scorecardresearch

Virat Kohli: എന്തുകൊണ്ട് നോട്ടിങ് ഹിൽ? കോഹ്ലിയും അനുഷ്കയും ഇവിടം തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?

Virat Kohli and Anushka Sharma: സാധാരണ അന്തരീക്ഷത്തിൽ മക്കളെ വളർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് കോഹ്ലിയും അനുഷ്കയും പലപ്പോഴും പറഞ്ഞിട്ടുണ്ട്

Virat Kohli and Anushka Sharma: സാധാരണ അന്തരീക്ഷത്തിൽ മക്കളെ വളർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് കോഹ്ലിയും അനുഷ്കയും പലപ്പോഴും പറഞ്ഞിട്ടുണ്ട്

author-image
Sports Desk
New Update
Virat Kohli and Anushka Sharma

Virat Kohli and Anushka Sharma: (Anushka Sharma, Instagram)

ആർപ്പുവിളിച്ച് പിന്നാലെ എത്തുന്ന ആരാധകരും പാപ്പരാസികളുടെ പടംപിടുത്തങ്ങളുടെ തിരക്കുമില്ലാതെ സ്വസ്ഥമായ ജീവിതം..ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കാ ശർമയും തന്റെ മക്കൾക്ക് നൽകാനാഗ്രഹിക്കുന്നതും ശ്രമിക്കുന്നതും ഇങ്ങനെയൊരു ജീവിതമാണ്. ക്രിക്കറ്റിന്റേയും ബോളിവുഡിന്റേയും വർണ വെളിച്ചങ്ങളിൽ നിന്ന് മാറി കുടുംബവുമായി കഴിയാൻ ഇരുവരും തിരഞ്ഞെടുത്തത് ലണ്ടൻ നഗരമായ നോട്ടിങ് ഹിൽ ആണെന്നാണ് ദ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

ലണ്ടനിലെ നോട്ടിങ് ഹില്ലിൽ അനുഷ്കയും കോഹ്ലിയും കഴിയുന്നതെന്ന് റിപ്പോർട്ട് വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സാധാരണ അന്തരീക്ഷത്തിൽ തിരക്കുകളിൽ നിന്ന് മാറി മക്കളെ വളർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് കോഹ്ലിയും അനുഷ്കയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രശസ്തി മക്കളുടെ സ്വകാര്യത ഇല്ലാതാക്കരുത് എന്ന നിലപാടാണ് അനുഷ്കയും കോഹ്ലിയും എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

 Also Read: അഭിമന്യുവിനെ തഴഞ്ഞ് സായിയെ ഇറക്കി; നാല് പന്തിൽ ഡക്ക്; നാണക്കേടിന്റെ റെക്കോർഡ്

Advertisment

നോട്ടിങ്ഹാമിലെ സ്റ്റേഡിയത്തിൽ നിന്ന് ഏതാനും മൈലുകൾ അകലെയായാണ് ഇവരുടെ വസതി എന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിച്ചെങ്കിലും സ്റ്റേഡിയത്തിലേക്ക് കളി കാണാൻ കോഹ്ലി എത്തിയില്ല. എല്ലാ തിരിക്കുകളിലും നിന്ന് മാറി കുടുംബത്തിനൊപ്പം കഴിയുകയാണ് കോഹ്ലി ലക്ഷ്യം വയ്ക്കുന്നത്. കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് മറ്റെന്തിനേക്കാളും ഇരുവരും പ്രാധാന്യം നൽകുന്നു. 

Also Read: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത് 

എന്തുകൊണ്ട് നോട്ടിങ് ഹിൽ?

പടിഞ്ഞാറൻ ലണ്ടനിലെ നഗരമാണ് നോട്ടിങ് ഹിൽ. പലനിറങ്ങളിലെ വീടുകളും കാർണിവലും റോഡ് മാർക്കറ്റുമെല്ലാമായി നോട്ടിങ് ഹിൽ സന്ദർശകരെ ഏറെ ആകർശിക്കുന്നു. മാത്രമല്ല കൂടുതൽ പേരും കുടുംബവുമായി താമസിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങളിലൊന്നാണ് ഇത്. ഇവിടുത്തെ നൈറ്റ്ലൈഫും പാർക്കുകളും മറ്റ് ആകർഷണങ്ങളാണ്. 

ഗില്ലിനേയും പന്തിനേയും ക്ഷണിച്ച് കോഹ്ലി

അതേസമയം ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനേയും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനേയും മുഹമ്മദ് സിറാജിനേയും കോഹ്ലിയും അനുഷ്കയും തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും വിരുന്ന് നൽകുകയും ചെയ്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. ജൂൺ 16ന് ആയിരുന്നു ഇതെന്നാണ് സൂചന. 

Also Read: ജൂൺ 20; ഗാംഗുലിയും ദ്രാവിഡും കോഹ്ലിയും അരങ്ങേറ്റം കുറിച്ച ദിവസം; തന്റെ പേര് കൂടി ചേർത്ത് സായ്

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്. അതിൽ ഏതെങ്കിലും ഒരു ടെസ്റ്റ് കാണാൻ എങ്കിലും കോഹ്ലി എത്തുമോ എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. 

Read More: നെഞ്ചുവിരിച്ച് നിന്ന് പുതുയുഗത്തിന്റെ വരവ് പ്രഖ്യാപനം; യുവരാജാവിന്റെ ക്ലാസ് സെഞ്ചുറി

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: