/indian-express-malayalam/media/media_files/2024/11/22/eJ51aFEh8GMiytJgpc2Z.jpg)
controversy over Bumrah's bowling action
ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങ് ആക്ഷൻ ക്രിക്കറ്റ് ലോകത്ത് എന്നും ചർച്ചാ വിഷയമാണ്. ഇപ്പോൾ ഇന്ത്യൻ റെഡ് ബോൾ ടീം വൈസ് ക്യാപ്റ്റന്റെ ബോളിങ്ങ് ആക്ഷനെ ചോദ്യം ചെയ്ത് എത്തുകയാണ് ഓസ്ട്രേലിയൻ കമന്റേറ്റർ. ബുമ്രയുടെ ബോളിങ് ആക്ഷൻ നിയമ വിരുദ്ധമാണ് എന്നാണ് ഓസീസ് കമന്റേറ്ററായ ഇയാൻ മോറിസിന്റെ ആരോപണം. ബോക്സിങ് ഡേ ടെസ്റ്റിന് മുൻപായാണ് ബുമ്രയുടെ ബോളിങ് ആക്ഷൻ ചോദ്യം ചെയ്ത് മോറിസ് എത്തുന്നത്.
ബുമ്രയുടെ ബോളിങ് ആക്ഷൻ നിയമ വിരുദ്ധമാണെന്ന് പറയുന്ന മോറിസ്, ഇത് ചോദ്യം ചെയ്യാത്ത ഓസ്ട്രേലിയൻ മാധ്യമങ്ങളേയും വിമർശിക്കുന്നുണ്ട്.'എന്തുകൊണ്ടാണ് ബുമ്രയുടെ ബോളിങ് ആക്ഷൻ ആരും ചോദ്യം ചെയ്യാത്തത്. അങ്ങനെ ചോദ്യം ചെയ്യുന്നത് പോളിറ്റിക്കലി കറക്ട് അല്ലെന്നുണ്ടോ? പന്ത് ബൂമ്രയുടെ കൈകളിൽ നിന്ന് ഡെലിവർ ചെയ്യുന്ന സമയത്തെ കയ്യിന്റെ പൊസിഷനാണ് ഞാൻ ചോദ്യം ചെയ്യുന്നത്. അത് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്', ട്വിറ്ററിൽ മോറിസ് കുറിച്ചു.
Why has no one questioned the delivery of india paceman Bumrah? Is it not politically correct these days? I'm not saying he's throwing but at least the position of the arm at the point of delivery should be analyzed. Nine would have had it under the microscope some years ago
— Ian Maurice (@ian_maurice) December 22, 2024
'ഞാൻ ഈ പറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ പ്രതികരണങ്ങൾ ഉയരുമെന്ന് അറിയാം. എന്നാൽ ബൂമ്രയുടെ ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്', മോറിസ് പറയുന്നു. ഇത് ആദ്യമായല്ല ബുമ്രയുടെ ബോളിങ് ആക്ഷൻ ചോദ്യം ചെയ്ത് ഓസ്ട്രേലിയക്കാർ എത്തുന്നത്. ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ നടന്നപ്പോൾ ബുമ്രയാണ് ടീമിനെ മുൻപിൽ നിന്ന് നയിച്ച് ജയത്തിലേക്ക് എത്തിച്ചത്. ആ സമയം ഓസീസ് ആരാധകരും ബൂമ്രയുടെ ബോളിങ് ആക്ഷൻ നിയമ വിരുദ്ധമാണ് എന്ന ആരോപണവുമായി എത്തിയിരുന്നു.
ഇത്തവണ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ പേസ് നിരയിൽ തിളങ്ങിയ ഒരേയൊരു ഇന്ത്യൻ പേസർ ബൂമ്രയാണ്. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ ബൂമ്രയാണ്. 10.90 എന്ന ശരാശരിയിൽ 21 വിക്കറ്റാണ് ബുമ്ര പിഴുതത്. രണ്ട് വട്ടം അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി. ഒരു വട്ടം നാല് വിക്കറ്റും പിഴുതു. ഇനി രണ്ട് ടെസ്റ്റുകൾ കൂടി മുൻപിൽ നിൽക്കുമ്പോൾ ബുമ്ര വിക്കറ്റ് വേട്ട ഉയർത്തുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. ഓസ്ട്രേലിയൻ മാധ്യമങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം ബുമ്രയ്ക്ക് നേരെയുള്ള വിമർശനങ്ങൾ വരും ദിവസങ്ങളിലും ശക്തമാക്കാനാണ് സാധ്യത.
ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിൽ ബുമ്രയുടെ പേരിൽ മാത്രമല്ല വിവാദം ഉയർന്നത്. കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിൽ നിന്ന് പിന്മാറണം എന്ന് കോഹ്ലി ഓസ്ട്രേലിയൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതിന്റെ പേരിൽ കോഹ്ലിക്കെതിരെ മോശം പ്രതികരണങ്ങളാണ് ഓസ്ട്രേലിയയിൽ ഉയർന്നത്. പരമ്പരയിലെ നാലാം ടെസ്റ്റിന് മുൻപ് രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവരേയും ഓസ്ട്രേലിയൻ മാധ്യമങ്ങൾ വെറുതെ വിട്ടില്ല. ഇംഗ്ലീഷിൽ അഭിമുഖം നൽകാൻ ജഡേജയും ആകാശ് ദീപും വിസമ്മതിച്ചതാണ് ഓസ്ട്രേലിയൻ പ്രാദേശിക മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. ഇതിനെ പിന്നാലെയാണ് ബൂമ്രയുടെ ബോളിങ് ആക്ഷൻ ചോദ്യം ചെയ്ത് മോറിസ് എത്തുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us