/indian-express-malayalam/media/media_files/2025/04/07/IIlI0UsKKDBMWUAcxCvR.jpg)
Vignesh Puthur, Hardik Pandya Photograph: (IPL, Instagram)
Vignesh Puthur Mumbai Indians IPL 2025: തന്റെ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയിട്ടും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് വീണ്ടും പന്ത് നൽകാതെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്നുള്ള 90 റൺസ് കൂട്ടുകെട്ട് തകർത്താണ് വിഘ്നേഷ് മുംബൈക്ക് ബ്രേക്ക് നൽകിയത്. ആ ഓവറിൽ വിഘ്നേഷ് വഴങ്ങിയത് 10 റൺസ്. എന്നാൽ പിന്നെ വിഘ്നേഷിന് രണ്ടാമത്തെ ഓവർ നൽകാൻ ഹർദിക് പാണ്ഡ്യ തയ്യാറായില്ല. വിഘ്നേഷിനെ പിൻവലിച്ചത് ചോദ്യം ചെയ്ത് ആരാധകരും എത്തുന്നു.
Vignesh Puthur has been an interesting case thus far.
— Omkar Mankame (@Oam_16) April 7, 2025
Picks 3/32 on debut, gets dropped for the next game.
Tonight, he got subbed out after a wicket in his only over.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഏഴാമത്തെ ബൗളിങ് ഓപ്ഷനായാണ് വിഘ്നേഷിന്റെ കൈകളിലേക്ക് ഹർദിക് പാണ്ഡ്യ പന്ത് നൽകിയത്.വിഘ്നേഷ് പുത്തൂരിന്റെ ലെഗ് സ്റ്റംപിന് നേരെ എത്തിയ പന്ത് ലോങ് ഓണിലൂടെ പറത്താനാണ് ദേവ്ദത്ത് പടിക്കൽ ശ്രമിച്ചത്. എന്നാൽ വിൽ ജാക്സിന്റെ കൈകളിൽ ഒതുങ്ങി. 22 പന്തിൽ നിന്ന് 37 റൺസ് നേടിയാണ് ദേവ്ദത്ത് പടിക്കൽ മടങ്ങിയത്.
They didn't give Vignesh Puthur his 2nd over despite picking a wicket in the first one because Rajat Patidar arrived at the pitch 🤣🤣🤣
— RCB Xtra (@Rcb_Xtra) April 7, 2025
THE AURA HE CARRIES 😭❤️ #MIvsRCBpic.twitter.com/UyzUIn7V3u
ട്രെന്റ് ബോൾട്ട്, ബുമ്ര, മിച്ചൽ സാന്റ്നർ, ഹർദിക് പാണ്ഡ്യ എന്നിവരാണ് മുംബൈ ബോളിങ് നിരയിൽ നാല് ഓവറും എറിഞ്ഞത്. ബോൾട്ട് 57 റൺസും സാന്റ്നർ 40 റൺസും ഹർദിക് 45 റൺസും വഴങ്ങി.
Virat subtly making fun of Hardik’s captaincy for not giving over to Vignesh Puthur
— TravisBickle (@TravisbickleCSK) April 7, 2025
രണ്ട് ഓവറാണ് ദീപക് ചഹർ എറിഞ്ഞത്. വിൽ ജാക്സ് ഒരോവറും. നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയ ബുമ്രയുടേതാണ് മുംബൈ ബോളർമാരിലെ മികച്ച ഇക്കണോമി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.