/indian-express-malayalam/media/media_files/2024/12/19/5qofXK4BUP21ADq0rQKt.jpg)
ഇന്ത്യൻ സ്ക്വാഡിലേക്ക് പരിഗണിക്കാത്തത് ചൂണ്ടി ചീഫ് സെലക്ടർ അജിത് അഗാർക്കർക്കെതിരെ നടത്തിയ പരാമർശത്തിൽ പേസർ മുഹമ്മദ് ഷമിയെ പിന്തുണച്ച് മുൻ താരം ആർ അശ്വിൻ. കളിക്കാരോട് സെലക്ടർമാർ നേരിട്ട് ആശയവിനിമയം നടത്താത്തതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്ന് അശ്വിൻ തന്റെ യുട്യുബ് ചാനലിൽ സംസാരിക്കുമ്പോൾ പറഞ്ഞു. ഈ രീതി മാറണം എന്നും എന്തുകൊണ്ട് സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല എന്ന കാരണം കളിക്കാരോട് സെലക്ടർമാർ വ്യക്തമാക്കണം എന്നും അശ്വിൻ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്കും ഓസ്ട്രേലിയക്കെതിരായ ഏകദിന സ്ക്വാഡിലേക്കും ഷമിയെ പരിഗണിച്ചില്ല. ഇതോടെയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കെതിരെ മുഹമ്മദ് ഷമി പ്രതികരിച്ചത്. ഫിറ്റ്നസ് വീണ്ടെടുത്തതായി സെലക്ടർമാരോട് പറയേണ്ടത് തന്റെ ജോലി അല്ലെന്നാണ് ഷമി പറഞ്ഞത്. പരിക്കിൽ നിന്ന് ഷമി മുക്തനാണ് എങ്കിൽ ഷമിയെ സ്ക്വാഡിലേക്ക് പരിഗണിക്കും എന്നാണ് അഗാർക്കാർ പറഞ്ഞിരുന്നത്.
Also Read: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?
"നേരിട്ടല്ലാതെ കാര്യങ്ങള്‍ പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ നിലവിലെ രീതി. ആ രീതി മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കാരുടെ ഭാഗത്തു നിന്നും സെലക്ടര്‍മാരുടെ ഭാഗത്തു നിന്നും മാറ്റം വരണം. ഡയറക്ടായി അല്ലാതെ പറയുന്ന പല കാര്യങ്ങളും പുറത്തുവരുന്നത് വേറെ രീതിയിലായിരിക്കും. അങ്ങനെ വരുമ്പോൾ കളിക്കാര്‍ക്ക് സെലക്ടര്‍മാരോട് ഇതാണ് താൻ ചിന്തിക്കുന്നത് എന്ന് പറയാനുള്ള ആത്മവിശ്വാസം ലഭിക്കില്ല," അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
Also Read: ഡക്കായി കോഹ്ലി; 8 റൺസിന് വീണ് രോഹിത്; 2027 ലോകകപ്പ് സ്വപ്നം തകരുന്നു? india Vs Australia
എന്തിനാണ് ഷമി അങ്ങനെ പ്രതികരിച്ചത് എന്ന് ചോദിച്ചാൽ എന്തുകൊണ്ടാണ് അവനെ സ്ക്വാഡിലേക്ക് പരിഗണിക്കാത്തത് എന്നതിൽ ഷമിക്ക് വ്യക്തയില്ലാത്തതിനാലാണ്. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം ടീം സെലക്ഷന്‍ കഴിയുമ്പോൾ ചീഫ് സെലക്ടറോ ക്യാപ്റ്റനോ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള് വിശദീകരിക്കുന്നു എന്നതാണ്.
Also Read: ആദ്യ ദിനം കത്തി കയറി; പിന്നെ നനഞ്ഞ പടക്കമായി; ലീഡെടുക്കാതെ 3 പോയിന്റ് കളഞ്ഞ് കേരളം
എന്നാൽ അപ്പോഴും എല്ലാ കളിക്കാരോടും നീതിപുലർത്തുന്ന വിധമാകണം സംസാരിക്കേണ്ടത്. മാത്രമല്ല പലകാര്യങ്ങളും നേരിട്ട് പറയാതെ വളച്ചുകെട്ടി പറയന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും അശ്വിന്‍ പറഞ്ഞു.
Read More: ഇന്ത്യക്കായി ചരിത്രമെഴുതി അഭിഷേകും സ്മൃതി മന്ഥാനയും; മറ്റൊരു രാജ്യത്തിനും തൊടാനാവാത്ത നേട്ടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us