/indian-express-malayalam/media/media_files/2025/04/10/UO3UKU7nHub8exDtx5Xf.jpg)
ചിത്രം: എക്സ്
കൂറ്റൻ സിക്സറുകളുടെ ആവേശമാണ് ഓരോ ഐപിഎൽ സീസണുകളെയും ആഘോഷമാക്കുന്നത്. കഴിഞ്ഞ സീസണിൽ മാത്രം 1260 സിക്സറുകളാണ് ഐപിഎല്ലിൽ പിറന്നത്. ഓരോ 13 പന്തിലും ഒരോ സിക്സർ എന്ന കണക്കിലായിരുന്നു ബാറ്റർമാർ മത്സരിച്ച് പന്തുകൾ പായിച്ചത്.
നാലു വർഷം മുമ്പ് വിരമിച്ച, വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ ആധിപത്യം തുടരുന്നത്. മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ഐപിഎൽ കളിച്ചിട്ടുള്ള ഗെയ്ൽ 141 ഇന്നിംഗ്സുകളിൽ നിന്ന് 357 സിക്സറുകൾ നേടിയിട്ടുണ്ട്.
ഒറ്റ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച താരമെന്ന റെക്കോർഡും ഗെയ്‌ലിന് സ്വന്തമാണ്. 2013 സീസണിൽ 59 സിക്സറുകളായിരുന്നു താരം നേടിയത്. ഗെയ്‌ലിന്റെ സിക്സറുകളിൽ 127 എണ്ണവും പിറന്നത് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു.
കൂടുതൽ സിക്സറുകൾ പറത്തിയ സജീവ താരങ്ങളിൽ, രോഹിത് ശർമയാണ് ഒന്നാമത്. 282 സിക്‌സറുകളാണ് രോഹിതിന്റെ നേട്ടം. രോഹിതിന് തൊട്ടുപിന്നിലായി താരത്തെ മറികടക്കാൻ ഒരുങ്ങുകയാണ് വിരാട് കോഹ്ലി. 278 സിക്‌സറുകൾ കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ 5 സിക്സുകൾ നേടിയാൽ കോഹ്ലി രോഹിതിനെ പിന്നിലാക്കും.
ബെംഗളൂരുവിൽ 128 സിക്‌സറുകൾ നേടിയിട്ടുള്ള കോഹ്ലി ഒരു വേദിയിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന ഗെയ്‌ലിന്റെ റെക്കോർഡ് അടുത്തിടെ മറികടന്നിരുന്നു.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റർമാർ : Batters with Most IPL sixes
- ക്രിസ് ഗെയ്ൽ ( കെകെആർ / പിബികെഎസ് / ആർസിബി ): 357
- രോഹിത് ശർമ്മ (ഡിസിഎച്ച്/ എംഐ ): 282
- വിരാട് കോഹ്‌ലി (ആർസിബി): 278
- എം.എസ് ധോണി ( സിഎസ്‌കെ /ആർപിഎസ്): 259
- എബി ഡിവില്ലിയേഴ്സ് ( ഡിസി /ആർസിബി): 251
- ഡേവിഡ് വാർണർ (ഡിസി/ എസ്ആർഎച്ച് ): 236
- കീറോൺ പൊള്ളാർഡ് (എംഐ): 223
- സഞ്ജു സാംസൺ (ഡിസി/ ആർആർ ): 213
- ആന്ദ്രെ റസ്സൽ (ഡിസി/കെകെആർ): 210
- സുരേഷ് റെയ്‌ന (സിഎസ്‌കെ/ജിഎൽ): 203.
Read More
- RCB vs DC: ടോപ്പർമാർ നേർക്കുനേർ; ആർസിബി-ഡിസി സാധ്യത ടീം; മത്സരം എവിടെ കാണാം?
- രാജകീയമായി ഒന്നാം സ്ഥാനം പിടിച്ച് ഗുജറാത്ത്; പിടിച്ചുനിൽക്കാനാവാതെ വീണ് രാജസ്ഥാൻ റോയൽസ്
- Sanju Samson IPL: വമ്പൻ റെക്കോർഡുകൾ സഞ്ജുവിന് മുൻപിൽ; മാസ് ഓൾറൗണ്ട് ഷോ കാത്ത് ആരാധകർ
- RR vs GT: ഇന്ന് സഞ്ജുവിന് കത്തിക്കയറാൻ പറ്റിയ പിച്ച്; മത്സരം എവിടെ കാണാം?
- Shikhar Dhawan: ആരാണ് സോഫി ഷൈൻ? ശിഖർ ധവാൻ വീണ്ടും പ്രണയത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.