/indian-express-malayalam/media/media_files/2025/03/24/EaU7yCJPEBCKO3hbmDD5.jpg)
Vighnesh Puthur, Suryakumar Yadavs, MS Dhoni Photograph: (മുംബൈ ഇന്ത്യൻസ്, ഇൻസ്റ്റഗ്രാം, എക്സ്)
Vignesh Puthur, MS Dhoni IPL 2025: മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാൻ മലയാളി ഇടംകൈ റിസ്റ്റ് സ്പിന്നർ വിഘ്നേഷ് പുത്തൂരിന് സാധിച്ചില്ല. മുംബൈ ഇന്ത്യൻസിന്റെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിന് ശേഷം പ്ലേയിങ് ഇലവനിലേക്ക് എത്താൻ വിഘ്നേഷിന് സാധിച്ചിട്ടില്ല. വിഘ്നേഷ് ടീമിൽ ഇടംനേടുന്നതിനായി മലയാളികൾ കാത്തിരിക്കുന്നതിന് ഇടയിൽ മറക്കാനാവാത്തൊരു നിമിഷം പങ്കുവെച്ച് എത്തുകയാണ് താരം.
ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ മുംബൈ തകർപ്പൻ ജയത്തിലേക്ക് എത്തി. ഈ മത്സരത്തിന് ശേഷം വിഘ്നേഷ് തന്റെ സ്വപ്നങ്ങളിലൊന്നും സാധ്യമാക്കിയെടുത്തു. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണിക്കൊപ്പം ഡ്രസ്സിങ് റൂമിൽ ഇരുന്ന് ഫോട്ടോ എടുത്ത് പങ്കുവയ്ക്കുകയാണ് വിഘ്നേഷ് ഇപ്പോൾ.
തലമുറകളെ പ്രചോദിപ്പിച്ച മനുഷ്യൻ എന്ന തലക്കെട്ടോടെയാണ് വിഘ്നേഷ് ധോണിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്ക് വിഘ്നേഷിന്റെ ഈ ഫോട്ടോയ്ക്ക് ലഭിച്ചുകഴിഞ്ഞു. മുംബൈ ഇന്ത്യൻസും വിഘ്നേഷിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. 'നീ സ്വപ്നം കണ്ടു, ഇപ്പോൾ ആ സ്വപ്നത്തിൽ നീ ജീവിക്കുന്നു' എന്നാണ് മുംബൈ ഇന്ത്യൻസ് കമന്റ് ബോക്സിൽ കുറിച്ചത്.
സീസണിന്റെ തുടക്കത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ഇംപാക്ട് പ്ലേയറായി വന്നാണ് വിഘ്നേഷ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ പിടിച്ചത്. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് വിഘ്നേഷിന്റെ തോളിൽ കൈവെച്ച് ധോണി സംസാരിക്കുകയും ചെയ്തിരുന്നു. എത്ര വയസായി എന്നായിരുന്നു ധോണിയുടെ ചോദ്യം എന്ന് പിന്നീട് വിഘ്നേഷ് വെളിപ്പെടുത്തിയിരുന്നു.
Read More
- ചെന്നൈക്ക് ആറാം തോൽവി; നിറഞ്ഞാടി രോഹിത്തും സൂര്യയും; മുംബൈക്ക് മിന്നും ജയം
- MI vs CSK: ബോംബെക്കാരോട് 'ജാവോ' പറഞ്ഞ് ആയുഷ് മാത്രേ; 17കാരന്റെ വെടിക്കെട്ട് അരങ്ങേറ്റം
- ഒരു പന്തിൽ നാല് റൺസ്; കോഹ്ലിയുടെ ഓട്ടം മണിക്കൂറിൽ 29, 22, 21,4 കിമീ വേഗതയിൽ
- വൈഭവ് തിളങ്ങിയത് സഞ്ജുവിന് തിരിച്ചടി; ഇന്ത്യൻ ടീമിലെ സ്ഥാനം ഇളകുന്നത് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.