Sanju Samson (File Photo)
Sanju Samson Rajasthan Royals IPL 2025: ഫിറ്റ്നസ് വീണ്ടെടുത്ത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായുള്ള മടങ്ങി വരവ് ജയത്തോടെ ആഘോഷമാക്കുകയായിരുന്നു സഞ്ജു സാംസൺ. കരുത്തരായ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയതോടെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്. ഇന്ന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഇറങ്ങുമ്പോൾ വമ്പൻ റെക്കോർഡുകളും സഞ്ജു സാംസണിന് മുൻപിൽ നിൽക്കുന്നു.
റൺവേട്ടയിൽ തകർപ്പൻ നേട്ടം മുൻപിൽ
ട്വന്റി20യിലെ റൺവേട്ട 7500ലേക്ക് എത്തിക്കാൻ 19 റൺസ് കൂടി മാത്രമാണ് സഞ്ജു സാംസണിന് ഇനി വേണ്ടത്. 2011ലായിരുന്നു ട്വന്റി20യിലെ സഞ്ജു സാംസണിന്റെ അരങ്ങേറ്റം. പിന്നെ ട്വന്റി20 ക്രിക്കറ്റിലെ പ്രധാന താരങ്ങളിലൊരാളായി വളരാൻ സഞ്ജുവിനായി. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിൽ 19 റൺസ് പിന്നിട്ട് ട്വന്റി20യിൽ 7500 റൺസ് എന്ന നേട്ടം സഞ്ജു സാംസൺ സ്വന്തമാക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
രാജസ്ഥാൻ റോയൽസിനായി ഡിസ്മിസലുകളിൽ 'സെഞ്ചുറി'
നാല് ഡിസ്മിസലുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക് ചേർത്താൽ രാജസ്ഥാൻ റോയൽസിനായി 100 ഡിസ്മിസലുകൾ എന്ന നേട്ടം സഞ്ജുവിന്റെ പേരിലേക്ക് എത്തും. വിക്കറ്റിന് പിന്നിൽ സ്മാർട്ട് സ്റ്റംപിങ്ങുകളും തകർപ്പൻ ക്യാച്ചുകളുമായി എന്നും രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനാണ് സഞ്ജു സാംസൺ. 100 ഡിസ്മിലുകൾ എന്ന നേട്ടത്തിലേക്ക് ഗുജറാത്തിനെതിരായ മത്സരത്തിലൂടെ സഞ്ജുവിന് ഇന്ന് എത്താനായേക്കും.
ഐപിഎല്ലിലെ ഡിസ്മിസലുകളിൽ 'സെഞ്ചുറി'
രാജസ്ഥാൻ റോയൽസിലും ഡൽഹി ക്യാപിറ്റൽസിലുമായി കളിച്ച് 98 ഡിസ്മിസലുകളാണ് സഞ്ജു സാംസണിന്റെ പേരിൽ ഐപിഎല്ലിലുള്ളത്. ഐപിഎല്ലിൽ 100 ഡിസ്മിസലുകൾ എന്ന നേട്ടം തികയ്ക്കാൻ രണ്ട് ഡിസ്മിസലുകൾ കൂടിയാണ് സഞ്ജു സാംസണിന് ഇനി വേണ്ടത്.
ഫീൽഡിങ്ങിന് ഇടയിൽ സഞ്ജു സാംസൺ 23 ക്യാച്ചുകൾ എടുത്തിട്ടുണ്ട്. 59 സ്റ്റംപിങ്ങുകളാണ് വിക്കറ്റിന് പിന്നിൽ നടത്തിയിട്ടുള്ളത്. ഇതിൽ 16 അതിവേഗ സ്റ്റംപിങ്ങുകളഉം ഉൾപ്പെടുന്നു. ഐപിഎല്ലിൽ 100 ഡിസ്മിസലുകൾ എന്ന നേട്ടം തൊടുന്ന 13ാമത്തെ കളിക്കാരൻ ആവാൻ രണ്ട് ഡിസ്മിസലുകൾ കൂടിയാണ് സഞ്ജുവിന് വേണ്ടത്.
Read More
- RCB vs MI: ഹർദിക്കിന്റെ താണ്ഡവം മുംബൈയെ രക്ഷിച്ചില്ല; ആർസിബിക്ക് 12 റൺസ് ജയം
- Vignesh Puthur IPL: ആദ്യ ഓവറിൽ വിക്കറ്റ്; എന്നിട്ടും വിഘ്നേഷിന് രണ്ടാം ഓവർ നൽകാതെ ഹർദിക്
- Vighnesh Puthur: കൂട്ടുകെട്ട് തകർക്കുന്നതിലെ കേമൻ; വീണ്ടും വിഘ്നേഷിന് ആദ്യ ഓവറിൽ വിക്കറ്റ്
- MI vs RCB: എന്തുകൊണ്ട് രോഹിത് വീണ്ടും ഇംപാക്ട് പ്ലേയർ? ഒഴിവാക്കുന്നതിന്റെ സൂചനയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.