/indian-express-malayalam/media/media_files/2025/04/17/qu7RLmvaFKpPxO2dL15P.jpg)
Suryakumar Yadav, Will Jacks Photograph: (IPL, Instagram)
MI vs SRH IPL 2025: തുടരെ രണ്ടാം ജയവുമായി മുംബൈ ഇന്ത്യൻസ്. ഓൾറൗണ്ട് മികവോടെ വാങ്കഡെയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ഹൈദരാബാദിന്റെ ആക്രമണകാരികളായ ബാറ്റർമാരെ പിടിച്ചുകെട്ടി 162 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം ആറ് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ശേഷിക്കെ മുംബൈ ജയം പിടിച്ചു. ഏഴ് കളിയിൽ നിന്ന് രണ്ട് ജയം മാത്രമുള്ള ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഇതോടെ മങ്ങി കഴിഞ്ഞു.
സ്കോർ തുല്യമായ കഴിഞ്ഞതിന് പിന്നാലെ മുംബൈക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഇത് മുംബൈയുടെ നെറ്റ്റൺറേറ്റിനെ ബാധിക്കും. ചെയ്സ് ചെയ്ത് ഇറങ്ങിയ മുംബൈ ഓപ്പണർമാർ ആദ്യം പതിയെ ആണ് തുടങ്ങിയത് എങ്കിലും പിന്നാലെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. മൂന്ന് സിക്സ് പറത്തി രോഹിത് ശർമ മികച്ച തുടക്കം കണ്ടെത്തിയെങ്കിലും സ്കോർ ഉയർത്താനായില്ല. 16 പന്തിൽ നിന്ന് 26 റൺസ് ആണ് രോഹിത് നേടിയത്. കമിൻസിന്റെ ഫുൾ ടോസിന് മുൻപിലാണ് രോഹിത് വീണത്. രോഹിത് മടങ്ങിയതിന് പിന്നാലെ വിൽ ജാക്സും റികെൽറ്റനും ചേർന്ന് ചെയ്സിങ് മുൻപോട്ട് കൊണ്ടുപോയി. 31 റൺസ് ആണ് റികെൽറ്റൻ എടുത്തത്.
വിൽ ജാക്സ് 36 റൺസും സൂര്യകുമാർ യാദവ് 26 റൺസും എടുത്തു. ഒൻപത് പന്തിൽ നിന്ന് 21 റൺസ് എടുത്ത ഹർദിക് പാണ്ഡ്യയാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്. തിലക് വർമ 21 റൺസോടെ പുറത്താവാതെ നിന്നു. ഹൈദരാബാദിനായി കമിൻസ് മൂന്ന് വിക്കറ്റും ഈഷാൻ മലിംഗ രണ്ട് വിക്കറ്റും പിഴുതു. ഹർഷൽ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
പ്രയാസകരമായ വിക്കറ്റിലും സ്കോർ ഉയർത്താൻ അഭിഷേക് ശർമയ്ക്ക് സാധിച്ചതാണ് ഹൈദരാബാദിനെ ഭേദപ്പെട്ട ടോട്ടലിലേക്ക് എത്തിച്ചത്. 28 പന്തിൽ നിന്നാണ് അഭിഷേക് ശർമ 40 റൺസ് എടുത്തത്. ട്രാവിസ് ഹെഡ്ഡിന് 29 പന്തിൽ നിന്നാണ് 28 റൺസ് നേടാനായത്. 37 റൺസ് നേടിയ ക്ലാസന്റേയും 8 പന്തിൽ 18 റൺസ് എടുത്ത അനികേത് വർമയുടേയും ഇന്നിങ്സ് ഹൈദരാബാദിനെ 160 കടത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.