scorecardresearch

കോഹ്ലിയെ ഒരു ടെസ്റ്റിൽ നിന്ന് വിലക്കും? വമ്പൻ തിരിച്ചടിയായേക്കും

ഓസീസ് ഓപ്പണർ താളം കണ്ടെത്തി കളിക്കുന്നതിന് ഇടയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കോൺസ്റ്റസുമായി ഒന്ന് ഏറ്റുമുട്ടി. ഇതിന്റെ പേരിൽ കോലിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരുമോ?

ഓസീസ് ഓപ്പണർ താളം കണ്ടെത്തി കളിക്കുന്നതിന് ഇടയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കോൺസ്റ്റസുമായി ഒന്ന് ഏറ്റുമുട്ടി. ഇതിന്റെ പേരിൽ കോലിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരുമോ?

author-image
Sports Desk
New Update
virat kohli konstas

kohli shoulderpushed Konstas Photograph: (video screenshot)

മെൽബണിൽ ഇന്ത്യയെ അലോസരപ്പെടുത്തിയാണ് അരങ്ങേറ്റക്കാരൻ ഓപ്പണർ കോൺസ്റ്റാസ് ബാറ്റ് വീശിയത്. ഇന്ത്യൻ സ്റ്റാർ പേസർ ബൂമ്രയ്ക്ക് എതിരെ ഓരോവറിൽ 16 റൺസ് അടിച്ചെടുത്ത് 19കാരൻ താൻ ചില്ലറക്കാരനല്ലെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഓസീസ് ഓപ്പണർ താളം കണ്ടെത്തി കളിക്കുന്നതിന് ഇടയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കോൺസ്റ്റസുമായി ഒന്ന് ഏറ്റുമുട്ടി. ഇതിന്റെ പേരിൽ കോഹ്ലിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ. 

Advertisment

മെൽബൺ ടെസ്റ്റിന്റെ ആദ്യ ദിനം ക്രീസിലൂടെ നടന്ന് പോകുന്നതിന് ഇടയിൽ ഓസീസ് ഓപ്പണറുടെ തോളിൽ തട്ടുകയായിരുന്നു കോഹ്ലി. കോഹ്ലി ഇത് മനപൂർവം ചെയ്തതാണ് എന്നാണ് കമന്ററി ബോക്സിലുണ്ടായിരുന്ന റിക്കി പോണ്ടിങ്ങും മൈക്കൽ വോണും ഉൾപ്പെടെയുള്ളവർ പറയുന്നത്. സംഭവം ഐസിസി പരിശോധിക്കും എന്നാണ് റിപ്പോർട്ടുകൾ. 

കോഹ്ലിയുടെ ആക്രമണോത്സുകതയാണ് അവിടെ കണ്ടത് എന്നും ഓൺ ഫീൽഡ് അംപയറും മാച്ച് റഫറിയും ഇത് റിപ്പോർട്ട് ചെയ്യണം എന്ന് റിക്കി പോണ്ടിങ് പറഞ്ഞു. 'കോഹ്ലി മനപൂർവം വന്നാണ് കോൺസ്റ്റാസിനെ ഇടിച്ചത്. അതിൽ എനിക്ക് ഒരു സംശയവുമില്ല. അംപയറും മാച്ച് റഫറിയും ഈ സംഭവം റിപ്പോർട്ട് ചെയ്യുമെന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. ആ സമയം ഫീൽഡർമാർ ബാറ്ററുടെ അടുത്ത് വരേണ്ട ഒരു കാര്യവും ഇല്ല. ബാറ്റർ എങ്ങനെയാണ് ക്രീസിലൂടെ നടന്ന് പോവുക എന്ന് എല്ലാ ഫീൽഡർമാർക്കും അറിയാം. കോൺസ്റ്റാസിന് ആ കൂട്ടിയിടി ഒഴിവാക്കാൻ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല', റിക്കി പോണ്ടിങ്ങ് പറയുന്നു. 

Advertisment

ഫീൽഡർമാർ അവിടെ ബാറ്റർക്ക് അടുത്തേക്ക് വരേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണും ചൂണ്ടിക്കാണിക്കുന്നു. ഐസിസി ചട്ടം അനുസരിച്ച് കളിക്കാർ തമ്മിലുള്ള ഫിസിക്കൽ കോൺടാക്റ്റ് ഗ്രൌണ്ടിൽ അനുവദനീയമല്ല. അംപയർക്കോ കളിക്കാർക്കോ നേരെ ഈ വിധം ഫിസിക്കൽ കോൺടാക്റ്റ് വന്നാൽ അത് ബിസിസിഐ ചട്ടം 2.12 പ്രകാരമുള്ള ലംഘനമാണ്. ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. 

ലെവൽ 2ൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. കോഹ്ലി കുറ്റക്കാരനെന്ന് കണ്ടാൽ 3-4 ഡിമെറിറ്റ് പോയിന്റുകൾ കോലിയുടെ പേരിൽ വരും. ഇതിനൊപ്പം അടുത്ത ടെസ്റ്റിൽ കളിക്കുന്നതിൽ നിന്ന് കോഹ്ലിക്ക് വിലക്ക് വരാനും സാധ്യതയുണ്ട്. മത്സരത്തിൽ നിന്ന് വിലക്കിയില്ലെങ്കിൽ ഫൈൻ അടച്ച് കോഹ്ലിക്ക് രക്ഷപെടാനായേക്കും. 

Read More

Australian Cricket Team Indian Cricket Team Virat Kohli Indian Cricket Players Icc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: