/indian-express-malayalam/media/media_files/i3kj5t3tNPHsiLQMBPPW.jpg)
വിരാട് കോഹ്ലി(ഫയൽ ഫോട്ടോ)
ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കട്ടക്കിൽ ഇംഗ്ലണ്ട് പുറത്താക്കിയത് ചതിയിലൂടെ എന്ന ആരോപണവുമായി ആരാധകർ. കോഹ്ലിയുടെ വിക്കറ്റ് വീഴുന്നതിന് തൊട്ടുമുൻപ് ജോസ് ബട്ട്ലറിൽ നിന്ന് വന്ന പ്രവർത്തിയാണ് കോഹ്ലിയെ അലോസരപ്പെടുത്തിയതെന്ന് ആരാധകർ പറയുന്നു.
ബോർഡർ ഗാവസ്കർ ട്രോഫിയിലേയും രഞ്ജി ട്രോഫിയിലും മോശം പ്രകടനത്തിന് ശേഷമാണ് കോഹ്ലി വൈറ്റ് ബോളിൽ സ്കോർ ഉയർത്താൻ ലക്ഷ്യമിട്ട് എത്തിയത്. പക്ഷെ എട്ട് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം എടുത്ത് കോഹ്ലി മടങ്ങി. ആദിൽ റാഷിദ് ആണ് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്ത് കോഹ്ലിയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി.
കോഹ്ലിയുടെ വിക്കറ്റ് വീണതിന് മുൻപത്തെ ഡെലിവറിയും ആദിൽ റാഷിദ് ഓഫ് സ്റ്റംപിന് പുറത്തായാണ് എറിഞ്ഞത്. കോഹ്ലി ഇത് പോയിന്റിലേക്ക് അടിച്ചപ്പോൾ ബട്ട്ലറുടെ കൈകളിലേക്ക് എത്തി. പന്ത് കയ്യിലെടുത്ത് ബട്ട്ലർ കോഹ്ലിയുടെ നേരെ എറിഞ്ഞു.
കോഹ്ലിയുടെ നേരെയുള്ള ത്രോയ്ക്ക് പിന്നാലെ ബട്ട്ലർ കൈ കോഹ്ലിക്ക് നേരെ ഉയർത്തി ക്ഷമ ചോദിച്ചു. തിരികെ കൈ ഉയർത്തി സാരമില്ല എന്ന നിലയിൽ കോഹ്ലിയും പ്രതികരിച്ചു. എന്നാൽ കോഹ്ലിയുടെ ആരാധകർ ബട്ട്ലറുടെ ഈ ത്രോ വെറുതെ വിടുന്നില്ല. ബട്ട്ലറുടെ ഈ ത്രോയാണ് കോഹ്ലിയുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയത് എന്നാണ് കോഹ്ലി ആരാധകർ പറയുന്നത്.
That intentional throw at Virat Kohli by Jos Butler led to loss of concentration of Kohli.
— Akash Agrawal (@AkashAgrawal_1) February 9, 2025
I'm sure they'll feel the heat during IPL.
Now upto 'Mumbai Lobby' to ensure a comfortable win for india.
കോഹ്ലിയുടെ ഏകാഗ്രത നഷ്ടപ്പെടുത്താൻ ബട്ട്ലർ മനപൂർവം ആ ത്രോ എറിയുകയായിരുന്നു എന്നാണ് ആരാധകർ ആരോപിക്കുന്നത്. കോഹ്ലിയുടെ പുറത്താകലും വിവാദമായിരുന്നു. ഓൺ ഫീൽഡ് അംപയർ നോട്ട്ഔട്ട് വിധിച്ചതോടെ ഇംഗ്ലണ്ട് ഡിആർഎസ് എടുത്തു. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിലുരസുന്നു എന്ന് വ്യക്തമായി. ഇതോടെ കോഹ്ലിക്ക് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.
എന്നാൽ അൾട്രാ എഡ്ജിൽ കണ്ട സ്പൈക്ക് കോഹ്ലിയെ ഞെട്ടിച്ചു. തന്റെ ബാറ്റിൽ പന്ത് സ്പർശിച്ചിട്ടില്ല എന്ന നിലപാടിലായിരുന്നു കോഹ്ലി. തേർഡ് അംപയർ ഔട്ട് വിളിച്ചപ്പോൾ കോഹ്ലിയുടെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. സാങ്കേതിക പിഴവാണോ കോഹ്ലിയുടെ പുറത്താകലിലേക്ക് നയിച്ചത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.