/indian-express-malayalam/media/media_files/2024/12/24/o7OZPzMJG3qvH1vQM8xd.jpg)
ഷഫാലി വർമ (ഫൊട്ടൊ-എക്സ്)
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ടീമിൽ ഇടം നേടാൻ യുവ താരം ഷഫാലി വർമയ്ക്ക് സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താൻ രണ്ടും കൽപ്പിച്ചാണ് ഷഫാലിയുടെ കളി. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഷഫാലി അടിച്ചെടുത്തത് 197 റൺസ്. 115 പന്തിൽ നിന്ന് 11 സിക്സും 22 ഫോറും പറത്തിയാണ് ഷഫാലി 197 റൺസ് തകർത്തടിച്ചെടുത്തത്. കാത്തിരുന്ന ഇരട്ട ശതകം അകന്നത് മൂന്ന് റൺസിന്. എങ്കിലും ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്താനുള്ള സാധ്യതകൾ ഷഫാലി സജീവമാക്കി.
വനിതാ ക്രിക്കറ്റിൽ ലിസ്റ്റ് എ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തുന്ന ഇന്ത്യൻ താരം എന്ന നേട്ടം ഷഫാലിയുടെ പേരിലേക്ക് എത്തി. വനിതാ ലിസ്റ്റ് എ മത്സരത്തിൽ 10ൽ കൂടുതൽ സിക്സുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ഷഫാലി. ബംഗാളിന് എതിരെയായിരുന്നു ഷഫാലിയുടെ ഹരിയാനയ്ക്ക് വേണ്ടിയുള്ള വെടിക്കെട്ട് ബാറ്റിങ്ങ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരവും ഷഫാലി തന്നെയാണ്. 2024ന്റെ തുടക്കത്തിൽ ഇന്റർ സോൺൽ മത്സരത്തിൽ ഒൻപത് സിക്സുകളാണ് ഷഫാലിയിൽ നിന്ന് വന്നത്.
/indian-express-malayalam/media/media_files/uploads/2020/03/shefali-verma.jpg)
ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ഹരിയാന അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 389 റൺസ് എടുത്തു. 41 പന്തിൽ നിന്ന് സോണിയ മെന്ഥിയ 61 റൺസും അടിച്ചുകൂട്ടി. എന്നാൽ ഷഫാലിയുടെ തകർപ്പൻ സെഞ്ചറിക്കും ഹരിയാനയെ ജയത്തിലേക്ക് എത്തിക്കാനായില്ല. വനിതാ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചെയ്സ് ജയം ബംഗാൾ ഹരിയാനയെ തോൽപ്പിച്ച് തങ്ങളുടെ പേരിലാക്കി. ബാറ്റിങ്ങിൽ ഷഫാലി മിന്നി തിളങ്ങിയെങ്കിലും ബോളിങ്ങിലേക്ക് വന്നപ്പോൾ ചെണ്ടയായി തല്ല് വാങ്ങിക്കൂട്ടി. 10 ഓവറിൽ 72 റൺസ് ആണ് ഷഫാലി വഴങ്ങിയത്.
83 പന്തിൽ നിന്ന് 113 റൺസ് എടുത്ത ടി സർക്കാരാണ് ബംഗാളിനെ ജയത്തിലേക്ക് എത്തിച്ചത്. പി ബാല 88 റൺസും നേടി റെക്കോർഡ് ചെയ്സിലേക്ക് ബംഗാളിനെ എത്തിച്ചു.ബംഗാളിനെതിരെ ഹരിയാന തോൽവിയിലേക്ക് വീണെങ്കിലും ഷഫാലി തന്റെ തകർപ്പൻ സെഞ്ചറിയോടെ ഇന്ത്യൻ ടീമിലേക്ക് ഉടൻ മടങ്ങിയെത്തിയേക്കും.നേരത്തെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ഷഫാലിക്ക് നഷ്ടമായിരുന്നു. 2019ലാണ് ഷഫാലി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്.
അഞ്ച് ടെസ്റ്റുകളും 29 ഏകദിനങ്ങളും 85 ട്വന്റി20യും ഷഫാലി ഇന്ത്യക്കായി കളിച്ചു. 567 റൺസ് ആണ് ടെസ്റ്റിലെ 10 ഇന്നിങ്സിൽ നിന്ന് ഷഫാലി നേടിയത്. 205 ആണ് ടെസ്റ്റിലെ ഷഫാലിയുടെ ഉയർന്ന സ്കോർ. ഏകദിനത്തിൽ 29 ഇന്നിങ്സിൽ നിന്ന് 644 റൺസ് ആണ് ഷഫാലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 71 ആണ് ഉയർന്ന സ്കോർ. ട്വന്റി20യിൽ 84 ഇന്നിങ്സിൽ നിന്ന് നേടിയത് 2045 റൺസ്. 81 ആണ് ഉയർന്ന സ്കോർ. ട്വന്റി20യിലെ ഷഫാലിയുടെ ബാറ്റിങ്ങ് ശരാശരി 25 മാത്രമാണ്. ഏകദിനത്തിലേത് 23.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us