scorecardresearch

ഖുഷ്ദിൽ ഷായും ആരാധകരും തമ്മിൽ കയ്യാങ്കളി; കലിപ്പിച്ച് പാക് ക്രിക്കറ്റ് ബോർഡ്

Pakistan Cricket Team: വിദേശ ആരാധകർ പാക്കിസ്ഥാൻ കളിക്കാർക്ക് നേരെ അധിക്ഷേപകരമായ വാക്കുകൾ പറഞ്ഞതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരോപിച്ചു.

Pakistan Cricket Team: വിദേശ ആരാധകർ പാക്കിസ്ഥാൻ കളിക്കാർക്ക് നേരെ അധിക്ഷേപകരമായ വാക്കുകൾ പറഞ്ഞതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരോപിച്ചു.

author-image
Sports Desk
New Update
Khushdil Shah Pakistan Player

Khushdil Shah Pakistan Player Photograph: (X)

പാക്കിസ്ഥാൻ ഓൾറൗണ്ടർ ഖുഷ്ദിൽ ഷായും ആരാധകരും തമ്മിൽ ഏറ്റുമുട്ടൽ. ന്യൂസിലൻഡിന് എതിരായ മൂന്നാം ഏകദിനത്തിലും തോൽവിയിലേക്ക് വീണ് പാക്കിസ്ഥാൻ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഖുഷ്ദിൽ ഖാനും കാണികളിൽ ചിലരും തമ്മിൽ കയ്യാങ്കളിയുണ്ടായത്. ഖുഷ്ദിലിന് എതിരെ വിദേശ കാണികളുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതായും ഇത് അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയിൽ പറയുന്നു. 

Advertisment

ന്യൂസിലൻഡിന് എതിരായ മത്സരത്തിന് ശേഷം ഖുഷ്ദിൽ ഖാൻ കാണികൾക്ക് നേരെ ക്ഷുഭിതനായി നീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. വിദേശ ആരാധകർ പാക്കിസ്ഥാൻ കളിക്കാർക്ക് നേരെ അധിക്ഷേപകരമായ വാക്കുകൾ പറഞ്ഞതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരോപിച്ചു. 

"വിദേശ കാണികളിൽ നിന്ന് പാക്കിസ്ഥാൻ കളിക്കാർക്ക് നേരെ ഉണ്ടായ അധിക്ഷേപകരമായ പരാമർശങ്ങളെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് ശക്തമായി അപലപിക്കുന്നു. ഗ്രൗണ്ടിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻ കളിക്കാർക്ക് നേരെ അനുചിതമായ വാക്കുകൾ ആരാധകരിൽ നിന്ന് ഉണ്ടായി. പാക്കിസ്ഥാന് എതിരായ മുദ്രാവാക്യം വിളികൾ ഉണ്ടായപ്പോൾ ഖുഷ്ദിൽ ഖാൻ കാണികൾക്ക് അടുത്തേക്ക് എത്തി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അഫ്ഗാൻ ആരാധകർ വീണ്ടും പ്രകോപനപരമായി സംസാരിക്കുകയായിരുന്നു," പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയിൽ പറയുന്നു. 

പിന്നീട് പാക്കിസ്ഥാൻ ടീമിന്റെ പരാതിയെ തുടർന്ന് രണ്ട് ആരാധകരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയതായും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സംഭവത്തിൽ ഖുഷ്ദിൽ ഖാന്റെ പ്രതികരണം വന്നിട്ടില്ല. 

Advertisment

മത്സരത്തിലേക്ക് വരുമ്പോൾ അവസാന ഏകദിനത്തിൽ 43 റൺസിന് ആണ് ന്യൂസിലൻഡ് ജയിച്ചത്. 264 റൺസ് ആയിരുന്നു പാക്കിസ്ഥാന് മുൻപിൽ ന്യൂസിലൻഡ് വെച്ച വിജയ ലക്ഷ്യം. എന്നാൽ 221 റൺസിന് പാക്കിസ്ഥാൻ ഓൾഔട്ടായി. നേരത്തെ പാക്കിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയും ന്യൂസിലൻഡ് 4-1ന് നേടിയിരുന്നു. 

Read More

New Zealand Cricket Team New Zealand Pakistan Cricket Board Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: