scorecardresearch

MS Dhoni: ധോണി ഇന്ന് വിരമിക്കുന്നു? ഗ്യാലറിയിൽ മാതാപിതാക്കൾ; ആശങ്കയിൽ ആരാധകർ

MS Dhoni IPL 2025 Chennai Super Kings: സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഒൻപതാമനായി ബാറ്റിങ്ങിന് ഇറങ്ങിയ ധോണിയുടെ തീരുമാനം ഉൾപ്പെടെ വിമർശിക്കപ്പെട്ടിരുന്നു

MS Dhoni IPL 2025 Chennai Super Kings: സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഒൻപതാമനായി ബാറ്റിങ്ങിന് ഇറങ്ങിയ ധോണിയുടെ തീരുമാനം ഉൾപ്പെടെ വിമർശിക്കപ്പെട്ടിരുന്നു

author-image
Sports Desk
New Update
MS Dhoni IPL Parents

MS Dhoni Photograph: (X)

ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദ് കളിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിനെ ഡൽഹിക്കെതിരെ എം എസ് ധോണി നയിച്ചേക്കും എന്ന വിലയിരുത്തലും ശക്തമായി. പക്ഷേ ഋതുരാജ് ഗയ്ക്വാദ് തന്നെയാണ് ഡൽഹിക്ക് എതിരെ ചെന്നൈയെ നയിച്ച് ഇറങ്ങിയത്. എന്നാൽ ഇന്ന് ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന ചോദ്യം ആണ് ഡൽഹിക്കെതിരായ മത്സരത്തിന് ഇടയിൽ ഇപ്പോൾ ശക്തമായത്. 

Advertisment

എം എസ് ധോണിയുടെ മാതാപിതാക്കൾ മത്സരം കാണാൻ ചെപ്പോക്കിൽ എത്തിയത് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് ധോണിയുടെ വിരമിക്കൽ മത്സരമാണോ എന്ന ചോദ്യം ഉയരുന്നത്. എന്നാൽ ടൂർണമെന്റിന്റെ മധ്യത്തിൽ വെച്ച് ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന മറുചോദ്യവും ആരാധകരിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. 

ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും ചെന്നൈയുടെ മത്സരങ്ങൾ കാണാൻ എത്തുക പതിവാണ്. എന്നാൽ ധോണിയുടെ മാതാപിതാക്കൾ ഗ്യാലറിയിൽ അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ മത്സരത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന ചോദ്യം ഉയരുന്നത്. 

Advertisment

സീസണിൽ ബാറ്റിങ് പൊസിഷനിൽ ഒൻപതാം സ്ഥാനത്തേക്ക് വരെ ധോണി ഇറങ്ങിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആർസിബിക്കെതിരായ കളിയിലാണ് ധോണി ഒൻപതാമത് ബാറ്റിങ്ങിന് ഇറങ്ങിയത്. 10 ഓവറോളം ബാറ്റ് ചെയ്യുക എന്നത് ധോണിക്ക് പ്രയാസമായിരിക്കും എന്ന് ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ ഫ്ളെമിങ്ങും സൂചിപ്പിച്ചിരുന്നു. 

Read More

Ms Dhoni Chennai Super Kings IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: