/indian-express-malayalam/media/media_files/2024/12/24/eq3z8S0OU8VkBICQM0d2.jpg)
സ്മൃതി മന്ഥാനെ (ഫൊട്ടൊ കടപ്പാട്- എക്സ്)
മികച്ച ഫോമിലാണ് ഇന്ത്യയുടെ സ്മൃതി മന്ഥാന. വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിനത്തിൽ അർധശതകം പിന്നിട്ട് നിൽക്കെ നിർഭാഗ്യം കൊണ്ടാണ് സ്മൃതിക്ക് ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങേണ്ടി വന്നത്. 47 പന്തിൽ നിന്ന് 7 ഫോറും രണ്ട് സിക്സും പറത്തി 53 റൺസ് എടുത്ത് നിൽക്കെ റൺഔട്ടാവുകയായിരുന്നു. നന്നായി കളിക്കുന്ന സമയം റൺഔട്ട് ആയെങ്കിലും സഹതാരത്തോട് അതിന്റെ ദേഷ്യം പ്രകടിപ്പിക്കാതെ സാരമില്ലെന്ന് പറഞ്ഞ് കൈകൊടുത്ത് മടങ്ങുകയായിരുന്നു സ്മൃതി. താരത്തിന്റെ ഈ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയും നേടുന്നു.
വെസ്റ്റ് ഇൻഡിസിന് എതിരായ ആദ്യ ഏകദിനത്തിൽ സ്മൃതി സെഞ്ചറി നേടിയിരുന്നു. രണ്ടാം ഏകദിനത്തിലും സെഞ്ചുറിയിലേക്ക് സ്മൃതി ബാറ്റ് വീശും എന്ന് പ്രതീക്ഷിച്ച് നിൽക്കെയാണ് റൺഔട്ട് ആവുന്നത്. ഇന്ത്യൻ ഇന്നിങ്സിന്റെ 17ാം ഓവറിലാണ് സ്മൃതി പുറത്താവുന്നത്. ഓവറിലെ മൂന്നാമത്തെ പന്തിൽ സ്ക്വയർ ലെഗ്ഗിലേക്ക് കളിച്ച് സിംഗിളെടുത്തതിന് പിന്നാലെ രണ്ടാമത്തെ രണ്ടാമത്തെ റണ്ണിനായി ഇരു താരങ്ങളും ഓടിയെങ്കിലും റവാൽ പിൻവാങ്ങി വിക്കറ്റ് കീപ്പേഴ്സ് എൻഡിലേക്ക് മടങ്ങി. ഈ സമയം മന്ഥാന ഓടി ക്രീസ് ലൈനിന് പകുതി വരെ എത്തിയിരുന്നു. വിൻഡിസ് താരങ്ങൾ ബെയിൽസ് ഇളക്കുമ്പോൾ സ്മൃതി ക്രീസ് ലൈനിന് പുറത്ത്.
ആ റൺഔട്ട് മന്ഥാനയെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങുന്നതിന് മുൻപ് സഹതാരത്തിന്റെ തോളിൽ തട്ടി മന്ഥാന ആശ്വസിപ്പിച്ച് കൈ കൊടുത്തു. ഈ റൺ ഔട്ടിലൂടെയാണ് ഇന്ത്യയുടെ ഓപ്പണിങ്ങ് സഖ്യത്തെ തകർക്കാൻ വിൻഡിസിന് സാധിച്ചത്. മന്ഥാനയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ പ്രതിക റവാൾ 76 റൺസ് എടുത്തു. 86 പന്തിൽ നിന്ന് 10 ഫോറും ഒരു സിക്സും സഹിതമാണ് റവാൾ 76 റൺസ് എടുത്തത്. മൂന്നാമനായി ഇറങ്ങിയ ഹർലീൻ ഡിയോൾ 83 പന്തിൽ നിന്ന് 81 റൺസ് എടുത്ത് സെഞ്ചറിയോട് അടുക്കുന്നു.
— Sunil Gavaskar (@gavaskar_theman) December 24, 2024
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് 18 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി. പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ 211 റൺസിന്റെ കൂറ്റൻ ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 314 റൺസ് ആണ് കണ്ടെത്തിയത്. മന്ഥാനയ്ക്ക് നേരിയ വ്യത്യാസത്തിൽ സെഞ്ചറി നഷ്ടമായി. 102 പന്തിൽ നിന്ന് 91 റൺസ് ആണ് മന്ഥാന നേടിയത്. ജെമിമ റോഡ്രിഗസ്, റിച്ചാ ഘോഷ് ഉൾപ്പെടെയുള്ള താരങ്ങൾ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തതോടെയാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ സ്കോർ 300 കടത്തിയത്.
ആദ്യ ഏകദിനത്തിൽ ചെയ്സ് ചെയ്ത് ഇറങ്ങിയ വിൻഡിസ് 103 റൺസിന് ഓൾഔട്ടായി. 26 ഓവർ മാത്രമാണ് വിൻഡിസ് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായത്. 5 വിക്കറ്റ് പിഴുത ഇന്ത്യയുടെ രേണുക സിങ്ങ് ആണ് വിൻഡിസിനെ തകർത്തെറിഞ്ഞത്. പ്രിയ മിശ്ര രണ്ട് വിക്കറ്റും വീഴ്ത്തി. ഡിസംബർ 27നാണ് പരമ്പരയിലെ അവസാന ഏകദിനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us