scorecardresearch

ആവേശം കൂടിപ്പോയോ? ഇന്ത്യൻ താരത്തിന് അവസാന നിമിഷം സ്വർണം നഷ്ടം; വീഡിയോ

ഒരു മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഇന്ത്യയുടെ നിതിൻ ഗുപ്തയ്ക്ക് സ്വർണം നഷ്ടമായത്

ഒരു മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഇന്ത്യയുടെ നിതിൻ ഗുപ്തയ്ക്ക് സ്വർണം നഷ്ടമായത്

author-image
Trends Desk
New Update
Nitin Gupta lost gold medal

ചിത്രം: സ്ക്രീൻഗ്രാബ്

സൗദി അറേബ്യയിൽ നടന്ന അണ്ടർ 18 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ 5,000 മീറ്റർ റേസ് വാക്ക് ഫൈനലിൽ ഇന്ത്യൻ അണ്ടർ 18 താരം നിതിൻ ഗുപ്തയ്ക്ക് അവസാന നിമിഷം സ്വർണ മെഡൽ നഷ്ടപ്പെട്ടു. വെള്ളി മെഡലേടെയാണ് താരം മത്സരം ഫിനിഷു ചെയ്തത്.

Advertisment

അവസാന 50 മീറ്ററിൽ മുന്നിലായിരുന്ന നിതിൻ ഗുപ്ത വിജയം അഘോഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നിലുണ്ടായിരുന്ന ചൈനയുടെ സു നിങ്‌ഹാവോ നിതിനെ മറികടന്ന് സ്വർണം നേടുകയായിരുന്നു. ഒരു മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്.

നിങ്‌ഹാവോ 20:21.50 സെക്കൻഡിലും, നിതിൻ 20:21.51 സെക്കൻഡിലുമായിരുന്നു മത്സരം പൂർത്തിയാക്കിയത്. ചാമ്പ്യൻഷിപ്പിലെ നിലവിലെ പതിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് നിതിൻ നേടിയത്.

മത്സരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Read More

Advertisment
Sports Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: