scorecardresearch

എന്താണ് രാജസ്ഥാന്റെ ജയത്തിന് പിന്നിലെ രഹസ്യം? സഞ്ജുവിന്റെ ക്യാപ്റ്റൻസി മാത്രമല്ല

Rajasthan Royals IPL 2025: സീസണിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് കരുത്ത് കാണിച്ച് നിന്ന പഞ്ചാബ് കിങ്സിനെ തോൽപ്പിക്കാനായത് സഞ്ജുവിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും

Rajasthan Royals IPL 2025: സീസണിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് കരുത്ത് കാണിച്ച് നിന്ന പഞ്ചാബ് കിങ്സിനെ തോൽപ്പിക്കാനായത് സഞ്ജുവിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം കൂട്ടും

author-image
Sports Desk
New Update
Rajasthan Royals Team

Rajasthan Royals Team Photograph: (IPL, Instagram)

Rajasthan Royals IPL 2025: ആദ്യ രണ്ട് കളിയിൽ തോൽവി. പിന്നാലെ മൂന്നാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ജയിപ്പിച്ചു കയറ്റാൻ താത്കാലിക ക്യാപ്റ്റനായ റിയാൻ പരാഗിന് സാധിച്ചു. സഞ്ജു സാംസൺ ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചു. രാജസ്ഥാൻ റോയൽസിനെ ജയിപ്പിച്ചതിന് പിന്നിലെ കാരണം ചൂണ്ടുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. 

Advertisment

രാജസ്ഥാൻ റോയൽസിന്റെ ആറ് ബാറ്റർമാരും 145 എന്ന സ്ട്രൈക്ക്റേറ്റിന് മുകളിലാണ് ബാറ്റ് ചെയ്തത് എന്നതാണ് സഞ്ജയ് മഞ്ജരേക്കർ ചൂണ്ടിക്കാണിക്കുന്നത്. ജിയോഹോട്സ്റ്റാറിൽ സംസാരിക്കുമ്പോഴാണ് സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ. രാജസ്ഥാൻ റോയൽസിന്റെ ജയത്തിന് പിന്നിലെ രഹസ്യം അതാണ് എന്നാണ് മഞ്ജരേക്കർ പറയുന്നത്. 

"45 പന്തിൽ നിന്ന് യശസ്വി 67 റൺസ് എടുത്തപ്പോൾ 25 പന്തിൽ നിന്ന് 45 റൺസുമായി റിയാൻ പരാഗ് ടീമിന്റെ റൺഒഴുക്ക് തുടരുന്നു എന്ന് ഉറപ്പാക്കി. റിയാൻ പരാഗിന്റെ ഇന്നിങ്സ് ആണ് പഞ്ചാബിന് എതിരെ നിർണായകമായത് എന്നാണ് എനിക്ക് തോന്നിയത്. യശസ്വി നല്ല തുടക്കം നൽകി. എന്നാൽ 14ാം ഓവറിൽ യശസ്വി പുറത്തായി. അതിന് ശേഷം റിയാൻ പരാഗ് വേണ്ട സമയം എടുത്തു. റിയാന്റെ ഇന്നിങ്സിന്റെ വേഗം കുറയുമോ എന്ന് ഞാൻ ഭയപ്പെട്ടു. എന്നാൽ റിയാന് വേഗത്തിൽ സ്കോർ ചെയ്യാനായി," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

"റിയാൻ പരാഗിന്റെ ആദ്യ 13 പന്തിൽ സ്ട്രൈക്ക്റേറ്റ് 100ന് മുകളിൽ മാത്രമായിരുന്നു. അടുത്ത 13-14 പന്തിൽ സ്ട്രൈക്ക്റേറ്റ് 200ന് അടുത്തെത്തി. ആ ഇന്നിങ്സ് ആണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. റിയാൻ പരാഗിന്റെ കരുത്താണ് ഇതിലൂടെ കാണാനാവുന്നത്. ഹെലികോപ്റ്റർ ഫ്ലിക് സിക്സ് സ്ക്വയർ ലെഗ്ഗിലൂടെ എല്ലാം റിയാൻ പരാഗിൽ നിന്ന് വന്നു," മഞ്ജരേക്കർ ചൂണ്ടിക്കാണിച്ചു. 

Advertisment

"ന്യൂബോളിൽ ഏറെ മികവ് കാണിക്കുന്ന ആർച്ചർ, ഡെത്ത് ഓവറിൽ മികച്ച് നിൽക്കുന്ന സന്ദീപ് ശർമ, മധ്യഓവറുകളിൽ തിളങ്ങുന്ന മഹീഷ് തീക്ഷ്ണ, രാജസ്ഥാന്റെ ബോളിങ് യൂണിറ്റ് വളരെ കൗതുകമുണർത്തുന്നതാണ്," മഞ്ജരേക്കർ ചൂണ്ടിക്കാണിച്ചു.  

Read More

Yashasvi Jaiswal Riyan Parag Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: