/indian-express-malayalam/media/media_files/2025/10/22/sachin-tendulkar-2025-10-22-21-49-32.jpg)
(Source: X)
രാജ്യാന്തര ക്രിക്കറ്റിൽ നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കില്‍ താൻ ഇന്ത്യന്‍ ഇതിഹാസ ബാറ്റർ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റണ്‍നേട്ടം മറികടക്കുമായിരുന്നു എന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്കല്‍ ഹസ്സി. 29ാം വയസിലാണ് ഹസി ദേശിയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. യൂട്യൂബിലെ ഗ്രേഡ് ക്രിക്കറ്റര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റൺ മല താൻ വെട്ടിക്കുമായിരുന്നു എന്ന് ഹസി അവകാശപ്പെടുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോർഡുള്ള താരമായിരുന്നു ഹസി. ദേശിയ ടീമിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം എട്ടു വര്‍ഷം മാത്രമാണ് ഹസി ഓസീസിനായി കളിച്ചത്. ''ഇതിനെക്കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നു എങ്കിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിനേക്കാൾ ഏകദേശം 5,000 റണ്‍സ് ഞാൻ കൂടുതല്‍ നേടുമായിരുന്നു. നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നു എങ്കിൽ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ ജയങ്ങള്‍, ഏറ്റവും കൂടുതല്‍ ലോകകപ്പ് ജയങ്ങള്‍ എന്നിവ എനിക്ക് സ്വന്തമാകുമായിരുന്നു," ഹസി പറഞ്ഞു.
Also Read: അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ
നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാവിലെ ഉണരുമ്പോള്‍ അത് ഒരു സ്വപ്നം മാത്രമാകുന്നു. നേരത്തെ അവസരം ലഭിച്ചിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സന്തോഷിക്കാമായിരുന്നു. എന്നെ ദേശിയ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ എന്റെ കളിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു എന്നും ഹസി പറഞ്ഞു.
Also Read: അഗാർക്കറുമായുള്ള വാക്പോര്; മുഹമ്മദ് ഷമിയെ പിന്തുണച്ച് അശ്വിൻ
രാജ്യാന്തര കരിയറില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഓസ്ട്രേലിയക്ക് വേണ്ടി 12,398 റണ്‍സാണ് ഹസ്സി നേടിയത്. 79 ടെസ്റ്റില്‍ നിന്ന് 6235 റണ്‍സ് ഹസി കണ്ടെത്തി. 19 സെഞ്ചുറികളും ടെസ്റ്റിൽ ഹസി കണ്ടെത്തി. 185 ഏകദിനങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികളടക്കം 5442 റണ്‍സും ഹസിയുടെ അക്കൗണ്ടിലുണ്ട്. 38 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 721 റണ്‍സും ഹസിയുടെ സമ്പാദ്യമാണ്.
Also Read: ബാറ്റിങ് മറന്ന് ഇന്ത്യ; ഓസ്ട്രേലിയയുടെ ജയം ഏഴ് വിക്കറ്റിന്; india Vs Australia
16ാം വയസിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ഇതിഹാസ ബാറ്റർ സച്ചിന്‍ 24 വര്‍ഷത്തോളമാണ് രാജ്യാന്തര ക്രിക്കറ്റില്‍ തുടർന്നത്. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സുമാണ് സച്ചിൻ വാരിക്കൂട്ടിയത്. ടെസ്റ്റില്‍ 51 സെഞ്ചുറികളും ഏകദിനത്തില്‍ 49 സെഞ്ചുറികളും മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കി
Read More: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us