/indian-express-malayalam/media/media_files/2024/12/08/IrUxrj0LPQL6OU8o2aiX.jpg)
Sunil Gavaskar, Vinod Kambli (File Photo)
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലും സാമ്പത്തിക പ്രയാസങ്ങളിലും വലഞ്ഞ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നേരെ സഹായഹസ്തം നീട്ടി ഇന്ത്യൻ മുൻ താരം സുനില്‍ ഗാവസ്കര്‍. ശിഷ്ടകാലം പ്രതിമാസം 30,000 രൂപ വെച്ച് കാംബ്ലിക്ക് നല്‍കും. ഗാവസ്കറിന്റെ ഫൗണ്ടേഷനാണ് കാംബ്ലിക്ക് സാമ്പത്തിക സഹായം നൽകുന്നത്. പ്രതിമാസം 30000 രൂപ നൽകുന്നതിന് പുറമെ പ്രതിവര്‍ഷം ചികിത്സസഹായമായി 30,000 രൂപയും കാംബ്ലിക്ക് ഗാവസ്കർ ഫൗണ്ടേഷൻ നൽകും.
ജനുവരി ആദ്യ വാരം വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വര്‍ഷത്തിന്റെ ആഘോഷ പരിപാടി നടന്നപ്പോൾ കാംബ്ലി പ്രത്യക്ഷപ്പെട്ടിരുന്നു.പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കാംബ്ലി. ചടങ്ങില്‍ വെച്ച് പുരസ്കാരം നൽകുന്നതിനായി കാംബ്ലിയെ വേദിയിലേക്ക് ക്ഷണിച്ചു. സഹായികളുടെ കൈ പിടിച്ചാണ് കാംബ്ലി വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്ന സുനിൽ ഗാവസ്കര്‍ക്കറിന്റെ കാലില്‍ തൊട്ട് കാംബ്ലി അനുഗ്രഹവും തേടി. ഈ ചടങ്ങിൽ വെച്ച് കാംബ്ലിയുമായി സുനിൽ ഗാവസ്കർ സംസാരിച്ചിരുന്നു.
🚨 A GREAT GESTURE BY SUNIL GAVASKAR 🚨
— Johns. (@CricCrazyJohns) April 15, 2025
Sunil Gavaskar foundation will provide 30,000 rs monthly for Vinod Kambli for rest of his life starting from April 1st and additional 30,000 rs annually for medical expenses. [Gaurav Gupta from TOI] pic.twitter.com/bLplVtymoH
കാംബ്ലിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ ഭാര്യ ആൻഡ്രിയ വിവാഹമോചനത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ സൂര്യാൻഷി പാണ്ഡെയുടെ പോഡ്‌കാസ്റ്റിലാണ് ആൻഡ്രിയ വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നതായി വെളിപ്പെടുത്തിയത്.
"അദ്ദേഹത്തിൽ നിന്ന് ഞാൻ വേര്‍പിരിഞ്ഞാല്‍ കാംബ്ലി നിസഹായനാകും. ഒരു കുഞ്ഞിനെ പോലെയാണ് കാംബ്ലിയെ ഇപ്പോൾ നോക്കേണ്ടത്. അദ്ദേഹത്തിന്റെ അവസ്ഥ എന്നെ വേദനിപ്പിക്കുന്നു. അത് എന്നെ ആശങ്കയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു സുഹൃത്തിനെ പോലും വിട്ടുപോകാൻ എനിക്കാവില്ല. സുഹൃത്തിനേക്കാളും മുകളിലാണ് കാംബ്ലി എനിക്ക്," ആൻഡ്രിയ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.