/indian-express-malayalam/media/media_files/2025/04/12/6MeBNCw6a3bKIqrwbPYE.jpg)
Yashaswi Jaiswal, Maddie Hamilton Photograph: (ഇൻസ്റ്റഗ്രാം)
ഐപിഎല്ലിൽ യശസ്വി ജയ്സ്വാളിന് മികച്ച ബാറ്റിങ് പുറത്തെടുക്കാൻ സാധിക്കാതെ വരുന്നതോടെ മറ്റൊരു പൃഥ്വി ഷാ ആവാതെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് മുൻ ക്രിക്കറ്റ് താരങ്ങളിൽ നിന്നുൾപ്പെടെ വന്നത്. യശസ്വി ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്നതോടെ ആരാധകരുടെ വിമർശനം മാഡി ഹാമിൽട്ടനിലേക്കും വരുന്നു. യശസ്വിയുടെ മത്സരം കാണാൻ മാഡി ഗ്യാലറിയിലുണ്ടായിരുന്നു. ആരാണ് മാഡി ഹാമിൽട്ടൻ?
കഴിഞ്ഞ മൂന്ന് വർഷമായി ബ്രിട്ടിഷ് യുവതിയായ മാഡി ഹാമിൽട്ടനും യശസ്വി ജയ്സ്വാളും തമ്മിൽ ഡേറ്റിങ് ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. യുകെയിൽ പഠിക്കുകയാണ് മാഡി. മാഡി ഹാമിൽട്ടനൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും യശസ്വി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലം ചൂണ്ടി ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ യശസ്വിയുടെ പ്രകടനം കാണാൻ മാഡി ഹാമിൽട്ടനും സഹോദരൻ ഹെൻറി ഹാമിൽട്ടനും ഗാലറിയിലുണ്ടായിുന്നു. ഇന്ത്യയിലെത്തിയതിന്റെ ചിത്രങ്ങൾ മാഡി ഇൻസ്റ്റഗ്രാമിലും പങ്കുവച്ചു.
കഴിഞ്ഞ വർഷം ഹൈദരാബാദിൽ ഇന്ത്യയുടെ ടെസ്റ്റ് മത്സരം നടന്നപ്പോഴും ഗ്യാലറിയിൽ യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് കാണാൻ മാഡി എത്തിയിരുന്നു. 2024ൽ ചെന്നൈ വിമാനത്താവളത്തിൽ യശസ്വി ജയ്സ്വാളിനും രാജസ്ഥാൻ റോയൽസ് താരങ്ങൾക്കും ഒപ്പം മാഡി പ്രത്യക്ഷപ്പെട്ടിരുന്നു. 'ഫാമിലി' എന്നുൾപ്പെടെയുള്ള ക്യാപ്ഷനോടെയാണ് മാഡിക്കൊപ്പമുള്ള ചിത്രങ്ങൾ യശസ്വി പങ്കുവെക്കുന്നത്. ഈ ഐപിഎൽ സീസണിലും മാഡി യശസ്വിയുടെ മത്സരങ്ങൾ കാണാൻ എത്തിയതോടെ ഏറെ നാളായി ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹം ശക്തിപ്പെടുകയാണ്.
ഐപിഎല്ലിൽ ഈ സീസണിൽ ഇതുവരെ പഞ്ചാബ് കിങ്സിനെതിരെ മാത്രമാണ് യശസ്വി തിളങ്ങിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 45 പന്തുകൾ നേരിട്ട ജയ്സ്വാൾ 67 റൺസെടുത്തു. വരും മത്സരങ്ങളിൽ യശസ്വി തിളങ്ങിയില്ലെങ്കിൽ അത് രാജസ്ഥാനെ കാര്യമായി ബാധിക്കും.
Read More
- RCB vs DC: തോൽവി അറിയാതെ ഡൽഹിയുടെ തേരോട്ടം; രക്ഷകനായി രാഹുൽ; കോഹ്ലിയും സംഘവും വീണു
- MS Dhoni: ഗെയ്ക്ക്വാദ് പുറത്ത്; ചെന്നൈ സൂപ്പർ കിങ്സിനെ ഇനി ധോണി നയിക്കും
- Most sixes in IPL: രോഹിതിനെ മറികടക്കാൻ കോഹ്ലി; ആ 'വെടിക്കെട്ട്' റെക്കോർഡിന് അരികെ
- രാജകീയമായി ഒന്നാം സ്ഥാനം പിടിച്ച് ഗുജറാത്ത്; പിടിച്ചുനിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.