/indian-express-malayalam/media/media_files/2025/10/23/rohit-sharma-against-australia-2025-10-23-16-46-04.jpg)
Source: Indian Cricket Team, Instagram
പെർത്തിൽ നിരാശപ്പെടുത്തി എങ്കിലും അഡ്ലെയ്ഡിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമ അർധ ശതകം കണ്ടെത്തി. പക്ഷേ രോഹിത്തിന്റെ ഏകദിന കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ ശതകങ്ങളിൽ ഒന്നായി അത് മാറി. 97 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് രോഹിത് മടങ്ങിയത്. എന്നാൽ ഗില്ലും കോഹ്ലിയും തുടരെ മടങ്ങിയതിന് പിന്നാലെ ഇന്ത്യയെ കരകയറ്റാൻ ശ്രമിക്കുന്നതിന് ഇടയിൽ രോഹിത്തും ശ്രേയസും സിംഗിളെടുക്കുന്നതിനെ ചൊല്ലി തർക്കിക്കുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു.
സിംഗിളിനായി ഓടാൻ ശ്രേയസ് തയ്യാറാവാതിരുന്നത് ആണ് രോഹിത് ശർമയെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ ഇന്നിങ്സിന്റെ 14ാംത്തെ ഓവറിൽ ആണ് സംഭവം. ഹെയ്സൽവുഡിന്റെ ഡെലിവറിയിൽ പന്ത് രോഹിത്തിന്റെ പാഡിൽ തട്ടി ഓഫ് സൈഡിലേക്ക് പോയി. രോഹിത് സിംഗിളിനായി ഓടാൻ തയ്യാറായപ്പോൾ നോൺസ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ശ്രേയസ് അനുകൂലമായി പ്രതികരിച്ചില്ല.
Also Read: "നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5,000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു"
സിംഗിളിനായി ശ്രേയസ് ഓടാതിരുന്നത് രോഹിത് ചോദ്യം ചെയ്തപ്പോൾ ആദ്യം ഓടി തുടങ്ങേണ്ടത് തന്റെ ഉത്തരവാദിത്വം അല്ല എന്ന് പറഞ്ഞാണ് ശ്രേയസ് തിരിച്ചടിച്ചത്. രോഹിത്തും ശ്രേയസും തമ്മിൽ പിച്ചിൽ നിന്നുള്ള ഈ കൊമ്പുകോർക്കലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
Also Read: അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ
അവിടെ റൺ എടുക്കാൻ അവസരം ഉണ്ടായിരുന്നു എന്ന് രോഹിത് പറഞ്ഞപ്പോൾ പിന്നെ എന്നെ പഴിക്കരുത് എന്നാണ് ശ്രേയസ് മറുപടി നൽകിയത്. നീയാണ് അവിടെ സിംഗിളിന് ചാൻസ് ഉണ്ടോ എന്ന് നോക്കി ഓടേണ്ടത്. അവന്റെ ഏഴാം ഓവർ ആണ് ഇത് എന്ന് രോഹിത് പറഞ്ഞു. എനിക്ക് ബോളറുടെ ആംഗിൾ അറിയില്ല. സിംഗിൾ എടുക്കുന്നുണ്ടെങ്കിൽ അത് പറയുക എന്ന് ശ്രേയസ് പറഞ്ഞപ്പോൾ എനിക്ക് കഴിയില്ലെന്ന് രോഹിത് പറഞ്ഞു. അവൻ നിന്റെ മുൻപിൽ അല്ലെ എന്നാണ് രോഹിത്തിനോട് പിന്നെ ശ്രേയസ് പറഞ്ഞത്.
Stump mic captures Rohit Sharma vs Shreyas Iyer 🤣🙌
— Star Sports (@StarSportsIndia) October 23, 2025
Whose call was it really?✍🏻👇#AUSvIND 👉 2nd ODI | LIVE NOW 👉 https://t.co/dfQTtniyltpic.twitter.com/YipS5K9ioa
Also Read: അഗാർക്കറുമായുള്ള വാക്പോര്; മുഹമ്മദ് ഷമിയെ പിന്തുണച്ച് അശ്വിൻ
രോഹിത്തും ശ്രേയസും ചേർന്ന് രണ്ടാം ഏകദിനത്തിൽ 118 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. തന്റെ 59ാമത്തെ അർധ ശതകത്തിലേക്കാണ് രോഹിത് എത്തിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യർ 61 റൺസ് എടുത്ത് മടങ്ങി. ആദം സാംപയാണ് ശ്രേയസിന്റെ വിക്കറ്റ് വീഴ്ത്തിയത്.
Read More: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us