scorecardresearch

പരമ്പര 2-0ന് തോറ്റ് ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം ; India Vs Australia

India Vs Australia ODI: ഓസ്ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ മിച്ചൽ മാർഷ് പുറത്താവുമ്പോൾ 7.2 ഓവറിൽ ഓസീസ് സ്കോർ ബോർഡിൽ ഉണ്ടായത് 30 റൺസ് മാത്രം

India Vs Australia ODI: ഓസ്ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ മിച്ചൽ മാർഷ് പുറത്താവുമ്പോൾ 7.2 ഓവറിൽ ഓസീസ് സ്കോർ ബോർഡിൽ ഉണ്ടായത് 30 റൺസ് മാത്രം

author-image
Sports Desk
New Update
India Vs Australia Second ODI

Source: Indian Cricket Team, Instagram

പെർത്തിന് പിന്നാലെ അഡ്ലെയ്ഡ് ഏകദിനത്തിലും ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ. ആദ്യ രണ്ട് ഏകദിനവും ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ഇന്ത്യ മുൻപിൽ വെച്ച 265 റൺസ് വിജയ ലക്ഷ്യം അഡ്ലെയ്ഡിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 22  ബോളുകൾ ബാക്കി നിൽക്കെ മറികടന്നു. വിജയ ലക്ഷ്യത്തോട് അടുക്കവെ മിച്ചെൽ ഓവൻ പുറത്തായതിന് പിന്നാലെ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകൾ കൂടി ഇന്ത്യക്ക് അടുപ്പിച്ച് വീഴ്ത്താനായി. ഇത് ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നൽകി. എന്നാൽ കൂപ്പർ കോൺലി ഒരു വശത്ത് പിടിച്ചു നിന്നതോടെ ആതിഥേയർ ജയിച്ചു കയറി.  

Advertisment

ചെയ്സ് ചെയ്ത് ഇറങ്ങിയ ഓസ്ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ മിച്ചൽ മാർഷ് പുറത്താവുമ്പോൾ 7.2 ഓവറിൽ ഓസീസ് സ്കോർ ബോർഡിൽ ഉണ്ടായത് 30 റൺസ് മാത്രം. 58ലേക്ക് ഓസ്ട്രേലിയൻ സ്കോർ എത്തിയപ്പോഴേക്കും ട്രാവിസ് ഹെഡ്ഡും മടങ്ങി. എന്നാൽ കൂടുതൽ അപകടങ്ങളിലേക്ക് വീഴാതെ മാറ്റ് ഷോർട്ടും മാറ്റ് റെൻഷോയും ചേർന്ന് ഓസീസ് സ്കോർ 100 കടത്തി. 

Also Read: 'എന്നെ പഴിക്കരുത്'; സിംഗിളിനെ ചൊല്ലി രോഹിത്തും ശ്രേയസും തമ്മിൽ വാക്പോര്

മാറ്റ് ഷോർട്ട് 78 പന്തിൽ നിന്ന് 74 റൺസ് എടുത്താണ് പുറത്തായത്. 30 റൺസ് എടുത്ത് നിൽക്കെ റെൻഷോയെ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കിയതോടെയാണ് ഇവരുടെ കൂട്ടുകെട്ട് തകർന്നത്. പിന്നാലെ കൂപ്പർ കോൺലി അർധ ശതകത്തോടെ ഓസ്ട്രേലിയയെ ജയത്തിലേക്ക് എത്തിച്ചു.

Advertisment

Also Read: "നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5,000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു"

53 പന്തിൽ നിന്ന് 61 റൺസ് ആണ് കോൺലി നേടിയത്. മിച്ചൽ ഓവൻ 23 പന്തിൽ നിന്ന് 36 റൺസ് എടുത്താണ് ഓസ്ട്രേലിയയുടെ ജയം വേഗത്തിലാക്കാൻ ശ്രമിച്ചത്.അഡ്ലെയ്ഡിൽ ഫീൽഡിങ്ങിലും ഇന്ത്യ നിരാശപ്പെടുത്തി. ഷോർട്ടിനെ പുറത്താക്കാനുള്ള അവസരം ഇന്ത്യ രണ്ട് വട്ടം നഷ്ടപ്പെടുത്തി. 23ൽ നിൽക്കേയും 55ൽ നിൽക്കേയും ഷോർട്ടിന്റെ ക്യാച്ച് ഇന്ത്യ നഷ്ടപ്പെടുത്തുകയായിരുന്നു. 

Also Read: അവസരങ്ങളില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ബോളർ പർവേസ് റസൂൽ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് രോഹിത് ശർമയുടേയും ശ്രേയസ് അയ്യരുടേയും അർധ ശതകം ആണ്. ക്യാപ്റ്റൻ ഗില്ലും കോഹ്ലിയും തുടരെ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി. രോഹിത് 97 പന്തിൽ നിന്നാണ് 73 റൺസ് എടുത്തത്. ശ്രേയസ് അയ്യർർ 77 പന്തിൽ നിന്ന് നേടിയത് 61 റൺസും. അക്ഷർ പട്ടേൽ 44 റൺസും എടുത്തു. 

Read More: മണിക്കൂറിൽ 176.5 കിമീ വേഗത? സ്റ്റാർക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: