/indian-express-malayalam/media/media_files/2024/11/15/feOxgyPkRdLR8Cu5BkJl.jpg)
Virat Kohli with Gill (File Photo)
ഓസ്ട്രേലിയയുടെ ശക്തി കേന്ദ്രങ്ങളായിരുന്നു പെർത്തും അഡ്ലെയ്ഡും ബ്രിസ്ബേനും. എന്നാൽ ഇവിടെ നിന്ന് ഒരു ജയവും ഒരു സമനിലയും പിടിച്ച് ഇന്ത്യ 1-1ന് പരമ്പരയിൽ കട്ടയ്ക്ക് നിൽക്കുന്നു. പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് ആവട്ടെ മെൽബണിലും. ഇന്ത്യയ്ക്ക് നല്ല ഓർമകളാണ് മെൽബണിൽ 2018-19ലും 2020-21ലും ലഭിച്ചത്. അവസാന ടെസ്റ്റ് നടക്കുന്ന സിഡ്മി സ്പിൻ ഫ്രണ്ട്ലിയും. ഈ പരമ്പരയിൽ ബോളിങ്ങിനേക്കാൾ ബാറ്റിങ്ങിൽ കൂടുതൽ ആഴത്തിൽ പോകുന്നത് ലക്ഷ്യം വെച്ചായിരന്നു ഇന്ത്യയുടെ പ്ലേയിങ്ങ് ഇലവൻ സെലക്ഷനുകൾ. എന്നാൽ കഴിഞ്ഞ അഞ്ച് ഇന്നിങ്സിൽ മൂന്നിലും 200 റൺസിൽ താഴെ ഇന്ത്യ പുറത്തായി. ഈ സാഹചര്യത്തിൽ മെൽബണിലും സിഡ്നിയിലും എന്ത് തന്ത്രമാവും പ്ലേയിങ് ഇലവനിൽ ഇന്ത്യ പരീക്ഷിക്കുക?
വാലറ്റത്തെ നിതീഷ് കുമാർ റെഡ്ഡിയുടെ ബാറ്റിങ്ങിനെ ഇന്ത്യക്ക് കൂടുതലായി ആശ്രയിക്കാൻ പറ്റുമോ? മെൽബണിൽ വാഷിങ്ടൺ സുന്ദറിനെ മാത്രം ഏക സ്പിന്നറായി ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ നിതീഷ് റെഡ്ഡിയേയും ഇന്ത്യക്ക് പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരേണ്ടി വരും. എന്നാൽ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ തുടരാനാണ് മാനേജ്മെന്റ് അനുവദിക്കുന്നതെങ്കിലോ? പരമ്പരയിൽ ഇന്ത്യയുടെ നാലാമത്തെ ബോളിങ് ഓപ്ഷനായിരുന്നു നിതീഷ് കുമാർ റെഡ്ഡി. ഇന്ത്യ എറിഞ്ഞ 336 ഓവറുകളിൽ നിതീഷ് എറിഞ്ഞത് 27 ഓവറും. വീഴ്ത്തിയത് മൂന്ന് വിക്കറ്റും.
സ്കോട്ട് ബോളണ്ടിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാനും മിച്ചൽ സ്റ്റാർക്കിനെതിരെ കവർ ഡ്രൈവും കമിൻസിനെതിരെ സിക്സ് പറത്താനും പ്രാപ്തനാണ് താനെന്ന് നിതീഷ് തെളിയിച്ച് കഴിഞ്ഞു. എന്നാൽ ഒരു വശത്ത് വിക്കറ്റ് കളയാതെ സൂക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിതീഷ് വിജയിച്ചിട്ടില്ല. 5 സ്പെഷ്യലിസ്റ്റ് ബോളർമാരുമായി കളിച്ച് ഇന്ത്യ 20 വിക്കറ്റും വീഴ്ത്തി ആധിപത്യം പുലർത്തി മൈതാനും നിറഞ്ഞിട്ട് അധികം വർഷമായിട്ടില്ല. എന്നാൽ ഇവിടെ ചുമതലകൾ ബുമ്രയ്ക്ക് മേലാണ്. 21 വിക്കറ്റാണ് ഈ പരമ്പരയിൽ ഇതവരെ ബുമ്ര വീഴ്ത്തിയത്. മറ്റ് ഇന്ത്യൻ ബോളർമാർ എല്ലാവരും ചേർന്ന് വീഴ്ത്തിയത് 26 വിക്കറ്റും.
രവീന്ദ്ര ജഡേജയെ സ്പെഷ്യലിസ്റ്റ് ബാറ്ററായി പരിഗണിച്ച് ടീമിൽ ഉൾപ്പെടുത്താം എന്നൊരു സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ നിതീഷ് റെഡ്ഡിക്ക് പകരം വാഷിങ്ടൺ സുന്ദർ ടീമിലേക്ക് എത്തും. പരമ്പരയിൽ ഒരു ടെസ്റ്റ് മാത്രമാണ് വാഷിങ്ടൺ ഇതുവരെ കളിച്ചത്. 17 ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി. അതല്ലെങ്കിൽ നിതീഷ് റെഡ്ഡിക്ക് പകരം പ്രസിദ്ധിനെ ഇന്ത്യക്ക് പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാം. മെൽബണിലെ കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക് നോക്കുമ്പോൾ 80 വിക്കറ്റാണ് ഫാസ്റ്റ് ബോളർമാർ വീഴ്ത്തിയത്. സ്പിന്നർമാർ വീഴ്ത്തിയത് 13 വിക്കറ്റും.
സീം ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണ് എങ്കിൽ പ്രസിദ്ധിന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കഴിഞ്ഞ മാസം ഇന്ത്യ എയ്ക്ക് എതിരെ കളിച്ചപ്പോൾ 50 റൺസ് വഴങ്ങി നാല് വിക്കറ്റും 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റും പ്രസിദ്ധ് വീഴ്ത്തിയിരുന്നു. അതും മെൽബണിൽ.
ബാറ്റിങിലേക്ക് വരുമ്പോൾ രോഹിത്തിന്റെ ഫോമില്ലായ്മയാണ് ആശങ്കകളിൽ ഒന്ന്. പെർത്തിൽ യശസ്വി പ്രതീക്ഷകൾ വാനോളം ഉയർത്തി കളിച്ചെങ്കിലും പിന്നെ നിശബ്ദനായി. കോലി ഒരു സെഞ്ചുറി നേടിയെങ്കിലും മറ്റ് സ്കോറുകൾ 5,7,11, 3 എന്നിങ്ങനെയാണ്. ഗില്ലിന് മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും മുതലാക്കാൻ സാധിക്കുന്നില്ല. ഈ ബാറ്റർമാരിൽ വിശ്വാസം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത് എങ്കിൽ ബോളിങ് വിഭാഗതത്തിന് കൂടുതൽ കരുത്ത് നൽകിയാവും പ്ലേയിങ്ങ് ഇലവൻ വരിക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.