scorecardresearch

തുടരെ രണ്ടാം വട്ടവും ഡക്ക്; ഗുഡ്ബൈ പറഞ്ഞ് കോഹ്ലി; വിരമിക്കൽ പ്രഖ്യാപനം ഉടൻ?

Virat Kohli retirement rumor: തന്റെ രാജ്യാന്തര കരിയറിൽ ഇത് ആദ്യമായാണ് വിരാട് കോഹ്ലി തുടരെ രണ്ട് വട്ടം പൂജ്യത്തിന് പുറത്താവുന്നത്. അഡ്ലെയ്ഡ് കോഹ്ലിയുടെ പ്രിയപ്പെട്ട സ്റ്റേഡിയമായിരുന്നു

Virat Kohli retirement rumor: തന്റെ രാജ്യാന്തര കരിയറിൽ ഇത് ആദ്യമായാണ് വിരാട് കോഹ്ലി തുടരെ രണ്ട് വട്ടം പൂജ്യത്തിന് പുറത്താവുന്നത്. അഡ്ലെയ്ഡ് കോഹ്ലിയുടെ പ്രിയപ്പെട്ട സ്റ്റേഡിയമായിരുന്നു

author-image
Sports Desk
New Update
Virat Kohli against Australia

Source: Screengrab

പെർത്തിന് പിന്നാലെ അഡ്ലെയ്ഡിലും പൂജ്യത്തിന് പുറത്തായി വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ മടങ്ങിയ കോഹ്ലി കാണികൾക്ക് നേരെ കൈവീശി ഗുഡ്ബൈ പറഞ്ഞു. ഏകദിനത്തിൽ നിന്ന് കോഹ്ലി വിരമിക്കൽ പ്രഖ്യാപിക്കാൻ പോവുകയാണോ എന്ന ചോദ്യമാണ് ഇതിലൂടെ ഉയർന്നത്. 

Advertisment

നാല് പന്തിൽ നിന്നാണ് കോഹ്ലി അഡ്ലെയ്ഡിൽ ഡക്കായി മടങ്ങിയത്. പെർത്ത് ഏകദിനത്തിൽ എട്ട് പന്തിൽ ആണ് കോഹ്ലി ഡക്കായത്. തന്റെ രാജ്യാന്തര കരിയറിൽ ഇത് ആദ്യമായാണ് കോഹ്ലി തുടരെ രണ്ട് വട്ടം പൂജ്യത്തിന് പുറത്താവുന്നത്. അഡ്ലെയ്ഡ് കോഹ്ലിയുടെ പ്രിയപ്പെട്ട സ്റ്റേഡിയമായിരുന്നു. അവിടേയും പൂജ്യത്തിന് പുറത്തായതിലെ നിരാശയിലാണ് കോഹ്ലി തന്റെ വലത് കൈ ഉയർത്തി കാണികൾക്ക് നേരെ ഗുഡ്ബൈ പറഞ്ഞത്. 

Also Read: "നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5,000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു"

അഡ്ലെയ്ഡിൽ നിന്ന് 975 റൺസ് ആണ് കോഹ്ലി അടിച്ചെടുത്തത്. ഈ വേദിയിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത വിദേശ താരം കോഹ്ലിയാണ്. അഡ്ലെയ്ഡിൽ ബാറ്റിങ്ങിനായി ക്രീസിലേക്ക് ഇറങ്ങിയ കോഹ്ലിയെ വലിയ ആരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. എന്നാൽ പൂജ്യത്തിന് പുറത്തായെങ്കിലും കോഹ്ലിയെ കയ്യടിച്ച് തന്നെയാണ് അഡ്ലെയ്ഡിലെ കാണികൾ മടക്കിയത്. 

Advertisment

Also Read: അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ

അഡ്ലെയ്ഡിൽ ഇത് കോഹ്ലിയുടെ അവസാനത്തെ മത്സരമാണോ അതോ വിരമിക്കൽ സൂചനയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഏഴാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ ബാർട്ലെറ്റ് കോഹ്ലിയെ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 17-2 എന്ന നിലയിലേക്ക് വീണു. കോഹ്ലി പൂജ്യത്തിന് പുറത്തായെങ്കിലും രോഹിത് ശർമ അർധ ശതകം കണ്ടെത്തി. 93 പന്തിൽ നിന്ന് 73 റൺസ് ആണ് രോഹിത് ശർമ കണ്ടെത്തിയത്. 

Also Read: അഗാർക്കറുമായുള്ള വാക്പോര്; മുഹമ്മദ് ഷമിയെ പിന്തുണച്ച് അശ്വിൻ

അഡ്ലെയ്ഡ് ഏകദിനത്തിൽ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് ആണ് ഇന്ത്യ കണ്ടെത്തിയത്. രോഹിത് ശർമയ്ക്ക് പുറമെ ശ്രേയസ് അയ്യരും അർധ ശതകം കണ്ടെത്തി. 77 പന്തിൽ നിന്ന് 61 റൺസ് ആണ് ശ്രേയസ് നേടിയത്. അക്ഷർ പട്ടേൽ 41 പന്തിൽ നിന്ന് 44 റൺസും സ്കോർ ചെയ്തു. രണ്ടാം ഏകദിനത്തിലും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ഒൻപത് റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. 

Read More: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: