/indian-express-malayalam/media/media_files/2025/04/09/iv8RoW8LeTHMsds7cDFD.jpg)
Shikhar Dhawan With Girlfriend Photograph: (Screengrab)
ഇന്ത്യൻ മുൻ ഓപ്പണിങ് ബാറ്റർ ശിഖർ ധവാന്റെ ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. വിമാനത്താവളത്തിൽ ധവാനൊപ്പം പ്രത്യക്ഷപ്പെട്ട സുന്ദരി ആരാണ് എന്നാണ് ആരാധകരുടെ ചോദ്യം. വിവാഹ മോചനത്തിന്റെ സമ്മർദങ്ങളിൽ നിന്നും പുറത്ത് കടന്ന് തന്റെ ഗേൾഫ്രണ്ടിനൊപ്പം പുതിയ തുടക്കമിടുകയാണ് ധവാൻ.
കഴിഞ്ഞ വർഷം നവംബറിൽ തന്നെ ശിഖർ ധവാനൊപ്പം കണ്ട അജ്ഞാത സുന്ദരി ആരെന്ന തിരച്ചിൽ ആരാധകർ ആരംഭിച്ചിരുന്നു. പിന്നാലെ പല വട്ടം ധവാനൊപ്പം പലയിടത്ത് വെച്ച് ഇരുവരേയും ആരാധകർ ഒരുമിച്ച് കണ്ടു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ബംഗ്ലാദേശിന് എതിരായ മത്സരം കാണാൻ എത്തിയപ്പോഴും ഈ യുവതി ധവാന് ഒപ്പമുണ്ടായിരുന്നു. സോഫി ഷൈൻ ആണ് ധവാന്റെ ഈ ഗേൾഫ്രണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ആരാണ് സോഫി ഷൈൻ എന്ന് തിരയുകയാണ് ആരാധകർ.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സോഫി ഷൈൻ
അയർലൻഡുകാരിയാണ് സോഫി ഷൈൻ എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. ഫിറ്റ്നസ് നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന യുവതിയാണ് സോഫി ഷൈൻ എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് മനസിലാകുന്നത്. യാത്രകളേയും സോഫി ഒരുപാട് ഇഷ്ടപ്പെടുന്നു.
എന്നാൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇതുവരേയും സോഫിയും ശിഖർ ധവാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ആദ്യ ബന്ധത്തിൽ നിന്ന് താൻ പൂർണമായും മുക്തനായതായും പ്രണയത്തിലാണ് താൻ ഇപ്പോൾ എന്നും ധവാൻ പറഞ്ഞിരുന്നു. എന്നാൽ ഗേൾഫ്രണ്ടിന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ ധവാൻ തയ്യാറായില്ല.
മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിൽ തോറ്റ് ധവാൻ
മെൽബൺ സ്വദേശിയായിരുന്ന ആയിഷ മുഖർജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്നസ് ട്രെയ്നറും കിക്ക് ബോക്സറുമായ ആയിഷയുമായി 2008ൽ ധവാൻ പ്രണയത്തിലാവുകയും 2012ൽ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ധവാനേക്കാൾ 12 വയസ് കൂടുതലായിരുന്നു ആയിഷയ്ക്ക്. ആയിഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ആയിഷയുമായുള്ള ബന്ധത്തിൽ ധവാന് ഒരു മകനാണ് ഉള്ളത്. 2014ൽ ആയിരുന്നു മകൻ സൊരാവറിന്റെ ജനനം.
2021 മുതൽ ആണ് ആയിഷയും ധവാനും വേർപിരിഞ്ഞ് കഴിയാൻ ആരംഭിച്ചത്. 2023ൽ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു. മകൻ സൊരാവറിന്റെ കസ്റ്റഡിക്കായി ഇരുവരും തമ്മിൽ വലിയ നിയമപോരാട്ടം നടന്നു. ഒടുവിൽ കേസിൽ ധവാൻ പരാജയപ്പെടുകയായിരുന്നു.
Read More
- RCB vs MI: ഹർദിക്കിന്റെ താണ്ഡവം മുംബൈയെ രക്ഷിച്ചില്ല; ആർസിബിക്ക് 12 റൺസ് ജയം
- Vignesh Puthur IPL: ആദ്യ ഓവറിൽ വിക്കറ്റ്; എന്നിട്ടും വിഘ്നേഷിന് രണ്ടാം ഓവർ നൽകാതെ ഹർദിക്
- Vighnesh Puthur: കൂട്ടുകെട്ട് തകർക്കുന്നതിലെ കേമൻ; വീണ്ടും വിഘ്നേഷിന് ആദ്യ ഓവറിൽ വിക്കറ്റ്
- MI vs RCB: എന്തുകൊണ്ട് രോഹിത് വീണ്ടും ഇംപാക്ട് പ്ലേയർ? ഒഴിവാക്കുന്നതിന്റെ സൂചനയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.