/indian-express-malayalam/media/media_files/2025/04/19/Zcxsit6JsuWCQaRepOt8.jpg)
Vaibhav Suryavanshi Photograph: (Screengrab)
ഐപിഎല്ലിൽ ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം. ചരിത്രമെഴുതിയാണ് സഞ്ജു സാംസണിന് പകരം 14കാരൻ വൈഭവ് സൂര്യവൻഷി രാജസ്ഥാൻ റോയൽസിനായി ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയത്. ഐപിഎൽ എന്ന വലിയ വേദിയോ, ആദ്യ മത്സരം കളിക്കുന്നു എന്നതിലെ ചങ്കിടിപ്പോ ഒന്നും വൈഭവിലുണ്ടായില്ല. ഐപിഎൽ നേരിട്ട ആദ്യ പന്ത് തന്നെ വൈഭവ് സിക്സ് പറത്തി.
ലക്നൗവിന് എതിരെ രാജസ്ഥാൻ ചെയ്സ് ചെയ്യുമ്പോൾ ഷാർദുൽ താക്കൂറിനെയാണ് വൈഭവ് സിക്സ് പറത്തി തന്റെ ക്രിക്കറ്റ് ലോകത്തേക്കുള്ള വരവ് പ്രഖ്യാപിച്ചത്. സന്ദീപ് ശർമയെ പിൻവലിച്ച് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായാണ് വൈഭവിനെ രാജസ്ഥാൻ ഇറക്കിയത്.
തുടക്കക്കാരന്റെ പരിഭ്രമം ഒന്നും ഇന്നിങ്സിന്റെ തുടക്കം മുതൽ വൈഭവിൽ ഉണ്ടായില്ല. കവറിന് മുകളിലൂടെ വൈഭവ് ഷാർദുലിനെ സിക്സ് പറത്തി. അവിടം കൊണ്ടും തീർന്നില്ല. ആവേശ് ഖാന് എതിരേയും തൊട്ടടുത്ത ഓവറിൽ വൈഭവിന്റെ സിക്സും ഫോറും വന്നു.
സഞ്ജുവിന് പകരമാണ് വൈഭവിനെ യശസ്വിക്കൊപ്പം രാജസ്ഥാൻ ഓപ്പണിങ്ങിൽ ഇറക്കിയത്. അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. പവർപ്ലേയിൽ യശസ്വിയായിരുന്നു കൂടുതൽ റൺസ് കണ്ടെത്തിയത്. എന്നാൽ പവർപ്ലേ അവസാനിക്കുമ്പോൾ 12 പന്തിൽ നിന്ന് 175 എന്ന സ്ട്രൈക്ക്റേറ്റിൽ കളിച്ച് 21 റൺസ് കണ്ടെത്താൻ വൈഭവിനായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.