/indian-express-malayalam/media/media_files/2025/04/20/or33STW9k4eUvlGvnhsO.jpg)
Virat Kohli Photograph: (IPL, Instagram, Screengrab)
പഞ്ചാബ് കിങ്സിനോട് പകരം വീട്ടി സീസണിലെ അഞ്ചാം ജയത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എത്തി.വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് ആണ് ബെംഗളൂരുവിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. പഞ്ചാബ് കിങ്സിനെ 157 റൺസിൽ ഒതുക്കിയതിന് ശേഷം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഏഴ് പന്തുകൾ ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജയം പിടിച്ചു. ഈ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റിന് ഇടയിലെ ഓട്ടവും ആരാധകരെ ഞെട്ടിക്കുന്നു.
ഏതാനും ദിവസം മുൻപാണ് ജയ്പൂരിൽ ഡബിൾ ഓടിയെടുത്തതിന് ശേഷം തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ സഞ്ജു സാംസണിനോട് വിരാട് കോഹ്ലി ആവശ്യപ്പെട്ടത്. ഇത് ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പ്രായമാവുന്നു എന്ന വസ്തുത ഏറെ വേദനയോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ അങ്ങനെ ഒരു ആശങ്കയും ഇപ്പോൾ വേണ്ടെന്ന് ക്രീസിൽ നിന്ന് തന്നെ പ്രഖ്യാപിക്കുകയാണ് കോഹ്ലി.
പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിന് ഇടയിൽ നാല് റൺസ് ആണ് ഒരു ഡെലിവറിയിൽ നിന്ന് കോഹ്ലി ഓടിയെടുത്തത്. അർഷ്ദീപിന്റെ പന്തിൽ ദേവ്ദത്ത് പടിക്കൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിക്കുകയായിരന്നു. പിന്നാലെ കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് നാല് റൺസ് ഓടിയെടുത്തു. പന്ത് ബൗണ്ടറി ലൈൻ തൊടുന്നതിൽ നിന്ന് തടയാൻ പഞ്ചാബ് കിങ്സ് ബോളർക്കായെങ്കിലും നാല് റൺസ് ഓടിയെടുക്കുന്നത് തടയാനായില്ല.
Virat Kohli and Devdutt Padikkal ran 4 runs. 🤯🔥
— Mufaddal Vohra (@mufaddal_vohra) April 20, 2025
- Crazy stuff in the afternoon match! pic.twitter.com/h5kjVpbli2
ഈ നാല് റൺസിൽ ഓരോ റണ്ണിനായും ഓടിയപ്പോഴുള്ള കോഹ്ലിയുടെ വേഗതയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യത്തെ റൺ ഓടിയെടുത്തത് മണിക്കൂറിൽ 29 കിമീ വേഗതയിൽ. രണ്ടാമത്തേത് മണിക്കൂറിൽ 22 കിമീ വേഗതയിൽ, പിന്നെ വന്ന രണ്ട് റൺ ഓടിയെടുത്തത് മണിക്കൂറിൽ 21 കിമീ വേഗതയിും നാല് കിമീ വേഗതയിലും.
Wait did someone say, Yo-Yo Test? 🫣😁
— Star Sports (@StarSportsIndia) April 20, 2025
Running four in a T20 match? That’s pure hustle from #ViratKohli & #DevduttPadikkal! 👏🏻🔥
Watch the LIVE action ➡ https://t.co/dJsow1beL1#IPLRevengeWeek 👉 #PBKSvRCB | LIVE NOW on Star Sports 2, Star Sports 2 Hindi & JioHotstar! pic.twitter.com/NwAu8rlCwb
ഫിൽ സോൾട്ട് ഒരു റൺസ് മാത്രം എടുത്ത് മടങ്ങിയതിന് പിന്നാലെ കോഹ്ലി ദേവ്ദത്ത് സഖ്യം ചെയ്സിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 54 പന്തിൽ നിന്നാണ് കോഹ്ലി 73 റൺസോടെ പുറത്താവാതെ നിന്നത്. ദേവ്ദത്ത് 35 പന്തിൽ നിന്ന് 61 റൺസ് അടിച്ചെടുത്തു.
THE FITNESS OF VIRAT KOHLI AT THE AGE OF 36 🤯🔥 pic.twitter.com/qGwvoS0ycb
— Johns. (@CricCrazyJohns) April 20, 2025
Read More
- RR vs LSG: വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലക്നൗവിന് രണ്ട് റൺസ് ജയം
- Vaibhav Suryavanshi: 14കാരൻ ചില്ലറക്കാരനല്ല; നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്; വരവ് പ്രഖ്യാപിച്ച് വൈഭവ്
- ഇത് ചതിയായി പോയി; ബട്ട്ലറിന് സെഞ്ചുറി നിഷേധിച്ച് സഹതാരം തെവാട്ടിയ
- ആരാധകരെ ഭയന്ന് അശ്വിൻ; ധോണിയുടെ പേര് പറഞ്ഞ പാനലിസ്റ്റിനെ നിശബ്ദനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.