scorecardresearch

Vighnesh Puthur: കൂട്ടുകെട്ട് തകർക്കുന്നതിലെ കേമൻ; വീണ്ടും വിഘ്നേഷിന് ആദ്യ ഓവറിൽ വിക്കറ്റ്

Vighnesh Puthur Mumbai Indians IPL 2025: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഏഴാമത്തെ ബോളിങ് ഓപ്ഷനായാണ് വിഘ്നേഷിന്റെ കയ്യിലേക്ക് ഹർദിക് പന്ത് നൽകിയത്

Vighnesh Puthur Mumbai Indians IPL 2025: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഏഴാമത്തെ ബോളിങ് ഓപ്ഷനായാണ് വിഘ്നേഷിന്റെ കയ്യിലേക്ക് ഹർദിക് പന്ത് നൽകിയത്

author-image
Sports Desk
New Update
Vighnesh Puthur, Suryakumar Yadav

Vighnesh Puthur, Suryakumar Yadav Photograph: (Mumbai Indians, Instagram)

Vighnesh Puthur Mumbai Indians IPL 2025: തന്റെ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തുന്ന പതിവ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരേയും ആവർത്തിച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഘ്നേഷ് പുത്തൂർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ദേവ്ദത്ത് പടിക്കൽ ആണ് വിഘ്നേഷിന്റെ ഇരയായത്. മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ മത്സരത്തിൽ ലക്നൗ ഓപ്പണർമാരുടെ കൂട്ടുകെട്ട് തന്റെ ആദ്യ ഓവറിൽ തന്നെ തകർത്തും വിഘ്നേഷ് താൻ ചില്ലറക്കാരനല്ല എന്ന് വീണ്ടും വ്യക്തമാക്കിയിരുന്നു. 

Advertisment

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഏഴാമത്തെ ബൗളിങ് ഓപ്ഷനായാണ് വിഘ്നേഷിന്റെ കൈകളിലേക്ക് ഹർദിക് പാണ്ഡ്യ പന്ത് നൽകിയത്. വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ബെംഗളൂരുവിന്റെ സ്കോർ ഉയർത്തുന്നതിന് ഇടയിലാണ് ഈ കൂട്ടുകെട്ട് വിഘ്നേഷ് തകർത്തത്. 90 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി മുന്നേറുകയായിരുന്നു വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും. 

വിഘ്നേഷ് പുത്തൂരിന്റെ ലെഗ് സ്റ്റംപിന് നേരെ എത്തിയ പന്ത് ലോങ് ഓണിലൂടെ പറത്താനാണ് ദേവ്ദത്ത് പടിക്കൽ ശ്രമിച്ചത്. എന്നാൽ വിൽ ജാക്സിന്റെ കൈകളിൽ ഒതുങ്ങി. 22 പന്തിൽ നിന്ന് 37 റൺസ് നേടിയാണ് ദേവ്ദത്ത് പടിക്കൽ മടങ്ങിയത്. മുംബൈ ഇന്ത്യൻസിന് ബ്രേക്ക് അനിവാര്യമായ ഘട്ടങ്ങളിൽ വിശ്വസിക്കാനാവുന്ന ബോളറായി മാറുകയാണ് വിഘ്നേഷ് പുത്തൂർ. 

Advertisment

സീസണിൽ മുംബൈ ഇന്ത്യൻസിനായി നാല് കളിയിൽ നിന്ന് ആറ് വിക്കറ്റ് വിഘ്നേഷ് പുത്തൂർ ഇപ്പോൾ തന്നെ വീഴ്ത്തി കഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഇംപാക്ട് പ്ലേയറായി ഇറങ്ങി മൂന്ന് വിക്കറ്റ് പിഴുത അരങ്ങേറ്റ മത്സരത്തിൽ കണ്ടെത്തിയ ഫിഗറാണ് സീസണിലെ വിഘ്നേഷിന്റെ മികച്ചത്. സീസൺ മുൻപോട്ട് പോകുംതോറും വിഘ്നേഷിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കുകയാണ് ആരാധകർ. 

Read More

Mumbai Indians IPL 2025 Vighnesh Puthur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: