/indian-express-malayalam/media/media_files/2025/05/15/zCss4RRAq2nxy6QNHzHL.jpg)
Virat Kohli, Rohit Sharma, Gibbs Photograph: (ഫയൽ ഫോട്ടോ)
Virat Kohli, Rohit Sharma Test Retirement: സാങ്കേതികമായി വിരാട് കോഹ്ലിയേക്കാൾ നന്നായി കളിക്കുന്നത് രോഹിത് ശർമയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ഹെർഷെൽ ഗിബ്സ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത്തും കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗിബ്സിന്റെ പ്രതികരണം.
എക്സിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് വിരാട് കോഹ് ലിയേക്കാൾ സാങ്കേതികതയിൽ മികച്ച് നിൽക്കുന്ന ബാറ്റർ രോഹിത് ശർമയാണെന്ന് ഗിബ്സ് പറഞ്ഞത്. ഇതിനുള്ള കാരണവും ഗിബ്സ് വിശദീകരിക്കുന്നുണ്ട്. മോശം ഫോമിൽ നിൽക്കുമ്പോൾ പോലും രോഹിത് ശർമ വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് ചൂണ്ടിയാണ് എക്സിൽ ചർച്ച ഉയർന്നത്.
"സാങ്കേതികമായി എല്ലായ്പ്പോഴും കോഹ്ലിയേക്കാൾ ശരിയായി കളിച്ചിരുന്നത് രോഹിത് ശർമയാണ്. ഫോർത്ത് സ്റ്റംപ് ലൈനിലോ ഫിഫ്ത് സ്റ്റംപ് ലൈനിലോ വരുന്ന പന്ത് രോഹിത് ശർമ പ്രതിരോധിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ ഇതിന് ശ്രമിച്ച് കോഹ്ലി എത്ര വട്ടം വിക്കറ്റ് നഷ്ടപ്പെടുത്തിയിരിക്കുന്നു. ഉറപ്പായും സാങ്കേതികമായി കോഹ്ലിയേക്കാൾ മികച്ചു നിൽക്കുന്നത് രോഹിത് ആണ്, " ഗിബ്സ് പറഞ്ഞു.
എന്നാൽ ആധിപത്യം പുലർത്തി കളിക്കാനുള്ള കോഹ്ലിയുടെ ആഗ്രഹം, പ്രത്യേകിച്ച് വൈറ്റ് ബോളിൽ, ഇതാണ് രണ്ട് ബാറ്ററേയും വ്യത്യസ്തരാക്കുന്നത് എന്നും ദക്ഷിണാഫ്രിക്കൻ മുൻ താരം ഹെർഷൽ ഗിബ്സ് അഭിപ്രായപ്പെട്ടു.
It’s up to the batting coach to give him more options to score no matter who the batter is.. thank me later 🤷♂️ https://t.co/4eG3KAT9OT
— Herschelle Gibbs (@hershybru) May 14, 2025
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനത്തോടെ അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് തുടങ്ങാനിരിക്കെയാണ് രോഹിത്തും കോഹ്ലിയും റെഡ് ബോൾ ക്രിക്കറ്റ് മതിയാക്കുന്നത്. രണ്ട് സീനിയർ താരങ്ങളുടെ അഭാവം ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്ക് തിരിച്ചടിയായേക്കും എന്ന വിലയിരുത്തൽ ശക്തമാണ്. 10000 ടെസ്റ്റ് റൺസ് എന്ന ചരിത്ര നേട്ടം മുൻപിൽ നിൽക്കെയാണ് കോഹ്ലി തന്റെ പ്രിയപ്പെട്ട ഫോർമാറ്റിനോട് വിടപറയുന്നത്.
ഇന്ത്യയെ അണ്ടർ 19 ലോക കിരീടത്തിലേക്ക് നയിക്കുന്ന സമയത്തെ വിരാട് കോഹ്ലിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പിന്നീട് വൈറലായിരുന്നു. ഈ വിഡിയോയിൽ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആര് എന്ന ചോദ്യത്തിന് ഗിബ്സിന്റെ പേരാണ് കോഹ്ലി പറയുന്നത്.
Read More
- 'അവർ 50 വയസ് വരെ കളിക്കണം'; രോഹിത്തിന്റേയും കോഹ്ലിയുടേയും വിരമിക്കലിൽ യോഗ് രാജ് സിങ്
- IPL Playoff Chances: ഇനി 12 മത്സരം; സങ്കീർണമായി പ്ലേഓഫ് സാധ്യതകൾ
- മാക്സ്വെലിന്റെ മോശം പ്രകടനം പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാത്തതിനാലോ? വായടപ്പിച്ച് ബോളിവുഡ് താരം
- എ പ്ലസ് കാറ്റഗറി കോഹ്ലിക്കും രോഹിത്തിനും നഷ്ടമാകുമോ? ബിസിസിഐയുടെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.