scorecardresearch

ആദ്യ ദിനം കത്തി കയറി; പിന്നെ നനഞ്ഞ പടക്കമായി; ലീഡെടുക്കാതെ 3 പോയിന്റ് കളഞ്ഞ് കേരളം

Ranji Trophy Kerala Vs Maharashtra: ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയുടെ ആദ്യ അഞ്ച് ബാറ്റർമാരിൽ നാല് പേരെയും ഡക്കാക്കി മടക്കി കേരളം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നു

Ranji Trophy Kerala Vs Maharashtra: ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയുടെ ആദ്യ അഞ്ച് ബാറ്റർമാരിൽ നാല് പേരെയും ഡക്കാക്കി മടക്കി കേരളം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നു

author-image
Sports Desk
New Update
Ranji Trophy Kerala Vs Maharashtra Result

Photograph: (Source: Kerala Cricket Association)

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ജയത്തോടെ തുടങ്ങാനായില്ല. മഹാരാഷ്ട്രക്കെതിരായ മത്സരം സമനിലയിലായി എന്നതിന് പുറമെ ഒന്നാം ഇന്നിങ്സ് ലീഡ് കണ്ടെത്താനും സാധിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം സമനിലയിലൂടെ നേടാനായത് ഒരു പോയിന്റ്. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്രയുടെ ബാറ്റർമാർ കരുത്ത് കാണിച്ച് ക്രീസിൽ നിന്നതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. 

Advertisment

രണ്ടാം ഇന്നിങ്സിൽ പൃഥ്വി ഷാ 75 റൺസും ഋതുരാജ് ഗയ്ക്വാദും എസ് എ വീറും 55 റൺസ് വീതവും കണ്ടെത്തി. നേരത്തെ, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയുടെ ആദ്യ അഞ്ച് ബാറ്റർമാരിൽ നാല് പേരെയും ഡക്കാക്കി മടക്കി കേരളം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നു. എന്നാൽ ആ സ്വപ്ന തുല്യമായ തുടക്കം മുതലാക്കാൻ കേരളത്തിനായില്ല.

Also Read: 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്

18-5 എന്ന നിലയിൽ ഒന്നാം ഇന്നിങ്സിൽ തകർന്നിടത്ത് നിന്നാണ് മഹാരാഷ്ട്ര 239 എന്ന സ്കോറിലേക്ക് എത്തിയത്. ഒന്നാം ഇന്നിങ്സിൽ 91 റൺസ് എടുത്ത ഋതുരാജ് ഗയ്ഗ്വാദിന്റെ ബാറ്റിങ്, 49 റൺസ് എടുത്ത ജലജ് സക്സേന, 38 റൺസ് എടുത്ത വിക്കി, 31 റൺസ് നേടിയ ഘോഷ് എന്നിവർ ലോവർ ഓർഡറിൽ കണ്ടെത്തിയ റൺസ് നിർണായകമായി. കേരളം ഒന്നാം ഇന്നിങ്സിൽ 219 റൺസിന് പുറത്തായിരുന്നു.

Advertisment

Also Read: ചോറും മീൻ കറിയും നൽകാം; ലിവർപൂൾ ഇതിഹാസ താരത്തെ കൊച്ചിയിലേക്ക് ക്ഷണിച്ച് സഞ്ജു സാംസൺ

പുതിയ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിൽ ആണ് കേരളം സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിന് ഇറങ്ങിയത്. ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 11 ഓവറിലേക്ക് കളി എത്തിയപ്പോൾ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

Also Read: ജനവാസ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം അധാർമികവും ക്രൂരവും; അപലപിച്ച് റാഷിദ് ഖാൻ

സഞ്ജു സാംസൺ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ എന്നിവരുടെ ഇന്നിങ്സ് ആണ് 200 കടക്കാൻ കേരളത്തെ തുണച്ചത്. സഞ്ജു സാംസൺ 63 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും സഹിതം 54 റൺസ് എടുത്ത് പുറത്തായി, മുഹമ്മദ് അസ്ഹറുദ്ദീൻ 36 റൺസും സൽമാൻ നിസാർ 49 റൺസും എടുത്ത് മടങ്ങി.

Read More: ഇന്ത്യക്കായി ചരിത്രമെഴുതി അഭിഷേകും സ്മൃതി മന്ഥാനയും; മറ്റൊരു രാജ്യത്തിനും തൊടാനാവാത്ത നേട്ടം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: