/indian-express-malayalam/media/media_files/2025/04/10/ug7ePvt2DBuEXWxsgCER.jpg)
KL Rahul Batting Against Royal Challengers Banglore Photograph: (IPL, Instagram)
RCB vs DC IPL 2025: ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് മുൻപിൽ വെച്ച 164 റൺസ് ചെയ്സ് ചെയ്യവെ പവർപ്ലേയിൽ 30-3 എന്ന നിലയിലേക്ക് ഡൽഹി ക്യാപിറ്റൽ വീണു. ഒൻപതാമത്തെ ഓവറിൽ ക്യാപ്റ്റൻ അക്ഷർ പട്ടേലും മടങ്ങിയതോടെ 58-4 എന്നായി അവസ്ഥ. എന്നാൽ ഐപിഎല്ലിലെ തന്റെ മികച്ച ഇന്നിങ്സുകളിൽ ഒന്നുമായി കെഎൽ രാഹുൽ പൊരുതിയപ്പോൾ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 13 പന്തുകൾ ശേഷിക്കെ ഡൽഹി ക്യാപിറ്റൽസ് ജയം പിടിച്ചു. 18ാം ഓവറിലെ അഞ്ചാമത്തെ പന്തിൽ യഷ് ദയാലിനെ സിക്സ് പറത്തി രാഹുലിന്റെ സൂപ്പർ ഫിനിഷും. സീസണിൽ തോൽവി അറിയാതെ ഡൽഹി ക്യാപിറ്റൽസിന്റെ വിജയ തേരോട്ടം തുടരുന്നു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലെ രണ്ടാമത്തെ തോൽവിയാണ് ഇത്. ആർസിബി പേസർമാരുടെ മുൻപിൽ ഡൽഹിയുടെ മുൻനിര ബാറ്റർമാർ വിറച്ചുവീണപ്പോഴാണ് ശാന്തമായി നിന്ന് രാഹുൽ വിജയത്തിലേക്ക് ബാറ്റ് വീശിയത്. രാഹുലും സ്റ്റബ്സും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും സ്കോർ ബോർഡ് ചലിപ്പിക്കുകയും ചെയ്തു. പിന്നാലെ അനായാസം ഇരുവരും ചേർന്ന് ഡൽഹിയെ വിജയ ലക്ഷ്യത്തിലേക്ക് എത്തിച്ചു.
53 പന്തിൽ നിന്ന് ഏഴ് ഫോറും ആറ് സിക്സും ഉൾപ്പെടെയാണ് രാഹുൽ 93 റൺസ് കണ്ടെത്തിയത്. സ്റ്റബ്സ് 23 പന്തിൽ നിന്നാണ് 38 റൺസ് നേടിയത്. ഡുപ്ലെസിസ് രണ്ടും ജേക്ക് ഫ്രേസറും അഭിഷേക് പൊരലും ഏഴ് റൺസ് വീതമെടുത്തും പുറത്തായി. ബെംഗളൂരുവിനായി ഭുവനേശ്വർ രണ്ട് വിക്കറ്റ് പിഴുതു. പവർപ്ലേയിലാണ് ഈ രണ്ട് വിക്കറ്റും വീഴ്ത്തിയത്. യഷ് ദയാലും സുയാഷ് ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. നാല് ഓവറിൽ ഫിൽ സോൾട്ടിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ 61 റൺസ് ആണ് ആർസിബി കണ്ടെത്തിയത്. ഇത് കൂറ്റൻ സ്കോറിലേക്ക് ആർസിബി എത്തും എന്ന തോന്നൽ നൽകി. എന്നാൽ സോൾട്ട് മടങ്ങിയതിന് ശേഷം 102-5 എന്ന നിലയിലേക്ക് ആർസിബിയെ തകർത്തിടാൻ ഡൽഹിക്കായി. പിന്നെ ടിം ഡേവിഡിന്റെ ഇന്നിങ്സ് ആണ് ബെംഗളൂരുവിനെ സ്കോർ 160 കടത്താൻ സഹായിച്ചത്.
കുൽദീപ് യാദവിന്റേയും വിപ്രാജിന്റേയും ബോളിങ് ആണ് ആർസിബിയെ കുഴക്കിയത്. ബെംഗളൂരുവിനായി 17 പന്തിൽ നിന്നാണ് ഫിൽ സോൾട്ട് 37 റൺസ് കണ്ടെത്തിയത്. വിരാട് കോഹ്ലി 14 പന്തിൽ നിന്ന് 22 റൺസ് നേടി പുറത്തായി. ദേവ്ദത്ത് പടിക്കൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തി ഒരു റൺസിന് മടങ്ങി. ക്യാപ്റ്റൻ രജത്തിന് സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനായല്ല. 20 പന്തിൽ നിന്ന് 37 റൺസ് ആണ് ടിം ഡേവിഡ് എടുത്തത്.
Read More
- RCB vs DC: ടോപ്പർമാർ നേർക്കുനേർ; ആർസിബി-ഡിസി സാധ്യത ടീം; മത്സരം എവിടെ കാണാം?
- രാജകീയമായി ഒന്നാം സ്ഥാനം പിടിച്ച് ഗുജറാത്ത്; പിടിച്ചുനിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്
- Sanju Samson IPL: വമ്പൻ റെക്കോർഡുകൾ സഞ്ജുവിന് മുൻപിൽ; മാസ് ഓൾറൗണ്ട് ഷോ കാത്ത് ആരാധകർ
- RR vs GT: ഇന്ന് സഞ്ജുവിന് കത്തിക്കയറാൻ പറ്റിയ പിച്ച്; മത്സരം എവിടെ കാണാം?
- Shikhar Dhawan: ആരാണ് സോഫി ഷൈൻ? ശിഖർ ധവാൻ വീണ്ടും പ്രണയത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us