scorecardresearch

RR vs GT: ഇന്ന് സഞ്ജുവിന് കത്തിക്കയറാൻ പറ്റിയ പിച്ച്; മത്സരം എവിടെ കാണാം?

RR vs GT IPL 2025: അഹമ്മദാബാദിൽ ഈ സീസണിൽ രണ്ട് ഐപിഎൽ മത്സരങ്ങളാണ് നടന്നത്. രണ്ടിലും ഉപയോഗിച്ചത് രണ്ട് വ്യത്യസ്ത പിച്ചുകൾ. കറുത്ത മണ്ണിലെ പിച്ചും ചുവന്ന മണ്ണിലെ പിച്ചുമാണ് ഉപയോഗിച്ചത്

RR vs GT IPL 2025: അഹമ്മദാബാദിൽ ഈ സീസണിൽ രണ്ട് ഐപിഎൽ മത്സരങ്ങളാണ് നടന്നത്. രണ്ടിലും ഉപയോഗിച്ചത് രണ്ട് വ്യത്യസ്ത പിച്ചുകൾ. കറുത്ത മണ്ണിലെ പിച്ചും ചുവന്ന മണ്ണിലെ പിച്ചുമാണ് ഉപയോഗിച്ചത്

author-image
Sports Desk
New Update
Sanju Samson, Shubman Gill

Sanju Samson, Shubman Gill Photograph: (IPL, Instagram)

Sanju Samson RR vs GT IPL 2025: ഐപിഎല്ലിൽ ശുഭ്മാൻ ഗില്ലും സഞ്ജു സാംസണും ഇന്ന് നേർക്കുനേർ. ഇന്ന് ജയിച്ചാൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് അഞ്ചാം സ്ഥാനത്തേക്ക് എത്താം. ആദ്യ രണ്ട് മത്സരവും തോറ്റെങ്കിലും പിന്നെ വന്ന രണ്ട് കളിയിലും തുടരെ ജയിച്ച് നിൽക്കുകയാണ് രാജസ്ഥാൻ റോയൽസ്. വിജയ തുടർച്ച രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തുക സഞ്ജുവിനും കൂട്ടർക്കും അത്ര എളുപ്പമാവില്ല. 

Advertisment

ജോസ് ബട്ട്ലർ ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരെ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഉണ്ട്. ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവരുടെ പ്രകടനം ആണ് ഗുജറാത്ത് ടൈറ്റൻസിന് പോയിന്റ് പട്ടികയിൽ ടോപ്പിൽ എത്താൻ തുണയ്ക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് സ്കോർ ചെയ്ത റൺസിൽ 70 ശതമാനവും വന്നത് ഇവരിൽ നിന്നാണ്. 715 റൺസ് ഗുജറാത്ത് ടൈറ്റൻസ് കണ്ടെത്തിയപ്പോൾ ഈ മൂന്ന് പേരും ചേർന്ന് നേടിയത് 503 റൺസ്. 

യശസ്വിയും സഞ്ജുവും റിയാൻ പരാഗും ധ്രുവ് ജുറെലുമാണ് ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷകൾ. സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ സീസണിലെ കരുത്തരായ പഞ്ചാബ് കിങ്സിനെ വീഴ്ത്താനായത് രാജസ്ഥാൻ റോയൽസിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 

ഗുജറാത്ത് ടൈറ്റൻസ് സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ, റുതർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, വാഷിങ്ടൺ സുന്ദർ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

Advertisment

രാജസ്ഥാൻ റോയൽസ് സാധ്യത ഇലവൻ: യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറെൽ, ഹെറ്റ്മയർ, ഹസരങ്ക, ആർച്ചർ, ശുഭം ദുബെ, മഹീഷ് തീക്ഷ്ണ, തുഷാർ ദേഷ്പാണ്ഡെ, സന്ദീപ് ശർമ

പിച്ച് റിപ്പോർട്ട്

ഈ ഐപിഎൽ സീസണിൽ രണ്ട് മത്സരങ്ങളാണ് ഇതുവരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നത്. ഈ രണ്ട് മത്സരങ്ങളിലും ഉപയോഗിച്ചത് രണ്ട് വ്യത്യസ്ത പിച്ചുകളാണ്. ആദ്യ മത്സരം ചുവന്ന മണ്ണുള്ള പിച്ചിലാണ് നടന്നത്. ഈ പിച്ചിൽ രണ്ട് ടീമുകളും റൺമഴ സൃഷ്ടിച്ചിരുന്നു. രണ്ടാമത്തെ മത്സരം നടന്നത് ബ്ലാക്ക് സോയിൽ പിച്ചിലാണ്. ഇത് ബോളർമാരെ സഹായിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിലും 200ന് അടുത്തേക്ക് സ്കോർ എത്തിക്കാൻ ഗുജറാത്തിന് സാധിച്ചു. 

ഇന്നും ബ്ലാക്ക് സോയിൽ പിച്ചാണ് ഒരുങ്ങുന്നത് എങ്കിൽ അത് പേസ് വേരിയേഷനുകളുമായി എത്തുന്ന ബോളർമാരെ തുണയ്ക്കും. എങ്കിലും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 180-190 റൺസ് സ്കോർ ചെയ്യാനും ഇത് പ്രതിരോധിക്കാനും സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ചുവന്ന മണ്ണിലെ പിച്ചാണ് ഒരുങ്ങുന്നത് എങ്കിൽ 210-220 എന്ന ടോട്ടൽ കണ്ടെത്താനായേക്കും. 

ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസ് മത്സരം എത്ര മണിക്ക് ആരംഭിക്കും? 

ഇന്ന് ഇന്ത്യൻ​ സമയം രാത്രി 7.30ന് ആണ് രാജസ്ഥാൻ റോയൽസ്-ഗുജറാത്ത് ടൈറ്റൻസ് മാത്സരം ആരംഭിക്കുക. ഏഴ് മണിക്കാണ് ടോസ്. 

ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസ് മത്സരം ലൈവായി ഏത് ചാനലിൽ കാണാം? 

ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിൽ കാണാം. 

ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്

Read More

Gujarat Titans IPL 2025 Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: