: 20 പന്തിനിടയിൽ 4 പേർ ഡക്കായി; കേരള ബോളർമാർ എന്നാ സുമ്മാവാ! സംപൂജ്യരായവരിൽ പൃഥ്വിയും ; Kerala Vs Maharashtra
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.